Categories
Film News

മലയാളം ആന്തോളജി സിനിമ ആണുംപെണ്ണും ഫസ്റ്റ്ലുക്ക്; റിലീസ് തീയ്യതി പ്രഖ്യാപിച്ചു

സംവിധായകൻ ആഷിഖ് അബു, വേണു, ജയ് കെ എന്നിവർ ഒന്നിക്കുന്ന പുതിയ മലയാളം ആന്തോളജി സിനിമയാണ് ആണുംപെണ്ണും. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മാർച്ച് 26ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നറിയിച്ചിരിക്കുകയാണ്. ആണും പെണ്ണും എന്ന സിനിമയിൽ വേണു ഒരുക്കുന്ന സെഗ്മെന്‍റ് സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഉറൂബിന്‍റെ പ്രശസ്ത ചെറുകഥ രാച്ചിയമ്മയാണ്. പാർവ്വതി, ആസിഫ് അലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. വേണു തന്നെയാണ് തിരക്കഥയും സിനിമാറ്റോഗ്രഫിയും. എഡിറ്റിംഗ് ബീന പോൾ. ആഷിഖ് അബു ഒരുക്കുന്ന സിനിമയിൽ റോഷൻ […]

Categories
Film News

ജില്ലം പെപ്പരെ : ജോജു ജോർജ്ജ് 75കാരനായ അൽഷിമേഴ്സ് രോഗിയായെത്തുന്നു

ജോജു ജോർജ്ജ് അടുത്തതായി 75കാരനായ അൽഷിമേഴ്സ് രോഗിയായി സ്ക്രീനിലെത്തുന്നു. ജില്ലം പെപ്പരെ എന്ന പുതിയ സിനിമയിലാണ് ജോജു ഒരു ചെണ്ട കലാകാരനായെത്തുന്നത്. ജീവിതത്തിന്‍റെ രണ്ട് കാലഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്. 35-40 വയസ്സും 70-75 വയസ്സും. പ്രകടനത്തിന് ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണെന്ന് പറയേണ്ട കാര്യമില്ല. നവാഗതസംവിധായകൻ ജോഷ് ഒരുക്കുന്ന സിനിമയാണ് ജില്ലം പെപ്പരെ. മേജർ രവിയുടെ മുൻഅസോസിയേറ്റ് ആണിദ്ദേഹം. ജോജുവിനൊപ്പം സിനിമയിൽ മേജർ രവി, ഷെഹിൻ സിദ്ദീഖ്, അഞ്ജു ബ്രഹ്മാസ്മി, തുടങ്ങിയവരുമെത്തുന്നു. മേജർ രവി, സന്തോഷ് ടി കുരുവിള […]

Categories
Film News

ജോജു ജോര്‍ജ്ജിന്‍റെ പുതിയ സിനിമ പീസ് തുടക്കമായി

ജോജു ജോർജ്ജ് നിരവധി സിനിമകളുമായി തിരക്കിലാണ്. ചുരുളി, നായാട്ട്, കൂടാതെ ആദ്യതമിഴ് സിനിമ ജഗമേ തന്തിരം റിലീസിനൊരുങ്ങുകയാണ്. ഡോമിന്‍ ഡിസിൽവയുടെ സിനിമ സ്റ്റാർ അടുത്തിടെ പൂർത്തിയാക്കിയിരുന്നു. പുതിയതായി പീസ് എന്ന സിനിമ ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്. നവാഗതനായ സൻഫീർ കെ സംവിധാനം ചെയ്യുന്ന സിനിമ തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ചു. സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സ് സിനിമ നിർമ്മിക്കുന്നു. ജോജുവിനൊപ്പം അതിഥി രവി, ലെന, സിദ്ദീഖ്, ഷാലു റഹീം, ആശ ശരത്, വിജിലീഷ് തുടങ്ങിയവരും സിനിമയിലുണ്ട്. സഫർ സനൽ, രമേഷ് ഗിരിജ […]

Categories
Film News

ജോജു ജോര്‍ജ്ജ്- നിരഞ്ജ് ടീമിന്റെ ഒരു താത്വിക അവലോകനം മോഷന്‍ പോസ്റ്റര്‍

മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ്, ജോജു ജോര്‍ജ്ജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഒരു താത്വിക അവലോകനം മോഷന്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു. നവാഗതനായ അഖില്‍ മാരാരര്‍ സംവിധാനം ചെയ്യുന്നു. സന്ദേശം എന്ന ക്ലാസിക് സിനിമയില്‍ അന്തരിച്ച നടന്‍ ശങ്കരാടി പറയുന്ന ഒരു പ്രശസ്ത ഡയലോഗ് ആണ് ഒരു താത്വിക അവലോകനം. സന്ദേശം ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ സിനിമയായിരുന്നു. ഒരു ഗവണ്‍മെന്റ് കോണ്‍ട്രാക്ടറുടേയും പിഎസ് സി പരീക്ഷക്ക് പരിശീലനം നേടുന്ന ഒരു യുവാവിനേയും കേന്ദ്രീകരിച്ചുള്ളതാണ് പുതിയ സിനിമയെന്നാണ് സൂചനകള്‍. […]

Categories
Film News gossip

മമ്മൂട്ടി ചിത്രം വണ്‍ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍

മമ്മൂട്ടി ചിത്രം വണ്‍ ഈ വര്‍ഷം പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന സിനിമയാണ്. വിഷു റിലീസായി എത്തുമെന്നറിയിച്ചിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു. പുതിയതായി വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയിരിക്കുന്നു. എന്നാല്‍ സിനിമ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുകയില്ലെന്നാണറിയുന്നത്. ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. സിനിമയുടെ ചിത്രീകരണം ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. മമ്മൂട്ടി ഉള്‍പ്പെടുന്ന ഒരു ജനക്കൂട്ടമെത്തുന്ന സീക്വന്‍സ് ആണ് ബാക്കിയുള്ളത്. ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ സിനിമയില്‍ […]

