ഗൗതം മേനോന് ഒരുക്കുന്ന സ്പൈ ത്രില്ലര്‍ സിനിമയാണ് ധ്രുവ നച്ചിത്തരം. വിക്രം നായകനായെത്തുന്ന സിനിമ നീണ്ട നാളായി നിര്‍മ്മാണത്തിലാണ്. കഴിഞ്ഞ കുറച്ചുനാളുകളായി ചിത്രത്തെ കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല, സംവിധായകന് മറ്റു പ്രൊജക്ടുകളിലേക്ക് കടക്കുകയും ചെയ്തു. ഇപ്പോള്‍ ഗൗതം മേനോന് അറിയിച്ചിരിക്കുന്നത് ഷൂട്ടിംഗ് ഏതാണ്ട് പൂര്‍ത്തിയായെന്നും ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നിരിക്കുകയാണെന്നുമാണ്. കോവിഡ് 19 പ്രശ്നങ്ങള്‍ തീര്‍ന്നാല്‍ തന്റെ ഭാഗങ്ങള്‍ ഡബ്ബ് ചെയ്യുന്ന കാര്യം വിക്രം സമ്മതിച്ചുണ്ടെന്നും അറിയിച്ചിരിക്കുന്നു. ഗൗതം മേനോന്റെ അഭിപ്രായത്തില്‍, ധ്രുവ നച്ചിത്തരം 10 ഏജന്റുകള്‍ വേഷം […]
