Categories
trailer

നയന്‍താരയുടെ മൂക്കുത്തി അമ്മൻ ട്രയിലറെത്തി

നേരത്തെ അറിയിച്ചിരുന്നതുപോലെ നയൻതാര നായികയാകുന്ന മൂക്കുത്തി അമ്മൻ ട്രയിലർ ഓണ്‍ലൈനിൽ റിലീസ് ചെയ്തു. സറ്റയർ രീതിയിലുള്ള സിനിമ ആർജെ ബാലാജി, എൻജെ ശരവണൻ കൂട്ടുകെട്ട് എഴുതി സംവിധാനം ചെയ്യുന്നു. നിലവിലെ രാഷ്ട്രീയ അവസ്ഥകളുമായി ബന്ധപ്പെട്ട് ഒരു സറ്റയർ സിനിമ എൽകെജി കഴിഞ്ഞ വർഷം ആർജെ ബാലാജി എഴുതി അഭിനയിച്ചിരുന്നു. ട്രയിലർ നയൻതാര മൂക്കുത്തി അമ്മൻ എന്ന ദേവിയായെത്തുന്നു. ആർ ജെ ബാലാജി, ഉർവശി, വിസാരണൈ ഫെയിം അജയ് ഘോഷ്, മൗലി എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ദിനേശ് കൃഷ്ണൻ ഡിഒപി, […]

Categories
Film News

നയൻതാര ചിത്രം നെട്രികണ്ണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ

നയൻതാരയുടെ പുതിയ സിനിമ നെട്രികണ്ണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ ഓൺലൈനിലൂടെ റിലീസ് ചെയ്തു. മിലിന്ദ് റാവു- അവൾ ഫെയിം സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് വിഘ്നേശ് ശിവൻ ആണ്. അദ്ദേഹത്തിന്‍റെ സ്വന്തം ബാനറായ റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്.പ്രശസ്ത കൊറിയൻ ത്രില്ലർ സിനിമ ബ്ലൈന്‍റിന്‍റെ ഒഫീഷ്യൽ റീമേക്ക് ആണ് നെട്രികണ്ണ്. ഒരു കാറപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട പോലീസ് അക്കാഡമിയിലെ ഒരു സ്ത്രീ കാഡറ്റ് വർഷങ്ങൾക്ക് ശേഷം സ്വന്തം കഴിവുകൊണ്ടും അവരുടെ നായയുടെ സഹായത്താലും ഒരു കൊലപാതക കേസ് കണ്ടുപിടിക്കുന്നതാണ് […]

Categories
gossip

നയൻതാരയുടെ കോലമാവ് കോകില ഹിന്ദി റീമേക്കിൽ ജാഹ്നവി കപൂർ

നയൻതാര നായികയായെത്തിയ ഹിറ്റ് തമിഴ് സിനിമ കോലമാവ് കോകില ഹിന്ദിയിലേക്കൊരുക്കുന്നു. ജാഹ്നവി കപൂർ ഹിന്ദിയിൽ നായികയായെത്തുന്നു. നവാഗതനായ സിദ്ദാർത്ഥ് സെൻഗുപ്ത സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് ആനന്ദ് എൽ റായ് ആണ്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കോലമാവ് കോകില നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത സിനിമ നായികകേന്ദ്രീകൃതമായിരുന്നു. ക്രൈം കോമഡി സിനിമ 2018 ആഗസ്റ്റ് 2018ന് റിലീസ് ചെയ്തു. നയൻതാരയുടെ പ്രകടനവും അനിരുദ്ധിൻരെ സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടു.പങ്കജ് മട്ടാട്ട തിരക്കഥ ഒരുക്കുന്നു.

