ദിലീപ് നായകനാകുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഖലാസി എന്ന് പേരിട്ടിരിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലന് ആണ്. നവാഗതനായ മിതിലാജ് സംവിധാനം ചെയ്യുന്ന സിനിമ കോമഡി എന്റര്ടെയ്നര് ആയിരിക്കുമെന്നാണ് സൂചനകള്‍. ഇത് ഒരു കെട്ടുകഥയല്ല… കെട്ടിന്റെ കഥയാണ് എന്ന ടാഗ് ലൈനോടെയാണ് സിനിമയെത്തുന്നത്. അനുരൂപ് കൊയിലാണ്ടി, സതീഷ് എന്നിവര്‍ക്കൊപ്പം സംവിധായകന് മിതിലാജ് തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കുന്നത്.
