Categories
Film News

മലയാളം ആന്തോളജി സിനിമ ആണുംപെണ്ണും ഫസ്റ്റ്ലുക്ക്; റിലീസ് തീയ്യതി പ്രഖ്യാപിച്ചു

സംവിധായകൻ ആഷിഖ് അബു, വേണു, ജയ് കെ എന്നിവർ ഒന്നിക്കുന്ന പുതിയ മലയാളം ആന്തോളജി സിനിമയാണ് ആണുംപെണ്ണും. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മാർച്ച് 26ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നറിയിച്ചിരിക്കുകയാണ്. ആണും പെണ്ണും എന്ന സിനിമയിൽ വേണു ഒരുക്കുന്ന സെഗ്മെന്‍റ് സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഉറൂബിന്‍റെ പ്രശസ്ത ചെറുകഥ രാച്ചിയമ്മയാണ്. പാർവ്വതി, ആസിഫ് അലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. വേണു തന്നെയാണ് തിരക്കഥയും സിനിമാറ്റോഗ്രഫിയും. എഡിറ്റിംഗ് ബീന പോൾ. ആഷിഖ് അബു ഒരുക്കുന്ന സിനിമയിൽ റോഷൻ […]

Categories
Film News

പാര്‍വ്വതി, റോഷന്‍ മാത്യു എന്നിവരെത്തുന്ന വര്‍ത്തമാനം പുതിയ പോസ്റ്റര്‍

പാര്‍വ്വതിയുടെ പുതിയ സിനിമ വര്‍ത്തമാനം സെക്കന്റ് ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. റോഷന് മാത്യു, പാര്‍വ്വതി എന്നിവരാണ് പോസ്റ്ററിലുള്ളത്. നടനും സംവിധായകനുമായ സിദാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് വര്‍ത്തമാനം. നാഷണല്‍ അവാര്‍ഡ് ജേതാവ് ആര്യാടന്‍ ഷൗക്കത്ത് തിരക്കഥ ഒരുക്കിയിരിക്കുന്നു. നിലവിലെ സാമൂഹിക രാഷ്ട്രീയ പ്രശനങ്ങളെ ആസ്പദമാക്കിയുള്ളതാണ് തിരക്കഥ. വര്‍ത്തമാനം സിനിമയില്‍ പാര്‍വ്വതി ഫൈസ സൂഫി എന്ന കഥാപാത്രമായെത്തുന്നു. ന്യൂഡല്‍ഹിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥിനിയാണ് ഫൈസ. ഡല്‍ഹി, ഉത്തരാഖണ്ഡ് നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. റോഷന്‍ […]

Categories
Film News

പാര്‍വ്വതിയുടെ വര്‍ത്തമാനം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

പാര്‍വ്വതി പ്രധാനകഥാപാത്രമായെത്തുന്ന പുതിയ സിനിമ വര്‍ത്തമാനം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മമ്മൂട്ടി, നിവിന്‍ പോളി, ടൊവിനോ തോമസ് എന്നിവര്‍ സോഷ്യല്‍മീഡിയ പേജിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു. നടനും സംവിധായകനുമായ സിദാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് വര്‍ത്തമാനം.ദേശീയ പുരസ്‌കാരജേതാവ് ആര്യാടന്‍ ഷൗക്കത്ത് തിരക്കഥ ഒരുക്കുന്നു. നിലവിലെ രാഷ്ട്രീയ സാമൂഹ്യസാഹചര്യത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. വര്‍ത്തമാനത്തില്‍ പാര്‍വ്വതി ഫൈസ സുഫി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഒരു റിസര്‍ച്ച് വിദ്യാര്‍ത്ഥിനിയാണ് കഥാപാത്രം. കഴിഞ്ഞ […]

Categories
Film News

സംവിധായകന്‍ വേണുവിന്റെ സിനിമ : പാര്‍വതി ചിത്രീകരണം പൂര്‍ത്തിയാക്കി

ഛായാഗ്രാഹകനും സംവിധായകനുമായ വേണു പുതിയ സിനിമ ഒരുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാര്‍വതി, ആസിഫ് അലി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന സിനിമ. സംവിധായകന്‍ ജെകെ, രാജീവ് രവി, ആഷിഖ് അബു എന്നിവരോടൊപ്പം ഒരുക്കുന്ന ആന്തോളജി സിനിമയാണിത്. പാര്‍വ്വതി ചിത്രത്തിലെ തന്റെ ഭാഗങ്ങള്‍, ഡബ്ബിംഗ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. താരം ടീമിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ഇക്കാര്യം അറിയിച്ചു. ആന്തോളജിയിലെ നാല് സിനിമകളും സ്ത്രീകേന്ദ്രീകൃതമാണെന്നതാണ് കോമണ്‍ തീം. വേണുവിന്റെ ഭാഗം സാഹിത്യഅക്കാഡമി ജേതാവായ എഴുത്തുകാരന്‍ ഉറൂബിന്റെ പ്രശസ്ത ചെറുകഥ രാച്ചിയമ്മ […]

