Categories
Film News

നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന എബ്രിഡ് ഷൈനിന്റെ ‘മഹാവീര്യർ’ രാജസ്ഥാനിൽ ചിത്രീകരണം ആരംഭിച്ചു

നീണ്ട ഇടവേളയ്ക്ക് ശേഷം ആസിഫ് അലി – നിവിൻ പോളി കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ മഹാവീര്യർ ചിത്രീകരണം രാജസ്ഥാനത്തിൽ ആരംഭിച്ചു. എബ്രിഡ് ഷൈൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘മഹാവീര്യർ’ എന്ന ഈ ചിത്രത്തിൽ കന്നഡ നടി ഷാൻവി ശ്രീവാസ്തവയാണ് നായിക. View this post on Instagram A post shared by Nivin Pauly (@nivinpaulyactor) എം മുകുന്ദന്റെ കഥയ്ക്ക് സംവിധായകൻ എബ്രിഡ് ഷൈൻ തിരക്കഥ ഒരുക്കുന്നു. പോളി ജൂനിയർ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ […]

Categories
Film News

നിവിൻ പോളി ചിത്രം കനകം കാമിനി കലഹം പൂർത്തിയായി

നിവിൻ പോളിയുടെ പുതിയ സിനിമ കനകം കാമിനി കലഹം ചിത്രീകരണം പൂർത്തിയായി. സിനിമ എഴുതി സംവിധാനം ചെയ്യുന്നത് ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഫെയിം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ്. നിവിന്‍റെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് പോളി ജൂനിയർ പിക്ചേഴ്സ് ചിത്രം നിർമ്മിക്കുന്നു. മുഴുവൻ സിനിമയും ചിത്രീകരിക്കാൻ ഒരു മാസമാണ് ടീമെടുത്തത്. സംവിധായകന്‍റെ അഭിപ്രായത്തിൽ കനകം കാമിനി കലഹം ഒരു ഫാമിലി ഡ്രാമയായിരിക്കും. സറ്റയർ ഉൾപ്പെടുത്തിയുള്ളത്. ആദ്യ സിനിമ ആൻഡ്രോയിഡ് കുഞ്ഞപ്പൻ പറഞ്ഞതുപോലെ സാധാരണക്കാരായ ഒരു കൂട്ടം ആളുകളുടെ കഥ. […]

Categories
Film News

ആക്ഷൻ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈനും നിവിൻ പോളിയും വീണ്ടുമൊന്നിക്കുന്നു

നിവിൻ പോളി, എബ്രിഡ് ഷൈൻ കൂട്ടുകെട്ട് വീണ്ടുമൊരുമിക്കുന്നു. 1983, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ ഇരുവരുടേയും മുൻസിനിമകൾ വൻഹിറ്റുകളായിരുന്നു. പോളി ജൂനിയർ പിക്ചേഴ്സ് ബാനറില്‍ നിവിൻ പോളി തന്നെയാണ് സിനിമ നിർമ്മിക്കുന്നത്. കഴിഞ്ഞ ദിവസം അണിയറക്കാർ പുതുമുഖങ്ങൾക്കായി കാസ്റ്റിംഗ് കോൾ വിളിച്ചിരുന്നു. നേരത്തെ നിവിനും എബ്രിഡും ആക്ഷൻ ഹീറോ ബിജുവിന്‍റെ സ്വീകലിനായി ഒരുമിക്കുന്നുവെന്ന തരത്തിൽ വാര്‍ത്തകൾ വന്നിരുന്നു. നിവിന്‍റെ നിരവധി സിനിമകള്‍ അണിയറയിലൊരുങ്ങുന്നു. കനകം കാമിനി കലഹം, രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, പടവെട്ട് കുറച്ച് ഭാഗങ്ങൾ കൂടി […]

