Categories
Film News trailer

ആഷിഖ് അബു- ടൊവിനോ തോമസ് ചിത്രം നാരദൻ ട്രയിലർ

ആഷിഖ് അബു ചിത്രം നാരദൻ ട്രയിലർ റിലീസ് ചെയ്തു. ടൊവിനോ തോമസ്, അന്ന ബെൻ പ്രധാന കഥാപാത്രമാകുന്നു. ടൊവിനോ വാർത്ത അവതാരകനായാണ് ട്രയിലറിൽ എത്തുന്നത്. മലയാളത്തിലെ ബ്രോഡ്കാസ്റ്റ് ചാനലുകളിൽ നടക്കുന്ന സംഭവങ്ങളാണ് വിഷയമാകുന്നത്. ടൊവിനോയുടെ കഥാപാത്രം ചന്ദ്രപ്രകാശ് ആണ്. എവരി ഹ്യൂമൺ, എ ഹെഡ് ലൈൻ എന്ന ടാ​ഗ് ലൈനോടുകൂടിയാണ് എത്തുന്നത്. സന്തോഷ് കുരുവിള, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നൊരുക്കുന്ന സിനിമയുടെ തിരക്കഥ ഉണ്ണി ആറിന്റേതാണ്. ജാഫർ സിദ്ദീഖ് ആണ് ഛായാ​ഗ്രാ​ഹകൻ. സൈജു ശ്രീധരൻ […]

Categories
Film News

ടൊവിനോ തോമസ് ചിത്രം നാരദൻ റിലീസ് തീയ്യതി പുറത്തുവിട്ടു

ടൊവിനോ തോമസ് ചിത്രം നാരദൻ റിലീസ് തീയ്യതി പുറുത്തുവിട്ടു. ജനുവരി 27ന് സിനിമ തിയേറ്ററുകളിലെത്തും. ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമ ഉണ്ണി ആർ തിരക്കഥ ഒരുക്കുന്നു. ജേർണലിസം ബേസ്ഡ് ത്രില്ലർ സിനിമയാണിത്. അന്ന ബെൻ നായികയാകുന്നു. വക്കീൽ വേഷത്തിലാണ് താരമെത്തുന്നത്. അന്ന ബെൻ ആദ്യമായാണ് ആഷിഖിനൊപ്പമെത്തുന്നതെങ്കിലും ടൊവിനോ മുമ്പ് മായാനദി, വൈറസ് തുടങ്ങിയ സിനിമകൾക്കായി ആഷിഖിനൊപ്പം ഒന്നിച്ചിട്ടുണ്ട്. രഞ്ജി പണിക്കർ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, നവാസ് വള്ളിക്കുന്ന്, രാജേഷ് മാധവൻ, ഷറഫുദ്ദീൻ, ലുഖ്മാൻ എന്നിവരും സിനിമയിലുണ്ട്. […]

Categories
Film News

മിന്നൽ മുരളി ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ

മിന്നൽ മുരളി , ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യുന്നു. ഡിസംബർ 16ന് ചിത്രം പ്രദർശിപ്പിക്കും. ഡിസംബർ 24ന് നെറ്റ്ഫ്ലികിസിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫെസ്റ്റിവൽ ചെയർപേഴ്സൺ പ്രിയങ്ക ചോപ്ര മാമി പ്രീമിയർ പ്രഖ്യാപനം നടത്തി. സിനിമയുടെ സംവിധായകൻ ബേസിൽ ജോസഫ്, നായകൻ ടൊവിനോ തോമസ് എന്നിവർ അടുത്തിടെ പ്രിയങ്ക, ഫെസ്റ്റിവൽ ആർട്ടിസ്റ്റിക്ക് ഡയറക്ടർ സ്മൃതി കിരൺ എന്നിവരുമായി ഒരു വെബ് ഇന്ററാക്ഷൻ നടത്തിയിരുന്നു. ചാറ്റിൽ, പ്രിയങ്ക ചിത്രം കണ്ടുവെന്നും ഇഷ്ടപ്പെട്ടുവെന്നും അറിയിച്ചിരുന്നു. 90കളിലെ […]

