തന്നെക്കാൾ നന്നായി മറ്റാർക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവതരിപ്പിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡിലെ പ്രശസ്ത നടൻ പരേഷ് റാവൽ രംഗത്തെത്തി. മേരികോം, സരബ്ജിത് സിംങ്, ഭൂമി എന്നീ ചിത്രങ്ങൾ ഒരുക്കിയ ഒമുങ്ക് കുമാർ നടൻ വിവേക് ഒബ്റോയിയെ നായകനാക്കി ചിത്രം പുറത്ത് വരുന്നു എന്ന് പ്രഖ്യാപിക്കുകയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുകയും ചെയ്തിരുന്നു. മോദിയുടെ ജീവിതത്തെ ആസ്പദമാക്കി 2018 ൽ പരേഷ് റാവൽ ഒരു സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു എന്നാൽ ഈ ചിത്രത്തിനെക്കുറിച്ച് […]