Categories
Film News

ആസിഫ് അലി, പാര്‍വ്വതി വേണുവിന്റെ അടുത്ത സിനിമയില്‍

കാര്‍ബണ്‍ റിലീസ് ചെയ്ത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഛായാഗ്രാഹകനും സംവിധായകനുമായ വേണു തന്റെ അടുത്ത ചിത്രത്തിനൊരുങ്ങുന്നു.അദ്ദേഹവും , ജെകെ, രാജീവ് രവി, ആഷിഖ് അബു എന്നിവര്‍ ചേര്‍ന്ന് ഒരു ആന്തോളജി സിനിമയൊരുക്കുന്നു. വേണുവിന്റെ ഭാഗത്ത് ഉയരെ ജോഡികളായ പാര്‍വ്വതി, ആസിഫ് അലി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ഡിസംബര്‍ ആദ്യവാരം ചിത്രീകരണം തുടങ്ങാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. നാല് സിനിമകളുടേയും കോമണ്‍ തീം എന്നത് സ്ത്രീകളാണ് മുഖ്യകഥാപാത്രങ്ങളാകുന്നത് എന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെകെ എസ്ര എന്ന ഹൊറര്‍ ത്രില്ലര്‍ സിനിമ ഒരുക്കിയ സംവിധായകന്‍ […]

Categories
Film News

പാര്‍വ്വതിയുടെ വര്‍ത്തമാനത്തില്‍ ടൊവിനോ തോമസും

നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ ശിവ ഒരുക്കുന്ന വര്‍ത്തമാനത്തില്‍ പാര്‍വ്വതി പ്രധാനകഥാപാത്രമായെത്തുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദേശീയ അവാര്‍ഡ് ജേതാവ് ആര്യാടന്‍ ഷൗക്കത്ത് ആണ് തിരക്കഥ ഒരുക്കുന്നത്. ന്യൂഡല്‍ഹിയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് സിനിമയ്ക്ക് വിഷയമാകുന്നത്. ആനന്ദം, കൂടെ എന്നീ സിനിമകളില്‍ ശ്രദ്ധേയനായ റോഷന്‍ മാത്യു ആണ് സിനിമയില്‍ നായകനാകുന്നത്. ടൊവിനോ തോമസും ചിത്രത്തില്‍ എത്തുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ അതിഥിവേഷത്തിലാണ് താരമെത്തുക. പാര്‍വ്വതി, ടൊവിനോ ടീം എന്നു നിന്റെ മൊയ്തീന്‍, ഉയരെ എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചിരുന്നു. ടൊവിനോയുടെ […]

Categories
Film News

ടേക്ക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണന്റെ ഫഹദ്- പാര്‍വ്വതി ചിത്രത്തിന് പേര് മാലിക്

സംവിധായകന്‍ മഹേഷ് നാരായണന്റെ അടുത്ത ചിത്രം ഫഹദ് ഫാസില്‍, പാര്‍വ്വതി പ്രധാനകഥാപാത്രങ്ങളാകുന്നു. ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഉടന്‍ തന്നെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സിനിമയുടെ പേര് മാലിക് എന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല. മഹേഷ് നാരായണന്‍, എഡിറ്റര്‍-സംവിധായകന്‍, 2016ല്‍ ടേക്ക് ഓഫ് സംവിധാനം ചെയ്തുകൊണ്ടാണ് സംവിധാനരംഗത്തേക്കെത്തിയത്. സിനിമ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു. ഇറാഖിലെ തിക്രിത് റീജിയണില്‍ തടവിലാക്കപ്പെട്ട മലയാളി നഴ്‌സുമാരുടെ കഥയാണ് സിനിമ പറഞ്ഞത്. നിരവധി പുരസ്‌കാരങ്ങള്‍ […]

