Categories
Film News

ധനുഷിന്‍റെ കർണ്ണൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ, റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ധനുഷ് ചിത്രം കർണൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പോസ്റ്ററിൽ കൈവിലങ്ങുമായി നിൽക്കുന്ന താരമാണ്. മാരി സെൽവരാജ് , പരിയേരും പെരുമാൾ സംവിധായകൻ ഒരുക്കുന്നു. കർണൻ, ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കുന്ന സിനിമയാണ്. മലയാളി താരം രജിഷ വിജയൻ നായികയാകുന്നു. തമിഴിൽ താരത്തിന്‍റെ ആദ്യസിനിമയാണിത്. ലാൽ, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴകർ പെരുമാൾ, നാടി അക്ക നടരാജൻ സുബ്രഹ്മണ്യൻ, 96ഫെയിം ഗൗരി കിഷൻ, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്ന സിനിമ ഏപ്രിൽ 9ന് തിയേറ്റർ റിലീസ് […]

Categories
Film News

ധനുഷ് കാർത്തിക് നരേൻ സിനിമ തുടക്കമായി

ധനുഷിന്‍റെ പുതിയ സിനിമ സംവിധായകൻ കാർത്തിക് നരേൻ ഒരുക്കുന്നതിന് തുടക്കമായി. ലീഡ് താരം ധനുഷ് ആലപിച്ചിരിക്കുന്ന ഓപ്പണിംഗ് ഗാനം തന്നെയാണ് ടീം ആദ്യം ചിത്രീകരിച്ചിരിക്കുന്നത്. ജിവി പ്രകാശ് കമ്പോസ് ചെയ്തിരിക്കുന്ന ഗാനത്തിന്‍റെ വരികൾ വിവേക് ഒരുക്കിയിരിക്കുന്നു. ഡി 43 എന്ന് താത്കാലികനാമം ചെയ്തിട്ടുള്ള സിനിമ നിർമ്മിക്കുന്നത് സത്യജ്യോതി ഫിലിംസ് ആണ്. കാർത്തിക് നരേൻ തിരക്കഥ ഒരുക്കുന്നു. അഡീഷണൽ തിരക്കഥയും ഡയലോഗുകളും ലിറിസിസ്റ്റ് വിവേകിന്‍റേതാണ്. മാളവിക മോഹനൻ നായികയായെത്തുന്നു. തടം ഫെയിം സ്മൃതി വെങ്കട്ട്, സമുദ്രക്കനി തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.

Categories
Film News

സെല്‍വരാഘവൻ – ധനുഷ് ടീമിന്‍റെ പുതിയ സിനിമയിൽ യുവാൻ ശങ്കർ രാജ സംഗീതമൊരുക്കുന്നു

സംവിധായകൻ സെൽവരാഘവൻ പുതിയ സിനിമ ധനുഷുമൊത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കലൈപുലി എസ് താണു വി ക്രിയേഷൻസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. യുവാൻ ശങ്കർ രാജ സിനിമയുടെ സംഗീതമൊരുക്കുന്നുവെന്നതാണ് പുതിയ വാർത്തകൾ. സംവിധായകൻ യുവാനൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നു. തമിഴ് സിനിമയിൽ ഏറെ പോപുലറായിട്ടുള്ള സംവിധായകൻ സംഗീതസംവിധായകൻ കൂട്ടുകെട്ടാണ് സെൽവരാഘവൻ, യുവാൻ ശങ്കർ രാജ കൂട്ടുകെട്ട്. പുതുപേട്ടൈ, കാതൽ കൊണ്ടേൻ, 7G റെയിൻബോ കോളനി തുടങ്ങിയ സിനിമകൾ സംഗീതപ്രാധാന്യമുള്ളവയായിരുന്നു. സൂര്യ ചിത്രം എൻജികെ ആയിരുന്നു […]

Categories
Film News

ധനുഷ്-രജിഷ വിജയൻ കൂട്ടുകെട്ടിന്‍റെ കർണൻ പൂർത്തിയായി

ധനുഷ് ചിത്രം കർണൻ ചിത്രീകരണം പൂർത്തിയായി. താരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചതാണിക്കാര്യം. മാരി സെൽവരാജ് , സംവിധായകനൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് ധനുഷ് ആണ് ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. കർണൻ ഒരു ഗ്രാമീണകഥയാണ്. യഥാർത്ഥ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പരിയേരും പെരുമാൾ സംവിധായകന്‍റെ ആദ്യചിത്രം പോലെ തന്നെ സാധാരണ പ്രേക്ഷകരും നിരൂപകരും ഒരു പോലെ സ്വീകരിക്കുമെന്നാണ് കരുതുന്നത്. മലയാളിതാരം രജിഷ വിജയൻ ആദ്യമായി തമിഴിലേക്കെത്തുകയാണ് സിനിമയിലൂടെ. സാധാരണ ഗ്രാമീണ പെൺകുട്ടിയാവാൻ രജിഷ തന്‍റെ ഭാരം കുറച്ചിട്ടുണ്ട്. […]