Categories
Film News

കനകം കാമിനി കലഹം, നിവിന്‍റെ നായികയായി ഗ്രേസ്

ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ വെർഷൻ 5.25 സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍റെ പുതിയ സിനിമ കനകം കാമിനി കലഹം , നിവിൻ നായകനാകുന്നു. നായികാവേഷത്തിൽ ഗ്രേസ് ആന്‍റണി എത്തും. സംവിധായകൻ അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയോട് ഗ്രേസ് നായികയാകുന്നുവെന്നറിയിച്ചിരുന്നു. കേരളസംസ്ഥാനചലച്ചിത്രപുരസ്കാരത്തിൽ മികച്ച നവാഗതസംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കിയ സംവിധായകൻ അഭിമുഖത്തിൽ അറിയിച്ചത്, ഈ സിനിമയും ആൻഡ്രോയിഡ് കുഞ്ഞപ്പൻ പോലെ തന്നെ സാധാരണ ആളുകളുടെ ജീവിതമാവും പറയുക. നർമ്മവും സറ്റയറുമായിട്ടുള്ള കുടുംബ കഥയായിരിക്കും സിനിമ പറയുന്നത്.നവംബറിൽ ചിത്രീകരണം തുടങ്ങാനാണ് ടീം പ്ലാന്‍ ചെയ്യുന്നതെന്നാണറിയുന്നത്. […]

Categories
Film News

നിവിൻ പോളിയുടെ തുറമുഖം പുതിയ പോസ്റ്റർ

ഹാപ്പി ബർത്ത്ഡേ നിവിൻ പോളി. നിവിന്‍റെ പുതിയ സിനിമ തുറമുഖം അണിയറക്കാർ പിറന്നാള്‍ ദിനത്തിൽ താരത്തിന്‍റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നു. രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. തുറമുഖത്തിൽ നിവിൻ മട്ടാഞ്ചേരി ബേസ്ഡ് പോർട്ട് തൊഴിലാളി മൊയ്തുവായെത്തുന്നു. നിവിനൊപ്പം ചിത്രത്തിൽ ജോജു ജോർജ്ജ്, ഇന്ദ്രജിത്, നിമിഷ സജയൻ, ദർശന രാജേന്ദ്രൻ, അർജ്ജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത്, സുദേവ് നായർ, മണികണ്ഠന്‌ ആചാരി എന്നിവരുമെത്തുന്നു. മനുഷ്യത്വരഹിതമായ ചാപ്പ സമ്പ്രദായത്തിനെതിരെ ഉണ്ടായ ചരിത്രസമരത്തെ […]

Categories
Film News

മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്നുകൊണ്ടേയിരിക്കും…പടവെട്ട് പോസ്റ്റര്‍

അണിയറക്കാര്‍ അറിയിച്ചിരുന്നതനുസരിച്ച് പടവെട്ട് പോസ്റ്റര്‍ റിലീസ് ചെയ്തു. നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് സണ്ണി വെയ്ന്‍ ആണ്. അദ്ദേഹത്തിന്റെ ആദ്യ ഫീച്ചര്‍ സിനിമയാണിത്. ചിത്രീകരണം കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് തത്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. ന്യൂ സൂര്യ ഫിലിംസ് സിനിമ അവതരിപ്പിക്കുന്നു. സംഘര്‍ഷങ്ങള്‍….പോരാട്ടങ്ങള്‍ …. അതിജീവനം… മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്നുകൊണ്ടേയിരിക്കും…. എന്ന കുറിപ്പോടെയാണ് ഫസ്റ്റ്‌ലുക്ക് പോ്‌സ്്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. വെട്ടുകത്തിയുമായി ഒരു കൂട്ടം ആളുകള്‍ക്കൊപ്പമിരിക്കുന്ന നിവിന്‍ പോളിയാണ് പോസ്റ്ററില്‍. അരുവി ഫെയിം അതിഥി ബാലന്‍ ചിത്രത്തിലെ […]

Categories
Film News

പടവെട്ട് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെയെത്തും

നിവിന്‍ പോളി ചിത്രം പടവെട്ട് ഫസ്റ്റ്‌ലുക്ക് പോ്‌സ്റ്റര്‍ നാളെ രാവിലെ 10മണിക്ക് റിലീസ് ചെയ്യും. സോഷ്യല്‍മീഡിയ പേജിലൂടെ നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അടുത്തിടെ പടവെട്ട് ടീം നിവിന്‍ പോളിയുടെ സിനിമയിലെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു സ്‌പെഷല്‍ സമ്മാനം ഉണ്ടാവുമെന്നറിയിച്ചിരുന്നു. എന്താണ് സമ്മാനമെന്ന് അറിയിച്ചിരുന്നില്ല. നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് ന്ടന്‍ സണ്ണി വെയ്ന്‍ ആണ്. അദ്ദേഹത്തിന്റെ ആദ്യ ഫീച്ചര്‍ സിനിമയാണിത്. അരുവി ഫെയിം അതിഥി ബാലന്‍, മഞ്ജു വാര്യര്‍ എന്നിവര്‍ […]