Categories
Film News

ടൊവിനോ തോമസ് – കീർത്തി സുരേഷ് ചിത്രം വാശി ചിത്രീകരണം ആരംഭിച്ചു

വാശി എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്കായി ടൊവിനോ തോമസ് – കീർത്തി സുരേഷ് ടീം ആദ്യമായി ഒന്നിക്കുന്നു. പൂജ ചടങ്ങുകളോടെ തിരുവനന്തപുരത്ത് സിനിമയ്ക്ക് തുടക്കമായി. നവാ​ഗതനായ വിഷ്ണു ജി രാഘവ് ഒരുക്കുന്ന സിനിമയാണിത്. തീവ്രം തുടങ്ങി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് സംവിധായകൻ. വാശി കഥ എഴുതിയിരിക്കുന്നത് ജാനിസ് ചാക്കോ സൈമൺ‍ തിരക്കഥ സംവിധായകൻ വിഷ്ണുവുമൊരുക്കുന്നു. നീൽ ഡി കുഞ്ഞ ഛായാ​ഗ്രഹണമൊരുക്കുന്നു. കൈലാസ് മേനോൻ സം​ഗീതസംവിധാനം, മഹേഷ് നാരായണൻ എഡിറ്റിം​ഗ് എന്നിവരാണ് അണിയറയിലെ മറ്റുള്ളവർ. അനു മോഹൻ, ശ്രീലക്ഷ്മി, നന്ദു, ബൈജു […]

Categories
Film News

തീ മിന്നൽ : മിന്നൽ മുരളിയിലെ ആദ്യ​ഗാനം

മിന്നൽ മുരളിയിലെ ആദ്യ​ഗാനം റിലീസ് ചെയ്തു. സുശിൻ ശ്യാം കമ്പോസ് ചെയ്ത ട്രാക്കാണിത്. മർത്ത്യനൊപ്പം ഇദ്ദേഹം ​ഗാനമൊരുക്കിയിരിക്കുന്നു. മനു മഞ്ജിത്തിന്റേതാണ് വരികൾ. ബേസിൽ ജോസഫ്, സംവിധാനം ചെയ്ത് പാൻ ഇന്ത്യൻ സിനിമയായൊരുക്കിയിരിക്കുന്ന മിന്നൽ മുരളി അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്നു- തമിഴ്, തെലു​ഗ്, ഹിന്ദി, കന്നഡ,മലയാളം എന്നിങ്ങനെ. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരുടേതാണ് തിരക്കഥ. തമിഴ് താരം ​ഗുരു സോമസുന്ദരം, അജു വർ​ഗ്​ഗീസ്, ബൈജു സന്തോഷ്, മാമുക്കോയ, പുതുമുഖ താരം ഫെമിന ജോർജ്ജ് എന്നിവരാണ് താരങ്ങൾ. […]

Categories
Film News

ടൊവിനോ തോമസ് – കല്യാണി പ്രിയദർശൻ ടീമിന്റെ തല്ലുമാല തുടക്കമായി

ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ ടീമിന്റെ പുതിയ സിനിമയാണ് തല്ലുമാല. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമ പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ആഷിഖ് ഉസ്മാൻ ഖാലിദ് ചിത്രം ലവ് ഒരുക്കിയ , സിനിമ നിർമ്മിക്കുന്നു. തല്ലുമാല ആദ്യം ടൊവിനോതോമസ്, സൗബിൻ ടീം പ്രധാനകഥാപാത്രമാക്കിയാണ് പ്രഖ്യാപിച്ചത്. മുഹ്സിൻ പരാരി സംവിധാനം ചെയ്ത്, ആഷിഖ് അബു, റിമ ടീമിന്റെ ഒപിഎം പിക്ചേഴ്സ് നിർമ്മിക്കുമെന്നറിയിച്ചിരുന്നു. എന്നാൽ പ്രൊജക്ട് നിന്നുപോവുകയായിരുന്നു. മുഹ്സിൻ പരാരി നിലവിൽ തിരക്കഥാകൃത്തായി സിനിമയുടെ ഭാ​ഗമാകുന്നു. അഷ്റഫ് ഹംസ, തമാശ […]

