രാജീവ് രവി- നിവിൻ പോളി സിനിമ തുറമുഖം റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ. ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ സെക്ഷനിൽ മത്സരിക്കുന്ന 15 ചിത്രങ്ങളിൽ ഒന്നാണിത്. ഗോപൻ ചിദംബരം തിരക്കഥ ഒരുക്കുന്ന സിനിമ മനുഷ്യത്വരഹിതമായ ചാപ്പ സമ്പ്രദായത്തിനെതിരായുണ്ടായ സമരത്തെ ആസ്പദമാക്കിയുള്ളതാണ്.ചരിത്രസമരത്തിൽ എതിർപക്ഷത്ത് നിന്ന് മത്സരിച്ച തൊഴിലാളികളായ രണ്ട് സഹോദരങ്ങളുടെ കഥയാണെന്നാണ് ഐഎഫ്എഫ്ആർ വെബ്സൈറ്റ് പറയുന്നത്. നിവിൻ പോളി, അർജ്ജുൻ അശോകൻ, എന്നിവര്‍ സഹോദരങ്ങളായെത്തുന്നു. ജോജു ജോർജ്ജ്, ഇന്ദ്രജിത് സുകുമാരൻ, നിമിഷ സജയൻ, ദർശന രാജേന്ദ്രൻ, അര്ജ്ജുൻ […]