Categories
Film News

നിവിന്‍ പോളിയുടെ ഗാങ്‌സ്റ്റര്‍ ഓഫ് മുണ്ടുമല ആക്ഷന്‍ സിനിമ

കഴിഞ്ഞ ദിവസം നിവിന്‍ പോളി പുതിയ സിനിമ ഗാങ്സ്റ്റര്‍ ഓഫ് മുണ്ടുമല പ്രഖ്യാപിച്ചിരുന്നു. പുതിയ ടീം ആണ് സിനിമ ഒരുക്കുന്നത്. നവാഗതനായ അനീഷ് രാജശേഖരന്‍ തിരക്കഥ ഒരുക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് റോണി മാനുവല്‍ ജോസഫ് ആണ്. നിവിന്‍ പോളി രവി മാത്യു പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. അണിയറക്കാര്‍ പറയുന്നതനുസരിച്ച് ഗാങ്സ്റ്റര്‍ ഓഫ് മുണ്ടുമല ഗ്രാമീണ പശ്ചാത്തലത്തില്‍ പറയുന്ന ഒരു ആക്ഷന്‍ സിനിമയായിരിക്കും. ഔട്ട്‌ഡോര്‍ ലൊക്കേഷനുകളില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ചിത്രീകരിക്കേണ്ടുന്നതിനാല്‍ കൊറോണ പ്രശ്‌നങ്ങള്‍ തീരും വരെ കാത്തിരിക്കാനാണ് […]

Categories
Film News

നിവിന്‍ പോളിയും ഐശ്വര്യ ലക്ഷ്മിയും ബിസ്മി സ്‌പെഷ്യലില്‍

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയ്ക്ക് ശേഷം നിവിന്‍ പോളിയും ഐശ്വര്യ ലക്ഷ്മിയും ബിസ്മി സ്‌പെഷ്യല്‍ എന്ന സിനിമയില്‍ ഒന്നിക്കുന്നു. നവാഗതനായ രാജേഷ് രവി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ സംവിധായകന്‍ രാഹുല്‍ രമേഷ്, സനു മജീദ് എന്നിവര്‍ക്കൊപ്പം രചിക്കുന്നു. സോഫിയ പോള്‍, വീക്കെന്റ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് ചിത്രം നിര്‍മ്മിക്കുന്നു, നിവിന്‍ പോളി സോഷ്യല്‍മീഡിയ പേജിലൂടെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ടൈറ്റില്‍ പോസ്റ്ററില്‍ ബിരിയാണി പാത്രമാണ് കാണിക്കുന്നത്. ഭക്ഷണവുമായി ബന്ധമുള്ള സിനിമയായിരിക്കുമെന്നാണ് കരുതുന്നത്. ഛായാഗ്രഹണം സനു വര്‍ഗ്ഗീസ്, […]

Categories
Film News

ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍ മല: നിവിന്‍ പോളിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു

നിവിന്‍ പോളി സിനിമയില്‍ തന്റെ പത്താമത്തെ വര്‍ഷം ആഘോഷിക്കുകയാണ്. ജൂലൈ 16ന് താരത്തിന്റെ ആദ്യസിനിമ മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ് റിലീസ് ചെയ്തത്. ഈ അവസരത്തില്‍ നിവിന്‍ അദ്ദേഹത്തിന്റെ പുതിയ സിനിമ ഗാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല പ്രഖ്യാപിച്ചു. രവി മാത്യു പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് നിവിന്‍ പോളി ചിത്രം നിര്‍മ്മിക്കുന്നു. ഗാങ്‌സ്റ്റര്‍ ഓഫ് മുണ്ടന്‍മല തിരക്കഥ നവാഗതനായ അനീഷ് രാജശേഖരന്റേതാണ്. റോണി മാനുവല്‍ ജോസഫ് സിനിമ സംവിധാനം ചെയ്യുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള, തണ്ണീര്‍മത്തന്‍ദിനങ്ങള്‍ ഫെയിം ജസ്റ്റിന്‍ വര്‍ഗ്ഗീസ് […]