Categories
Film News teaser

ദൃശ്യം 2 പുതിയ ടീസർ

ദൃശ്യം 2 ഫെബ്രുവരി 19ന് ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്യുകയാണ്. അണിയറക്കാർ സിനിമയുടെ പുതിയ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. വരുണ്‍ കൊലപാതകകേസ് ഇൻവസ്റ്റിഗേഷൻ ഇപ്പോഴും തുടരുന്നുവെന്ന സൂചനകളാണ് ടീസർ നൽകുന്നത്. മുരളി ഗോപി വലിയ റാങ്കിലുള്ള പോലീസ് ഓഫീസറാണ് ഇൻവസ്റ്റിഗേഷൻ ഇപ്പോൾ തുടരുന്നത്. ജിത്തു ജോസഫിന്‍റെ അഭിപ്രായത്തിൽ ആദ്യഭാഗത്തേക്കാളും ആഴത്തിലുള്ള ഇമോഷണൽ സിനിമയായിരിക്കുമിതെന്നാണ്. ജോർജ്ജുകുട്ടി തിയേറ്റർ ഉടമയും നിർമ്മാതാവുമൊക്കെയാണെന്ന ട്രയിലർ സൂചനകൾ നൽകിയിരുന്നു. മോഹന്‍ലാല്, മീന, അൻസിബ ഹസൻ, എസ്തർ അനിൽ, സിദ്ദീഖ്, ആശ ശരത്, […]

Categories
Film News

ദൃശ്യം 2 ഫസ്റ്റ്ലുക്ക് ടീസർ ക്രിസ്തുമസിനെത്തും

ദൃശ്യം 2 അണിയറക്കാർ സിനിമയുടെ ഫസ്റ്റ്ലുക്ക് ടീസർ ക്രിസ്തുമസ് ദിനത്തിൽ റിലീസ് ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകൾ. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്ന സിനിമ തിയേറ്ററുകൾ തുറന്ന ശേഷം ആദ്യം എത്തുന്ന മോഹൻലാൽ സിനിമയായിരിക്കും. ദൃശ്യം 2 എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ജിത്തു ജോസഫ് ആണ്. മോഹൻലാലിനൊപ്പം, മീന, അന്‍സിബ ഹസൻ, സിദ്ദീഖ്, ആശ ശരത്, അനീഷ് മേനോൻ, എസ്തർ അനിൽ ആദ്യഭാഗത്തെ കഥാപാത്രങ്ങളായി തന്നെയെത്തുന്നു. മുരളി ഗോപി, ഗണേഷ് കുമാർ, സായി കുമാർ, ആദം […]

Categories
Film News

മുരളി ഗോപി ദൃശ്യം 2 ഡബ്ബിംഗ്‌ പൂര്‍ത്തിയാക്കി

ഈ മാസം തുടക്കത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ദൃശ്യം 2 ഇപ്പോള്‍ പോസ്‌റ്റ്‌ പ്രൊഡക്ഷന്‍ ജോലികളിലാണ്‌. മുരളി ഗോപി, ചിത്രത്തില്‍ ഒരു പ്രധാന വേഷംചെയ്യുന്നു. താരം സിനിമയുടെ ഡബ്ബിംഗ്‌ പൂര്‍ത്തിയാക്കിയതായാണ്‌ പുതിയ വിവരം. ആദ്യഭാഗത്തില്‍ ഇല്ലായിരുന്ന ചില കഥാപാത്രങ്ങളില്‍ ഒരാളാണ്‌ മുരളി ഗോപി. സ്വീകലില്‍ മുരളി ഗോപി പോലീസ്‌ വേഷത്തിലാണെത്തുന്നതെന്ന്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടകളുണ്ട്‌. ദൃശ്യം 2 എഴുതി സംവിധാനം ചെയ്യുന്നത്‌ ജിത്തു ജോസഫ്‌ ആണ്‌. മോഹന്‍ലാല്‍, മീന, അന്‍സിബ ഹസന്‍, സിദ്ദീഖ്‌, ആശ ശരത്‌, അനീഷ്‌ മേനോന്‍, എസ്‌തര്‍ […]