Categories
Film News

നയന്‍താര ചിത്രം മൂക്കുത്തി അമ്മന്‍ പുതിയ സ്റ്റില്ലുകള്‍

ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന സിനിമയാണ് മൂക്കുത്തി അമ്മന്‍. ബാലാജി, എന്‍ജെ ശരവണനുമായി ചേര്‍ന്ന് സിനിമ സംവിധാനം ചെയ്യുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുള്ള സിനിമ ഉടന്‍ റിലീസ് ചെയ്യാനാവുമെന്നാണ് അണിയറക്കാര്‍ പ്രതീക്ഷിക്കുന്നത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചില സ്റ്റ്ില്ലുകള്‍ പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍. എല്ലാ സ്റ്റില്ലുകളിലും നയന്‍താര ഒരു ദേവിയായെത്തു്‌നനു. തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ 80കളിലും 90കളിലും ഭക്തി സിനിമകള്‍ക്ക് നിറയെ ആരാധകരുണ്ടായിരുന്നു. മൂക്കുത്തി അമ്മന്‍ സറ്റയര്‍ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ്.ആര്‍ ജെ ബാലാജി തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയില്‍ പ്രധാനകഥാപാത്രമായുമെത്തുന്നു. കഴിഞ്ഞ വര്‍ഷം […]

Categories
Film News

നയന്‍താര ദേവിയായി മൂക്കുത്തി അമ്മന്‍ പോസ്റ്റര്‍

ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന സിനിമയാണ് മൂക്കുത്തി അമ്മന്‍. എന്‍ ജെ ശരവണനുമായി ചേര്‍ന്നാണ് അദ്ദേഹം സിനിമ സംവിധാനം ചെയ്യുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര പ്രധാന കഥാപാത്രമായെത്തുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. പോസ്റ്ററില്‍ ദേവിയായാണ് നയന്‍ എത്തിയിരിക്കുന്നത്. ഡോ. ഇസറൈ കെ ഗണേഷ് വേല്‍സ് ഇന്റര്‍നാഷണല്‍ സിനിമ നിര്‍മ്മിക്കുന്നു. 80കളിലും 90കളിലും തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ ഭക്തിസിനിമകള്‍ക്ക് പ്രത്യേകം ആരാധകര്‍ തന്നെ ഉണ്ടായിരുന്നു. മൂക്കുത്തി അമ്മന്‍, ഭക്തിയുടെ സറ്റയര്‍ രീതിയില്‍ അവതരിപ്പിക്കുന്ന സിനിമയാണ്. ആര്‍ജെ […]

Categories
Film News

രജനീകാന്ത് ചിത്രം അണ്ണാതെയില്‍ ബാലയും

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് സംവിധായകന്‍ ശിവയുടെ അണ്ണാതെ എന്ന സിനിമയിലാണ് ഇപ്പോള്‍. നാല് നായികമാരടക്കം നിരവധി താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നു. കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു, നയന്‍താര എന്നിവരാണ് നായികമാര്‍. പ്രകാശ് രാജ്, സതീഷ്, വേല രാമമൂര്‍ത്തി, സൂരി എന്നിവരും സഹതാരങ്ങളായെത്തുന്നു. നടന്‍ ബാല, മലയാളത്തിലും തമിഴിലും ശ്രദ്ധേയനായ താരം അണ്ണാതെയുടെ ഭാഗമാകുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അടുത്തിടെ നടത്തിയ അഭിമുഖത്തില്‍ ഇക്കാര്യം ബാല ഉറപ്പിക്കുകയും ചെയതു. സംവിധായകന്‍ ശിവയുടെ ഇളയ സഹോദരനാണ് ബാല. ശിവയുടെ സൂപ്പര്‍ഹിറ്റ് സിനിമ വീരത്തില്‍ […]

Categories
Film News

തലൈവര്‍ 168 പേരിട്ടു, അണ്ണാതെ

രജനീകാന്ത് സിനിമ തലൈവര്‍ 168 അണിയറക്കാര്‍ സിനിമയുടെ പേര് പ്രഖ്യാപിച്ചു. അണ്ണാതെ എന്നാണ് ചിത്രത്തിന്റെ പേര്. സണ്‍പിക്‌ചേഴസ് അവരുടെ ട്വിറ്റര്‍ പേജിലൂടെ പേര് ഷെയര്‍ ചെയ്തു. ശിവ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഗ്രാമീണപശ്ചാത്തലത്തിലുള്ള എന്റര്‍ടെയ്‌നര്‍ സിനിമയാണ്. രജനീകാന്തിനൊപ്പം സിനിമയില്‍ നാല് നായികമാരെത്തുന്നു. മീന, ഖുശ്ബു, എന്നിവരാണ് ആദ്യം ടീമിലെത്തിയത്. പിന്നീട് കീര്‍ത്തി സുരേഷുമെത്തി. നയന്‍താരയും ചിത്രത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ വക്കീല്‍ വേഷത്തിലാണ് താരമെത്തുക. രജനീകാന്തിന്റെ നായികയാവുക ആരെന്ന് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന […]

