Categories
Film News

തലൈവര്‍ 168 പേരിട്ടു, അണ്ണാതെ

രജനീകാന്ത് സിനിമ തലൈവര്‍ 168 അണിയറക്കാര്‍ സിനിമയുടെ പേര് പ്രഖ്യാപിച്ചു. അണ്ണാതെ എന്നാണ് ചിത്രത്തിന്റെ പേര്. സണ്‍പിക്‌ചേഴസ് അവരുടെ ട്വിറ്റര്‍ പേജിലൂടെ പേര് ഷെയര്‍ ചെയ്തു. ശിവ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഗ്രാമീണപശ്ചാത്തലത്തിലുള്ള എന്റര്‍ടെയ്‌നര്‍ സിനിമയാണ്. രജനീകാന്തിനൊപ്പം സിനിമയില്‍ നാല് നായികമാരെത്തുന്നു. മീന, ഖുശ്ബു, എന്നിവരാണ് ആദ്യം ടീമിലെത്തിയത്. പിന്നീട് കീര്‍ത്തി സുരേഷുമെത്തി. നയന്‍താരയും ചിത്രത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ വക്കീല്‍ വേഷത്തിലാണ് താരമെത്തുക. രജനീകാന്തിന്റെ നായികയാവുക ആരെന്ന് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന […]

Categories
Film News

കീര്‍ത്തി സുരേഷ് തലൈവര്‍ 168ല്‍ രജനീകാന്തിന്റെ സഹോദരിയായെത്തും

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ അടുത്ത സിനിമ , തലൈവര്‍ 168 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമ ശിവ സംവിധാനം ചെയ്യുന്നു. സണ്‍ പിക്‌ചേഴ്‌സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ഹൈദരാബാദില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്. കീര്‍ത്തി സുരേഷ്,മീന, ഖുശ്ബു, പ്രകാശ് രാജ്, സൂരി എന്നിവര്‍ ചിത്രത്തിലെത്തുമെന്ന് അറിയിച്ചിരുന്നു. താരങ്ങളെ അറിയിച്ചതുമുതല്‍ തന്നെ ആരായിരിക്കും രജനീകാന്തിന്റെ നായികയാവുകയെന്നത് ഊഹാപോഹങ്ങളും ഇറങ്ങിയിരുന്നു. മൂന്ന് താരങ്ങളില്‍ കീര്‍ത്തി സുരേഷ് രജനീകാന്തിന്റെ സഹോദരിയായെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകളനുസരിച്ച് രജനീകാന്തിന്റെ അച്ഛന് വൈകി പിറന്ന മകളായാണ് കീര്‍ത്തി […]

Categories
Film News

രജനീകാന്തിന്റെ ശിവ ചിത്രം തലൈവര്‍ 168 തുടക്കമായി

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ സിനിമ തലൈവര്‍ 168 ചെന്നൈയില്‍ പൂജ ചടങ്ങുകളോടെ തുടക്കമായി. രജനീകാന്ത്, മീന, ഖുശ്ബു, സംവിധായകന്‍ ശിവ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഈ ആഴ്ച ആദ്യം അണിയറക്കാര്‍ കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്ന് അറിയിച്ചിരുന്നു.സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മീന പ്രധാന കഥാപാത്രമായത്തുമ്പോള്‍, താരം രജനീകാന്തിനൊപ്പം രണ്ട് ദശകങ്ങള്‍ക്ക് ശേഷമാണ് വീണ്ടുമെത്തുന്നതെന്ന പ്രത്യേകതയുമുണട്്. യജമാന്‍, മുത്തു, വീര തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ചെത്തിയിട്ടുണ്ട്. രജനീകാന്ത് ശിവ […]

Categories
Film News

തലൈവര്‍ 168 : സൂപ്പര്‍സ്റ്റാറിനൊപ്പം മീനയും ഖുശ്ബുവുമെത്തും

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ അടുത്ത സിനിമ, തലൈവര്‍ 168 ഔദ്യോഗികപ്രഖ്യാപനം അടുത്തിടെയാണ് നടത്തിയത്. സംവിധായകന്‍ ശിവ ഒരുക്കുന്ന സിനിമ സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി താരങ്ങളെ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് അണിയറക്കാര്‍. കീര്‍ത്തി സുരേഷ്, സൂരി, പ്രകാശ് രാജ് എന്നിവരെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു ഇതിനോടകം. പ്രശസ്ത താരം ഖുശ്ബു സുന്ദര്‍, മീന എന്നിവരാണ് പുതിയതായി ടീമിലേക്കെത്തെന്നുവര്‍. രണ്ട് താരങ്ങളുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ആരായിരിക്കും സിനിമയിലെത്തുക എന്ന് സ്ഥിരീകരണമില്ലായിരുന്നു. എന്നാല്‍ വലിയ സര്‍പ്രൈസ് ആയി രണ്ട് പേരും, ഖുശ്ബു, […]

Categories
Film News

കീര്‍ത്തിസുരേഷ് തലൈവര്‍ 168ല്‍ ഔദ്യോഗിക അറിയിപ്പെത്തി

തലൈവര്‍ 168 അണിയറക്കാര്‍ താരങ്ങളെ തീരുമാനിക്കുന്നത് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അടുത്ത് തന്നെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ശിവ സംവിധാനം ചെയ്യുന്ന രജനീകാന്ത് സിനിമ നിര്‍മ്മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സ് ആണ്. കഴിഞ്ഞ ദിവസം കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ ഭാഗമായെത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി. സൂപ്പര്‍സ്റ്റാറിന്റെ ജോഡിയായാണോ എത്തുകയെന്നത് വ്യക്തമാക്കിയിട്ടില്ല. പ്രശസ്ത താരങ്ങളായ മീന, ഖുശ്ബു സുന്ദര്‍ എന്നിവരും ചിത്രത്തിന്റെ ചര്‍ച്ചകളില്‍ വന്നിരുന്നു. കീര്‍ത്തി ചിത്രത്തിന്റെ ഭാഗമായെത്തുന്നുവെന്ന പ്രഖ്യാപനത്തിനും ശേഷം താരം ട്വിറ്ററില്‍ കുറിച്ചത്, തന്റെ യാത്രയിലെ മാജിക്കല്‍ മൈല്‍സ്റ്റോണ്‍ അറിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ടെന്നാണ്. […]

Categories
Film News

തലൈവര്‍ 168ല്‍ മീന രജനീകാന്തിനൊപ്പം

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ അടുത്ത സിനിമ തലൈവര്‍ 168 ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ശിവ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുക സണ്‍ പിക്‌ചേഴ്‌സ് ആണ്. താരനിര്‍ണ്ണയമുള്‍പ്പെടെയുള്ള പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. ഖുശ്ബു അല്ലെങ്കില്‍ മീനയെ ചിത്രത്തില്‍ മുഖ്യവേഷത്തിലേക്ക് തിരഞ്ഞെടുക്കുമെന്ന് തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് മീനയെ അണിയറക്കാര്‍ ഫൈനലൈസ് ചെയ്തിരിക്കുന്നു. എന്നാല്‍ രജനീകാന്തിന്റെ ജോഡിയായാണോ താരമെത്തുകയെന്ന് കാര്യത്തില്‍ ്സ്ഥിരീകരണമില്ല. മീന സൂപ്പര്‍സ്റ്റാറിനൊപ്പം ബാലതാരമായി അന്‍പുള്ള രജനീകാന്ത് എന്ന് ചിത്രത്തിലും, മുതിര്‍ന്ന ശേഷം ജോഡിയായി യെജമാന്‍, വീര, മുത്തു എന്നീ […]