Categories
Film News trailer

ഒമര്‍ ലുലുവിന്റെ ധമാക്ക ട്രയിലറെത്തി

ഒമര്‍ ലുലുവിന്റെ പുതിയ സിനിമ ധമാക്ക ജനുവരി 2ന് റിലീസ് ചെയ്യുകയാണ്. റിലീസിനു മുന്നോടിയായി ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന സിനിമയില്‍ ബാലതാരമായി തിളങ്ങിയ അരുണ്‍ കുമാര്‍, നിക്കി ഗല്‍റാണി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. പ്രശസ്ത താരങ്ങളായ മുകേഷ്, ഉര്‍വശി,ഇന്നസെന്റ് എന്നിവരും ചിത്രത്തിലുണ്ട്. ക്രിസ്തുമസ് റിലീസായി എത്തുമെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്. ഒമര്‍ ലുലുവിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സാരംഗ് ജയപ്രകാശ്, വേണു ഒവി, കിരണ്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ്. നേഹ സക്‌സേന, സാബുമോന്‍, […]

Categories
Film News

കാറ്റുമുണ്ടേട്യേ : ധമാക്കയിലെ പുതിയ ഗാനമെത്തി

സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പുതിയ സിനിമ ധമാക്ക റിലീസിംഗിനൊരുങ്ങുകയാണ്. അണിയറക്കാര്‍ ചിത്രത്തിലെ പുതിയ ഒരു ഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാ്. കാറ്റുമുണ്ടേട്യേ എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത് ബാങ്കോക്കിലാണ്. പ്രണവം ശശി ആലിപിച്ചിരിക്കുന്ന ഗാനത്തിലെ റാപ് ഭാഗങ്ങള്‍ നിരഞ്ജ് സുരേഷ് ആലപിച്ചിരിക്കുന്നു. ബികെ ഹരിനാരായണന്റേതാണ് വരികള്‍. ഒമര്‍ ലുലു സ്‌റ്റൈലിലെ കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ ആണ് ധമാക്ക. ഗോപി സുന്ദര്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മില്ലേനിയം ഓഡിയോസ് അടുത്തിടെ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 25ലക്ഷത്തിന് സ്വന്തമാക്കിയിരുന്നു. ധമാക്കയില്‍ […]

Categories
Film News

ധമാക്കയിലെ പുതിയ ഗാനം

സംവിധായകന്‍ ഒമര്‍ലുലുവിന്റെ പുതിയ സിനിമ ധമാക്ക റിലീസിനൊരങ്ങുകയാണ്. ഡിസംബര്‍ 20ന് ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്. അതേ സമയം അണിയറക്കാര്‍ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ഒമര്‍ ലുലുവിന്റെ ചിത്രങ്ങള്‍പോലെതന്നെ കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും പുതിയ സിനിമയും. ഒമര്‍ലുലുവിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സാരംഗ് ജയപ്രകാശ്, വേണു ഒവി, കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ്. അണിയറക്കാരുടെ അഭിപ്രായത്തില്‍ സിനിമ മുഴുനീള കോമഡിയായിരിക്കുമെന്നാണ്. അരുണ്‍ കുമാര്‍ ഒളിമ്പ്യന്‍ അന്തോണി ആദം സിനിമയിലെ ബാലതാരമായി ശ്രദ്ധേയമായ താരമാണ് നായകനായെത്തുന്നത്. നിക്കി […]

Categories
Film News

പൊട്ടി പൊട്ടി ; ധമാക്കയിലെ പുതിയ ഗാനം

ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന പുതിയ സിനിമ ധമാക്കയുടെ കഥ സംവിധായകന്റേതുതന്നെയാണ്. എന്നാല്‍ തിരക്കഥയും സംഭാഷണങ്ങളും സാരംഗ് ജയപ്രകാശ്, വേണു ഒവി, കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ആണ് സിനിമ. നിക്കി ഗല്‍റാണി ചിത്രത്തില്‍ നായികയായെത്തുന്നു. അണിയറയില്‍, സിനോജ് പി അയ്യപ്പന്‍ സിനിമാറ്റോഗ്രാഫര്‍, ഗോപി സുന്ദര്‍ സംഗീതം, ദിലീപ് ഡെന്നീസ് എഡിറ്റര്‍. എം കെ നാസര്‍ ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ് ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