Categories
Film News

രജനീകാന്തിന്റെ ദര്‍ബാര്‍ പാട്ട് ടീസര്‍

രജനീകാന്തിന്റെ പുതിയ സിനിമ ദര്‍ബാറിലെ പുതിയ പാട്ട് ടീസര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. കല്യാണഗാനമാണിത്. സൂപ്പര്‍സ്റ്റാറിനൊപ്പം നയന്‍താരയും ഗാനരംഗത്തെത്തുന്നു. നകഷ് അസീസ് പാടിയിരിക്കുന്ന ഗാനത്തിന് ഈണമൊരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. വിവേക് വരികള്‍ തയ്യാറാക്കിയിരിക്കുന്നു. പൊങ്കല്‍ അവധിക്ക് മുന്നോടിയായി ജനുവരി 9ന് ചിത്രം തിയേറ്ററുകൡലേക്കെത്തും. ഏആര്‍ മുരുഗദോസ് എഴുതി സംവിധാനം ചെയ്തിരിക്കുന്ന ദര്‍ബാര്‍ പോലീസ് ആക്ഷന്‍ ത്രില്ലര്‍ ആണ്. രജനീകാന്ത് രണ്ട് ദശകങ്ങള്‍ക്ക് ശേഷം പോലീസ് വേഷത്തിലെത്തുകയാണ്. ബോളിവുഡ് താരം സുനില്‍ ഷെട്ടി പ്രധാനവില്ലനായെത്തുന്നു. പ്രതീക് ബബ്ബാര്‍, […]

Categories
Film News

ദര്‍ബാര്‍ സാറ്റലൈറ്റ് റൈറ്റ്‌സ് സ്വന്തമാക്കി സണ്‍ടിവി

രജനീകാന്ത് ചിത്രം ദര്‍ബാര്‍ അടുത്തമാസം പൊങ്കല്‍ അവധിക്ക് റിലീസ് ചെയ്യുകയാണ്. ഏആര്‍ മുരുഗദോസ് എഴുതി സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ ഒരു പോലീസ് ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ്. നീണ്ട നാളുകള്‍ക്ക് ശേഷം സൂപ്പര്‍സ്റ്റാര്‍ പോലീസ് വേഷത്തിലെത്തുന്നു. അടുത്തിടെ സിനിമയുടെ സാറ്റലൈറ്റ് അവകാശം സണ്‍ടിവി വലിയ തുകയ്ക്ക് സ്വന്തമാക്കി. സൂപ്പര്‍സ്റ്റാറിന്റെ അടുത്ത സിനിമ സംവിധായകന്‍ ശിവ ഒരുക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സ് ആണ്. ദര്‍ബാറില്‍ നയന്‍താര നായികയായെത്തുന്നു. ബോളിവുഡ് താരം സുനില്‍ ഷെട്ടി പ്രധാനവില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിവേദ […]

Categories
Film News trailer

രജനീകാന്ത് ചിത്രം ദര്‍ബാര്‍ ട്രയിലര്‍

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ സിനിമ ദര്‍ബാര്‍ ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. എആര്‍ മുരഗദോസ് എഴുതി സംവിധാനം ചെയ്തിരിക്കുന്ന സിനിമ ഒരു പോലീസ് ആക്ഷന്‍ ത്രില്ലര്‍ ആണ്. രജനീകാന്ത് നീണ്ട നാളുകള്‍ക്ക് ശേഷം പോലീസ് വേഷത്തിലെത്തുകയാണ് സിനിമയില്‍. രണ്ട് ദശകങ്ങള്‍ക്ക് ശേഷമാണ് രജനീകാന്ത് പോലീസ് വേഷം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷകളാണ് ചിത്രത്തിനുള്ളത്. നയന്‍താര ചിത്രത്തില്‍ സൂപ്പര്‍സ്റ്റാറിന്റെ ജോഡിയായെത്തുന്നു. നിവേദ തോമസ് മകളായും. ബോളിവുഡ് താരം സുനില്‍ ഷെട്ടിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. പ്രതീക് ബബ്ബാര്‍, ശ്രീമാന്‍, […]