Categories
Film News

ബുജി : ജഗമേ തന്തിരം ആദ്യ വീഡിയോ ഗാനമെത്തി

അണിയറക്കാർ അറിയിച്ചിരുന്നതുപോലെ ധനുഷ് ചിത്രം ജഗമേ തന്തിരം വീഡിയോ ഗാനം റിലീസ് ചെയ്തു. ബുജി എന്ന ഗാനം അനിരുദ്ധ് രവിചന്ദർ ആലിപിച്ചിരിക്കുന്നു. സന്തോഷ് നാരായണൻ ആണ് സംഗീതം. വിവേക് വരികൾ എഴുതിയിരിക്കുന്ന ഗാനം പെപ്പി സോംഗ് ആണ്. ധനുഷും ഒരു കൂട്ടം നർത്തകരും യുകെ തെരുവുകളിൽ നൃത്തം ചെയ്യുന്ന രംഗമാണ്. ജഗമേ തന്തിരത്തിൽ നിന്നുമുള്ള രണ്ടാമത്തെ സിംഗിൾ ആണിത്. നേരത്തെ ധനുഷിന്‍റെ പിറന്നാൾ ദിനത്തില്‍ രാകിത രാകിത രാകിത റിലീസ് ചെയ്തിരുന്നു. റൗഡി ബേബി കോമ്പോ , […]

Categories
Film News

ഡി 44: സൺ പിക്ചേഴ്സിന്‍റെ അടുത്ത സിനിമയിൽ ധനുഷ്, അനിരുദ്ധ് ടീം ഒന്നിക്കുന്നു

തമിഴ് സിനിമയിലെ പ്രശസ്ത സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിന്‍റെ പിറന്നാള്‍ ദിനത്തിൽ സൺപിക്ചേഴ്സ് പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. ധനുഷ് ചിത്രത്തിൽ നായകനായെത്തുന്നു. ഡി44 എന്ന് തത്കാലം പേരിട്ടിരിക്കുന്നു. നാല് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. തങ്കമകൻ ആയിരുന്നു ഇരുവരുടേയും അവസാനറിലീസ്. വൈ ദിസ് കൊലവെറി ഉൾപ്പെടെ നിരവധി ഹിറ്റ്ഗാനങ്ങൾ ഡിഎൻഎ കൂട്ടുകെട്ടിന്‍റേതായുണ്ട്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമുള്ള ഇരുവരുടേയും കൂട്ടുകെട്ട് ഏറെ പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അണിയറക്കാർ ഔദ്യോഗിമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡി44 ഒരുക്കുന്നത് മിത്രൻ ജവാഹർ ആണെന്നാണ് വാർത്തകൾ. […]

Categories
Film News

ഡി 44: ധനുഷ്, ഹന്‍സിക ജോഡി ഒരിക്കല്‍ കൂടി

സംവിധായകന്‍ മിത്രാന്‍ ജവാഹര്‍ക്കൊപ്പം , ധനുഷ് പുതിയ സിനിമ ചെയ്യുകയാണ്. യാരടി നീ മോഹിനി, കുട്ടി, ഉത്തമപുത്രന്‍ എന്നിവയില്‍ ഇരുവരും മുമ്പ് ഒരുമിച്ചിട്ടുണ്ട്. സണ്‍ പിക്‌ചേഴ്‌സ് ചിത്രം നിര്‍മ്മിക്കുന്നു. റിപ്പോര്‍ട്ടുകളനുസരിച്ച് സിനിമയില്‍ രണ്ട് നായികമാരുണ്ടാകും. ഹന്‍സിക മോട്ടവാണി ഒരു നായികയായെത്തുന്നു.ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ധനുഷിന്റെ നിരവധി സിനിമകള്‍ അണിയറയിലൊരുങ്ങുന്നു. റിലീസിനൊരുങ്ങുന്ന ജഗമാതേ തന്തിരം, കര്‍ണന്‍. കൂടാതെ കാര്‍ത്തിക് നരേന്‍ സിനിമ, രാച്ചസന്‍ ഫെയിം രാം കുമാര്‍ സിനിമ. ഹിന്ദി സിനിമ അത്രാംഗി രേ . ആനന്ദ് എല്‍ […]