Categories
Film News

ഒമര്‍ ലുലു ചിത്രം ധമാക്ക റിലീസ് തീയ്യതി പ്രഖ്യാപിച്ചു

സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പുതിയ സിനിമ ധമാക്ക റിലീസ് ചെയ്യാനൊരുങ്ങുകയാണ്. നവംബര്‍ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍. പ്രശസ്തരായവരും, ചെറുപ്പക്കാരും അടങ്ങിയതാണ് ചിത്രത്തിലെ താരനിര. അരുണ്‍ കുമാര്‍, ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലെ ബാലതാരമായി ശ്രദ്ധേയനായി, നായകനായെത്തുന്നു. പോപുലര്‍ സൗത്ത് ഇന്ത്യന്‍ താരം നിക്കി ഗല്‍റാണി നായികയായെത്തുന്നു. ധമാക്ക കഥ ഒമര്‍ ലുലു തന്നെയാണ്. തിരക്കഥയും സംഭാഷണങ്ങളും സാരംഗ് ജയപ്രകാശ്, വേണു ഒവി, കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയിരിക്കുന്നു. മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും […]

Categories
Film News

ഒമര്‍ ലുലുവിന്റെ ധമാക്കയിലെ പുതിയ ഗാനം

സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പുതിയ സിനിമ ധമാക്ക റിലീസിനൊരുങ്ങുകയാണ്. സിനിമയില്‍ നിന്നുള്ള ആദ്യഗാനം ഓണ്‍ലൈനിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. സിനിമയിലെ പ്രമുഖതാരങ്ങളെല്ലാം അണിനിരക്കുന്ന ഒരു ടിപ്പിക്കല്‍ ഒമര്‍ലുലു സ്‌റ്റൈല്‍ ആഘോഷഗാനം. അശ്വിന്‍ വിജയ്, സിതാര, അഫ്‌സല്‍, സച്ചിന്‍ രാജ്, ശ്വേത എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. ഗോപി സുന്ദര്‍ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ബികെ ഹരിനാരായണന്റേതാണ്. അരുണ്‍ കുമാര്‍, ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ ബാലതാരമായി ശ്രദ്ധനേടിയ താരം, ധമാക്കയിലൂടെ നായകനായി അരങ്ങേറുനനു. നിക്കി ഗല്‍റാണ് നായികയായെത്തുന്നു. […]

Categories
Film News

ധമാക്ക പോസ്റ്റര്‍ എത്തി, സിനിമ നവംബറില്‍ റിലീസ് ചെയ്യും

ധമാക്ക ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും ഒമര്‍ ലുലു ചിത്രമെന്നാണ പോസ്റ്റര്‍ നല്‍കുന്ന സൂചന. പ്രശസ്ത താരങ്ങളായ മുകേഷ്, ഉര്‍വശി എന്നിവര്‍ ചെറുചിരിയോടെയാണ് പോസ്റ്ററില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ യുവതലമുറ ആഘോഷമൂഡിലാണ്. നായക കഥാപാത്രം അവതരിപ്പിക്കുന്നത് അരുണ്‍ കുമാര്‍, നിക്കി ഗല്‍റാണി നായികയുമായെത്തുന്നു. ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സാബുമോന്‍, നേഹ സക്‌സേന എന്നിവരും ചിത്രത്തിലുണ്ട്. ധമാക്ക കേരളത്തിലും പട്ടായയിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. കല്യാണവുമായി ബന്ധപ്പെട്ട വിഷയത്തിലൊരുക്കിയിരിക്കുന്ന കോമഡിസിനിമയായിരിക്കുമിത്. നവംബറില്‍ ചിത്രം […]