Categories
Film News

ടൊവിനോ തോമസ് ചിത്രം കാണെക്കാണെ ഒടിടി റിലീസിന് – ടീസർ പുറത്തിറക്കി അണിയറക്കാർ

ബേസിൽ ജോസഫ് ഒരുക്കിയ മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസ് നായകനായെത്തുന്ന കാണെക്കാണെ ഒടിടി റിലീസിന്. ഉയരെ സംവി​ധായകൻ മനു അശോകൻ ഒരുക്കിയിരിക്കുന്ന കാണെക്കാണെയിൽ ടൊവിനോയ്ക്കൊപ്പം സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രമായെത്തുന്നു. സോണി ലൈവിലൂടെ സെപ്തംബർ 17ന് സിനിമ റിലീസ് ചെയ്യുന്നു. റിലീസിന് മുന്നോടിയായി സിനിമയുടെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ, പ്രേം പ്രകാശ് , റോണി ഡേവിഡ് രാജ്, അലോക്, ബിനു പപ്പു, ശ്രുതി ജയൻ, ധന്യ മേരി വർ​ഗ്​ഗീസ് എന്നിവരും […]

Categories
Film News

വിനീത് കുമാർ രണ്ടാമത്തെ സിനിമയുമായെത്തുന്നു, ഇത്തവണ നായകൻ ടൊവിനോ തോമസ്

നടനും സംവിധായകനുമായ വിനീത് കുമാർ തന്റെ രണ്ടാമത്തെ സിനിമ ചെയ്യാനൊരുങ്ങുന്നു. അയാൾ ഞാനല്ല എന്ന ഫഹദ് ഫാസിൽ നായകനായെത്തിയ സിനിമയായിരുന്നു വിനീത് കുമാർ ആദ്യം ഒരുക്കിയത്. രണ്ടാമത്തെ സിനിമയിൽ ടൊവിനോ തോമസ് ആണ് നായകനായെത്തുന്നത്. ഷറഫു സുഹാസ്, അർജ്ജുൻ ലാൽ എന്നിവരുടേതാണ് തിരക്കഥ. ഷൈജു ഖാലിദ് ഛായാ​ഗ്രഹണമൊരുക്കുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്, ഹാപ്പി ഹവേഴ്സ് എന്റർടെയ്ൻമെന്റ് എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്നു. സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും. വിനീത് കുമാർ 2015ൽ അയാൾ ഞാനല്ല […]

Categories
Film News

ടൊവിനോ ചിത്രം മിന്നൽമുരളി നെറ്റ്ഫ്ലിക്സിൽ റിലീസിനൊരുങ്ങുന്നു

​ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം മിന്നൽ മുരളി നെറ്റ്ഫ്ലിക്സ് റിലീസിനൊരുങ്ങുന്നു. ഹിന്ദി, തെലു​ഗ്, കന്നഡ, മലയാളം, തമിഴ് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നു. ​ഗുരു സോമസുന്ദരം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമാകുന്നു. മിന്നൽ മുരളി റിലീസ് ഔദ്യോ​ഗിക പ്രഖ്യാപനം ഒരു വീഡിയോ റിലീസ് ചെയ്തുകൊണ്ട് നടത്തി. എന്നാണ് റിലീസ് ചെയ്യുന്നതെന്ന് അറിയിച്ചിട്ടില്ല. ചായ ​ഗ്ലാസും പലഹാരഭരണികളും വച്ചിട്ടുള്ള മേശയിലെ ടിവി മിന്നലിനെ തുടർന്ന് ​ഗ്രെയിൻസ് വരുന്നതും അതിനിടയിലൂടെ മ എന്ന അക്ഷരം പ്രത്യക്ഷപ്പെടുന്നതുമാണ് […]

Categories
Film News

മിന്നൽ മുരളി – ടൊവിനോ തോമസ് ചിത്രം സെപ്തംബറിൽ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നു

ടൊവിനോ തോമസ് നായകനായെത്തുന്ന സൂപ്പർഹീറോ സിനിമ മിന്നൽ മുരളി ഒടിടി റിലീസിനൊരുങ്ങുന്നു. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ സെപ്തംബറിൽ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നു. വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്സ് ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന സിനിമയാണിത്. ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വിറ്ററിലൂടെ നെറ്റ്ഫ്ലിക്സ് സിനിമയുടെ സ്ട്രീമിം​ഗ് റൈറ്റ്സ് വലിയ തുകയ്ക്ക് സ്വന്തമാക്കിയ വിവരം അറിയിച്ചു. അഞ്ച് ഭാഷകളിലായി സിനിമ റിലീസ് ചെയ്യുന്നു – മലയാളം, തമിഴ്, തെലു​ഗ്, കന്നഡ, ഹിന്ദി. മിന്നൽ മുരളിയിൽ തമിഴ് താരം ​ഗുരു […]