Categories
Film News

പാര്‍വ്വതിയും ഫഹദ് ഫാസിലും ടേക്ക് ഓഫ് ഫെയിം മഹേഷ് നാരായണന്റെ അടുത്ത ചിത്രത്തില്‍

എഡിറ്ററും സംവിധായകനുമായ മഹേഷ് നാരായണന്‍ ആദ്യമായി ഒരുക്കിയ ടേക്ക് ഓഫ് മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ സിനിമകളില്‍ വളരെയധികം റേറ്റിംഗ് നേടിയ സിനിമയായിരുന്നു. ഇറാഖിലെ തിക്രിത്ത് ഏരിയയില്‍ അകപ്പെട്ട ഒരു കൂട്ടം മലയാളി നഴ്‌സുമാരുടെ കഥയായിരുന്നു സിനിമ പറഞ്ഞത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമ നിരവധി അവാര്‍ഡുകള്‍ സംസ്ഥാനതലത്തിലും ദേശീയ തലത്തിലും സ്വന്തമാക്കി. ഇന്ത്യയിലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സംവിധായകന് സ്‌പെഷല്‍ ജൂറി പരാമര്‍ശവും ചിത്രം നേടികൊടുത്തു. അന്നുമുതലേ സിനിമാപ്രേമികളെല്ലാവരും മഹേഷ് നാരായണന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ്. […]

Categories
Film News

ഉയരെ സ്‌പെഷല്‍ സ്‌ക്രീനിംഗുമായി കേരള ഗവണ്‍മെന്റ്

മനു അശോകന്‍ ഒരുക്കിയ ഉയരെയാണ് ഇപ്പോഴത്തെ സംസാരവിഷയം. കഴിഞ്ഞ വെള്ളിയാഴ്ച ഇറങ്ങിയ സിനിമയില്‍ പാര്‍വ്വതി, ആസിഫ് അലി, ടൊവിനോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായെത്തിയത്. എല്ലാ മേഖലകളില്‍ നിന്നും പോസിറ്റീവ് പ്രതികരണങ്ങള്‍ നേടികൊണ്ട് ചിത്രം തിയേറ്ററുകളില്‍ മുന്നേറുകയാണ്. ആസിഡ് ആക്രമണം നേരിട്ട വ്യക്തി ജീവിതത്തില്‍ തന്റെ ലക്ഷ്യങ്ങള്‍ക്കായി പരിശ്രമിക്കുന്നതും നേടുന്നതുമാണ് കഥ. ബോബി സഞ്ജയ് ടീമിന്റേതാണ് തിരക്കഥ. പുതിയ മൂന്നു നിര്‍മ്മാതാക്കളാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഷെനുഗ, ഷെഗ്ന,ഷെര്‍ഗ എന്നിവര്‍ എസ് ക്യൂബ് സിനിമാസിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണക്കാരുടേയും നിരൂപകരുടേയും […]

Categories
Film News

ഉയരെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്, റിലീസ് തീയ്യതി പ്രഖ്യാപിച്ചു

പാര്‍വ്വതി നായികയാകുന്ന ഉയരെ യു സര്‍ട്ടിഫിക്കറ്റ് നേടി സെന്‍സര്‍ഷിപ്പ് പൂര്‍ത്തിയാക്കി. ഏപ്രില്‍ 26ന് സിനിമ തിയേറ്ററുകളിലേക്കെത്തുകയാണ്. പുതുമുഖ സംവിധായകനായ മനു അശോകന്റെ സിനിമ ആസിഡ് ആക്രമണത്തിന് വിധേയയായ പെണ്‍കുട്ടി തന്റെ നിശ്ചയദാര്‍ഡ്യത്താല്‍ അതിനെ അതിജീവിക്കുകയും തന്റെ ജീവിതലക്ഷ്യം പൂര്‍ത്തിയാക്കുന്നതുമാണ് കഥ. പാര്‍വ്വതി പല്ലവി എന്ന കഥാപാത്രമായാണ് എത്തുന്നത്.പൈലറ്റ് ആവാനാണ് പല്ലവി ആഗ്രഹിക്കുന്നത്. ആസിഫ് അലി നായകവേഷം ചെയ്യുന്നു. ടൊവിനോ തോമസ് ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നു. സംയുക്ത മേനോന്‍, അനാര്‍ക്കലി മരയ്കാര്‍, സിദ്ദീഖ്, പ്രതാപ് പോത്തന്‍, പ്രേം പ്രകാശ്, […]