Categories
Film News

ഇന്ത്യന്‍ സിനിമയില്‍ നിന്നും പ്രധാനതാരങ്ങള്‍ ആര്‍എസ് വിമലിന്റെ ധര്‍മ്മരാജ്യത്തിലെത്തും

സംവിധായകന്‍ ആര്‍എസ് വിമല്‍ കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ രാജവംശത്തെ ആസ്പദമാക്കി ഒരുക്കുന്ന തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു. ധര്‍മ്മരാജ്യ എന്ന് പേരിട്ടിരിക്കുന്ന സിനിമ റിയല്‍ ലൈഫ് ഹീറോയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. വിവിധ ഭാഷകളിലായി ഒരുക്കാനാണ് പ്ലാന്‍ ചെയ്യുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളില്‍. മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാര്‍ ആയിരിക്കും സിനിമയില്‍ നായകനാകുന്നത്. മള്‍ട്ടിലിംഗ്വല്‍ സിനിമയായതിനാല്‍, ഇന്ത്യന്‍ സിനിമയിലെ, ബോളിവുഡില്‍ നിന്നുള്‍പ്പെടെയുള്ള ലീഡിംഗ് താരങ്ങള്‍ ധര്‍മ്മരാജ്യത്തിലെത്തും. പുതിയ ടെക്‌നോളജി ഉപയോഗിച്ചൊരുക്കുന്ന സിനിമ ഇന്ത്യയില്‍ ആദ്യത്തേതായിരിക്കും. പൂജ എന്റര്‍ടെയ്ന്‍മെന്റ്‌സ് […]

Categories
Film News

ധര്‍മ്മരാജ്യ : തിരുവിതാംകൂര്‍ ചരിത്രത്തെ ആസ്പദമാക്കി ആര്‍ എസ് വിമല്‍ ഒരുക്കുന്ന സിനിമ

എന്നു നിന്റെ മൊയ്തീന്‍ സംവിധായകന്‍ ആര്‍എസ് വിമല്‍ പുതിയ സിനിമ തിരുവിതാംകൂര്‍ രാജ്യചരിത്രത്തെ ആസ്പദമാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്. ധര്‍മ്മരാജ്യ എന്ന് പേരിട്ടിരിക്കുന്ന സിനിമ തിരുവിതാകൂറിലെ യഥാര്‍ത്ഥ ഹീറോയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി റിയല്‍ ടൈം ഇന്‍ ക്യാമറ ടെക്‌നോളജി ഉപയോഗിച്ചാണ് സിനിമ ഒരുക്കുക. മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമയില്‍ നായകനായെത്തുമെന്നറിയിച്ച സംവിധായകന്‍ പേര് പുറത്തുവിട്ടിട്ടില്ല. പൂജ എന്റര്‍ടെയ്ന്‍മെന്റ്‌സ് സിനിമ നിര്‍മ്മിക്കുന്നു. മലയാളത്തിന് പുറമെ ഹിന്ദി,തമിഴ്, തെലുഗ് ഭാഷകളിലും സിനിമ എത്തും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ആര്‍ […]