Categories
Film News

ദൃശ്യം 2 46ദിവസത്തിനുള്ളിൽ ചിത്രീകരണം പൂര്‍ത്തിയാക്കി

ദൃശ്യം 2 ചിത്രീകരണം വിജയകാരമായി പൂർത്തിയാക്കി അണിയറക്കാര്‍. സംവിധായകൻ ജിത്തു ജോസഫ് സോഷ്യൽമീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 56ദിവസം പ്ലാൻ ചെയ്തിരുന്ന ഷെഡ്യൂൾ 46ദിവസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കിയിരിക്കുകയാണ്. കൊറോണ സാഹചര്യത്തില്‍ ഒരുക്കിയ മലയാളത്തിലെ ബിഗ്സ്റ്റാർ ചിത്രമാണിത്. എറണാകുളം ,തൊടുപുഴ എന്നിവിടങ്ങളിലായി രണ്ട് ഷെഡ്യൂളുകളിലായാണ് ചിത്രം പൂർത്തിയാക്കിയത്. മോഹൻലാൽ, മീന, അൻസിബ ഹസൻ, സിദ്ദീഖ്, ആശ ശരത്, എസ്തർ അനിൽ എന്നിവർ ആദ്യഭാഗത്തിലെ കഥപാത്രങ്ങളായി തന്നെ എത്തി. മുരളി ഗോപി, ഗണേഷ് കുമാർ, സായ്കുമാർ, ആദം അയൂബ്, അഞ്ജലി നായർ […]

Categories
Film News

ദൃശ്യം 2 താരങ്ങളേയും അണിയറക്കാരേയും പുറത്തുവിട്ടു

മോഹൻലാൽ ജിത്തു ജോസഫ് ടീമിൻറെ ദൃശ്യം 2 ചിത്രീകരണം തുടങ്ങി. കൊച്ചിയിൽ സാധാരണ പൂജ ചടങ്ങുകളോടെ തുടങ്ങിയ സിനിമ ചിത്രീകരണം വളരെ കുറച്ച് ആളുകളെ വച്ചാണ് നടത്തുന്നത്. അണിയറക്കാർ സിനിമയുടെ മുഴുവൻ അണിയറക്കാരേയും താരങ്ങളേയും പരിചയപ്പെടുത്തിയിരിക്കുകയാണ്. മോഹൻലാൽ, മീന, സിദ്ദീഖ്, ആശ ശരത്, എസ്തർ അനില്‍, അൻസിബ ഹസൻ തുടങ്ങിയവർ രണ്ടാംഭാഗത്തുമുണ്ട്. മുരളി ഗോപി, ഗണേഷ് കുമാർ, സായ്കുമാർ, ആദം അയൂബ്, അഞ്ജലി നായർ എന്നിവരാണ് പുതുതായെത്തുന്നത്. സതീഷ് കുറുപ്പ് ക്യാമറ, സംഗീതം അനിൽ ജോൺസൺ, എഡിറ്റർ […]

Categories
Film News

ദൃശ്യം 2 ചിത്രീകരണ ഒരു മാസത്തേക്ക് നീട്ടി

ജിത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ദൃശ്യം 2 ചിത്രീകരണം ആഗസ്റ്റില്‍ ആരംഭിക്കാനിരുന്നതാണ്. പലരും തിയേറ്ററുകള്‍ തുറക്കുമ്പോള്‍ കുറുപ്പിനൊപ്പം എത്തും ദൃശ്യം 2 എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അണിയറക്കാര്‍ 2013 ബ്ലോക്ബസ്റ്റര്‍ സിനിമ ദൃശ്യത്തിന്റെ സ്വീക്കല്‍ ചിത്രീകരണം കോവിഡ് വ്യാപന സാഹചര്യത്തില്‍ ഒരു മാസത്തേക്ക് നീട്ടുന്നതായി അറിയിച്ചിരിക്കുകയാണ്. ജിത്തു ജോസഫ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത് , ചിങ്ങം 1ന് ആഗസ്റ്റ് 17 ചിത്രീകരണം തുടങ്ങാന്‍ ആലോചിച്ചിരുന്നതാണെങ്കിലും, നിലവിലെ കോവിഡ് കേസുകള്‍ ദിവസവും കൂടിവരുന്ന സാഹചര്യത്തില്‍ ചിത്രീകരണം […]