Categories
Film News

വാടിവാസലിനു മുമ്പെ വെട്രിമാരന്‍ ധനുഷുമൊത്തുള്ള ചിത്രം ചെയ്യും

വെട്രിമാരന്‍ അഞ്ചാംതവണയും ധനുഷുമൊത്ത് സിനിമ ചെയ്യാനൊരുങ്ങുന്നു. കോവിഡ് ക്രൈസിസ് തീര്‍ന്നയുടന്‍ തന്നെ ചിത്രീകരണം തുടങ്ങാനാണ് ഇരുവരും പ്ലാന്‍ ചെയ്യുന്നത്. എല്‍റെഡ് കുമാര്‍ ആര് എസ് ഇന്‍ഫോടെയ്ന്‍മെന്റ് സിനിമ നിര്‍മ്മിക്കുന്നു. വെട്രിമാരന്‍ മുമ്പ് ഈ ബാനറുമൊത്ത് മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തിരുന്നു. എന്നാല്‍ വിദേശചിത്രീകരണം ആവശ്യമായതിനാല്‍ സിനിമ നീട്ടിവയ്ക്കുകയായിരുന്നു. വെട്രിമാരന്‍, സൂര്യയുമൊത്ത് വാടിവാസല്‍ എന്ന സിനിമയും ഒരുക്കുന്നുണ്ട്. വിവിധ ലൊക്കേഷനുകളില്‍ വലിയ ആള്‍ക്കൂട്ടത്തില്‍ ചിത്രീകരിക്കേണ്ടതാണ് വാടിവാസല്‍. അതിനാല്‍ സംവിധായകന്‍ ഒരു സ്‌മോള്‍ സ്‌കെയില്‍ സിനിമ ധനുഷിനൊപ്പം ചെയ്യാനൊരുങ്ങുകയാണ്. വട […]

Categories
Film News

ധനുഷ്, അതിഥി റാവു ഹൈദാരി ആലപിച്ച റൊമാന്റിക് ഗാനം

വെയില്‍ എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനായി തുടക്കം കുറിച്ച ജിവി പ്രകാശ്, 14വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ എന്ന ചിത്രത്തില്‍ വസന്തബാലനൊപ്പമെത്തുകയാണ്. ഇത്തവണ കമ്പോസര്‍ മാത്രമല്ല ജിവി പ്രകാശ്, സിനിമയില്‍ നായകവേഷം ചെയ്യുന്നതും ഇദ്ദേഹമാണ്. കഴിഞ്ഞ ദിവസം അണിയറക്കാര്‍ ചിത്രത്തിലെ ആദ്യഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. കാതോട് കാതാണെന്‍, എന്ന് തുടങ്ങുന്ന റൊമാന്റിക് ഗാനം ആലപിച്ചിരിക്കുന്നത് ധനുഷും, അതിഥി റാവു ഹൈദാരിയും ചേര്‍ന്നാണ്. കബിലന്‍ വരികള്‍ ഒരുക്കിയിരിക്കുന്നു. ധനുഷ് നിരവധി ഗാനങ്ങള്‍ ഇതിന് മുമ്പ് ആലപിച്ചിട്ടുണ്ട്, അതിഥി റാവു ആദ്യമായാണ് […]

Categories
Film News

ധനുഷ് ചിത്രം അസുരന്‍ ചൈനീസ് ഭാഷയില്‍ റിലീസ് ചെയ്യുന്നു

ധനുഷ് നായകനായെത്തിയ അസുരന്‍ തമിഴില്‍ അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ്. വെട്രിമാരന്‍ സംവിധാനം ചെയ്ത സിനിമ വാണിജ്യതലത്തിലും നിരൂപകതലത്തിലും ശ്രദ്ധനേടി. തെലുഗില്‍ നാരപ്പ എന്ന പേരില്‍ വെങ്കടേഷ് നായകനായി സിനിമ ഒരുക്കി. കന്നഡ, ഹിന്ദി റീമേക്കുകളും ചര്‍ച്ചയിലാണ്. അതേ സമയം സിനിമ ചൈനീസ് ഭാഷയില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അമീര്‍ഖാന്‍ ചിത്രം ദങ്കല്‍, ഇര്‍ഫാന്‍ ഖാന്റെ ഹിന്ദി മീഡിയം എന്നിവയുടെ ചൈനീസ് ഭാഷയിലെ വിജയം ഇന്ത്യന്‍ സിനിമകള്‍ക്ക് ചൈനീസ് മാര്‍ക്കറ്റ് തുറന്നുകിട്ടുകയായിരുന്നു. […]