Categories
Film News

ഒമര്‍ ലുലു ചിത്രം ധമാക്കയില്‍ വില്ലന്‍ വേഷത്തില്‍ സാബുമോന്‍ എത്തും

സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പുതിയ ചിത്രം ധമാക്ക ചിത്രീകരണം തുടങ്ങിയിരിക്കുന്നു. അരുണ്‍ കുമാര്‍, ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ ചൈല്‍ഡ് ആര്‍ട്ടിസ്റ്റായിരുന്ന, താരമാണ് നായകവേഷത്തിലെത്തുന്നത്. നിക്കി ഗല്‍റാണി നായികയായുമെത്തുന്നു. സാബുമോന്‍ വില്ലന്‍വേഷത്തിലെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാരിപ്പോള്‍. ധമാക്കയുടെ കഥ ഒമര്‍ ലുലു ആണ് എഴുതിയിരിക്കുന്നത്. തിരക്കഥയും സംഭാഷണങ്ങളും സാരംഗ് ജയപ്രകാശ്, വേണു ഒവി, കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്നു. മുഴുവനായു കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും സിനിമയാണെന്നാണ് അറിയുന്നത്. നിക്കി ഗ്ലാമറസ് വേഷത്തിലാണെത്തുന്നത്. ധമാക്കയില്‍ പ്രശസ്ത താരങ്ങളായ മുകേഷ്, ഉര്‍വ്വശി […]

Categories
Film News

ഒമര്‍ ലുലു ചിത്രം ധമാക്കയില്‍ നായികയായി നിക്കി ഗല്‍റാണി

സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പുതിയ സിനിമ ധമാക്ക ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. മുമ്പ് അറിയിച്ചിരുന്നതുപോലെ അരുണ്‍ കുമാര്‍, ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ കുട്ടിതാരമായെത്തിയ, ആളാണ് നായകനാകുന്നത്. നിക്കി ഗല്‍റാണി നായികയാവുന്നു. അരുണ്‍ കുമാറിന്റെ ജോഡിയായാണ് താരമെത്തുക, ഒരു ഗ്ലാമറസ് വേഷമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമര്‍ ലുലുവന്റെ കഥയാണ് ധമാക്ക, തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്നത് സാരംഗ് ജയപ്രകാശ്, വേണു ഒവി, കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ്. മുഴുനീള കോമഡി സിനിമയായിരിക്കും ധമാക്ക എന്നാണ് അണിയറയില്‍ നിന്നുള്ള വാര്‍ത്തകള്‍. ധമാക്കയില്‍ […]

Categories
Film News

ചങ്ക്‌സ് സ്വീകലിന് പേര് ധമാക്ക

സംവിധായകന്‍ ഒമര്‍ ലുലു അടുത്തിടെ ചങ്ക്‌സ് ടീം വീണ്ടും പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. സ്വീക്കലിന് ധമാക്ക എന്നാണ് പേരിട്ടിരിക്കുന്നത്. ആദ്യ ഭാഗത്തുണ്ടായിരുന്ന പ്രധാന താരങ്ങളെല്ലാം, ബാലു വര്‍ഗ്ഗീസ്, ഹണി റോസ്, ഗണപതി, ധര്‍മ്മജന്‍, ലാല്‍, ഹരീഷ് കണാരന്‍ രണ്ടാം ഭാഗത്തുമുണ്ട്. ചങ്ക്‌സ് യൂത്ത് ഫുള്‍ കോമഡി എന്റര്‍ടെയ്‌നര്‍ ആയിരുന്നു. അണിയറക്കാര്‍ ഇത്തവണയും ചിത്രത്തിന്റെ വിജയം ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒമര്‍ ലുലു മറ്റ് രണ്ട് പ്രൊജക്ടുകളുമുണ്ട്. ഒരു അഡാര്‍ ലവ് ഫെയിം നൂറിന്‍ ഷെരീഫിനൊപ്പം ഒരു പ്രണയകഥയും, […]