Categories
Film News

ദൃശ്യം 2 മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് മുമ്പെ എത്തും

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് റിലീസ് മാറ്റി കാത്തിരിക്കേണ്ടി വന്നത്. ചില ചിത്രങ്ങള്‍ ഒടിടി റിലീസ് നടത്തുകയും ചെയ്തു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, മലയാളത്തിലെ ഏറ്റവും വലിയ ചിത്രമെന്ന് വിശേഷിപ്പിക്കുന്ന സിനിമയും റിലീസ് നീട്ടിവച്ച സിനിമകളുടെ കൂട്ടത്തില്‍പ്പെടുന്നു. ഒറിജിനല്‍ റിലീസ് തീയ്യതി പിന്നിട്ട് നാല് മാസങ്ങള്‍ക്ക് ശേഷവും സ്‌ക്രീനിലേക്കെത്താനാവുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മരക്കാര്‍ തിയേറ്റര്‍ അവകാശം ഇതിനോടകം തന്നെ വിറ്റു പോയെങ്കിലും സിനിമ എല്ലായിടത്തും ഒരേസമയം റിലീസ് ചെയ്യേണ്ടതുണ്ട്. ആന്റണി പെരുമ്പാവൂര്‍, നിര്‍മ്മാതാക്കളില്‍ […]

Categories
Film News

ദൃശ്യം 2വില്‍ ആദ്യഭാഗത്തെ പ്രമുഖതാരങ്ങളെല്ലാമെത്തും

അടുത്തിടെയാണ് സംവിധായകന്‍ ജിത്തു ജോസഫ് മോഹന്‍ലാലിനൊപ്പം ചെയ്ത ദൃശ്യം സിനിമയുടെ രണ്ടാംഭാഗം പ്രഖ്യാപിച്ചത്. മോഹന്‍ലാലും ജിത്തുവും ലോക്ഡൗണ്‍ തുടങ്ങും മുമ്പായി റാം എന്ന സിനിമയുടെ വര്‍ക്കിലായിരുന്നു. വിദേശരാജ്യങ്ങളില്‍ ചിത്രീകരിക്കാന്‍ നിലവില്‍ കഴിയാത്ത സാഹചര്യമായതിനാല്‍ ചിത്രം തല്‍കാലം നിര്‍ത്തേണ്ടിവന്നിരിക്കുകയാണ്. പകരം ഇരുവരും ദൃശ്യം 2 ചിത്രീകരണം തുടങ്ങാനിരിക്കുകയാണ് ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷം. ആദ്യഭാഗം അവസാനിച്ചിടത്തുനിന്നുമായിരിക്കും ദൃശ്യം 2 തുടങ്ങുകയെന്ന സംവിധായകനറിയിച്ചിരുന്നു. ജോര്‍ജ്ജ്കുട്ടിയുടേയും കുടുംബത്തിന്റേയും കഥയിലൂടെ ഒരിക്കല്‍ കൂടി യാത്ര ചെയ്യുന്നതാവും സിനിമ. മോഹന്‍ലാലിനൊപ്പം ആദ്യഭാഗത്തുണ്ടായിരുന്ന മീന, അന്‍സിബ ഹസന്‍, […]

Categories
Film News

ദൃശ്യം 2 ഔദ്യോഗികപ്രഖ്യാപനമായി

ദൃശ്യം 2 ഔദ്യോഗികമായി പ്രഖ്യാപിത്തു. മോഹന്‍ലാല്‍ സിനിമയുടെ ചെറിയ ഇന്‍ട്രോ ടീസര്‍ സോഷ്യല്‍മീഡിയയിലൂടെ ഷെയര്‍ ചെയ്തു. സൂപ്പര്‍സ്റ്റാറിന്റെ 60ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്കുള്ള സ്‌പെഷല്‍ ട്രീറ്റായി സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ ആദ്യഭാഗത്തെ പ്രധാനതാരങ്ങളുടെയെല്ലാം തിരിച്ചുവരവായിരിക്കും. 2013ല്‍ റെക്കോര്‍ഡുകളെല്ലാം ഭേദിച്ചുകൊണ്ടാണ് ദൃശ്യം സിനിമയെത്തിയത്. പ്രമുഖ ഇന്ത്യന്‍ ഭാഷകളിലേക്കെല്ലാം സിനിമ റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു. കമല്‍ഹാസന്‍, അജയ് ദേവ്ഗണ്‍, വെങ്കടേഷ് എന്നിവരാണ് മോഹന്‍ലാല്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. സംവിധായകന്‍ ജിത്തു ജോസഫ് പറയുന്നതനുസരിച്ച് എവിടെയാണോ ആദ്യഭാഗം […]