Categories
Film News

മമ്മൂട്ടി ചിത്രം വണ്ണിലെ ഒരു പ്രധാന ഭാഗം ഇനിയും ചിത്രീകരിക്കാനുണ്ട്

മമ്മൂട്ടിയുടെ പൊളിറ്റിക്കല്‍ ഡ്രാമ വണ്‍ ഈ വര്‍ഷത്തെ പ്രധാനസിനിമകളില്‍ ഒന്നാണ്. വിഷു റിലീസായാണ് ആദ്യം പ്ലാന്‍ ചെയ്തിരുന്നതെങ്കിലും പിന്നീട് ആഗസ്റ്റില്‍ ഓണം സീസണിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ നിലവിലെ അവസ്ഥയില്‍ അതും അനിശ്ചിതത്വത്തിലാണെന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്. ചിത്രത്തിന്റെ പ്രധാനഭാഗം ഇനിയും ചിത്രീകരിക്കാനുണ്ട്. മമ്മൂട്ടിയും ഒരു വലിയ ജനക്കൂട്ടവും എത്തുന്ന സീനാണ് ചിത്രീകരിക്കാനുള്ളത്. ജൂലൈ അവസാനം ചിത്രീകരിക്കാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ടെങ്കിലും അന്തിമതീരുമാനം അന്നത്തെ അവസ്ഥയനുസരിച്ചായിരിക്കും. നിലവില്‍ കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സിനിമാചിത്രീകരണത്തിന് പരമാവധി ആളുകളുടെ എണ്ണം നിജപ്പെടുത്തിയിരിക്കുകയാണ്. ചിറകൊടിഞ്ഞ […]

Categories
Film News

മമ്മൂട്ടിയുടെ വണ്‍ തിയേറ്ററുകളിലേ റിലീസ് ചെയ്യൂ

ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായി മമ്മൂട്ടി ചിത്രം വണ്‍ റിലീസ് ചെയ്യാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലായിരുന്നു. വിഷു റിലീസായി ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന സിനിമയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ റിലീസിംഗിന് ഇനിയും കാത്തിരിക്കേണ്ടി വരും. സിനിമ ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ജയസൂര്യയുടെ സൂഫിയും സുജാതയും മലയാളത്തിലെ ആദ്യ ഒടിടി റിലീസായിരിക്കും. എന്നാല്‍ വണ്‍ അണിയറക്കാര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത് സിനിമ നേരിട്ട് തിയേറ്ററുകളിലേ റിലീസ് ചെയ്യൂവെന്നാണ്. നിരവധി താരങ്ങള്‍ അണിനിരക്കുന്ന പൊളിറ്റിക്കല്‍ സിനിമയാണിത്. സന്തോഷ് വിശ്വനാഥ് ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം […]

Categories
Film News

നിവിന്‍ പോളി മട്ടാഞ്ചേരിക്കാരന്‍ തൊഴിലാളി മൊയ്തുവായി തുറമുഖത്തില്‍

രാജീവ് രവി ചിത്രം തുറമുഖം വളരെ മലയാളസിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. നിവിന്‍ പോളി സിനിമയില്‍ നായകകഥാപാത്രമായെത്തുന്നു. ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്, നിമിഷ സജയന്‍, ദര്‍ശന രാജേന്ദ്രന്‍, അര്‍ജ്ജുന്‍ അശോകന്‍, പൂര്‍ണ്ണിമ, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി എന്നിവരും എത്തുന്നു.ജോജു ജോര്‍ജ്ജ് നിവിന്റെ അച്ഛനായെത്തുന്നു. തുറമുഖത്തില് നിവിന്‍ പോളി മട്ടാഞ്ചേരിക്കാരനായ പോര്‍ട്ട് ചുമട്ടുതൊഴിലാണി മൊയ്തു എന്ന കഥാപാത്രമായെത്തുന്നു. അടുത്തിടെ ചിത്രത്തിലെ താരത്തിന്റെ ലുക്ക് പുറത്തുവിട്ടിരുന്നു. മൂത്തോന് ശേഷം നിവിന്‍ പോളിയുടെ ശക്തമായ ഒരു കഥാപാത്രമായിരിക്കുമിതെന്നാണ് ലഭിക്കുന്ന സൂചനകള്‍. […]

Categories
Film News

വണ്‍ പുതിയ പോസ്റ്റര്‍, മമ്മൂട്ടി, ജോജു ജോര്‍ജ്ജ്, മുരളി ഗോപി

മമ്മൂട്ടിയുടെ പുതിയ സിനിമ വണ്‍ ഏപ്രിലില്‍ റിലീസ് ചെയ്യുകയാണ്. സന്തോഷ് വിശ്വനാഥ്, ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം സംവിധാനം ചെയ്യുന്ന സിനിമയാണിത്. ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന പൊളിറ്റിക്കല്‍ ഡ്രാമ, ഇച്ചായീസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്നു. മുമ്പ് അറിയിച്ചിരുന്നതുപോലെ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായാണ് എത്തുന്നത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. മുരളി ഗോപി, ജോജു ജോര്‍ജ്ജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സിനിമയുടെ പുതിയ പോസ്റ്റര്‍, മമ്മൂട്ടി, ജോജു ജോര്‍ജ്ജ്, മുരളി ഗോപി എന്നിവരെത്തുന്നത് റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. ജോജു […]

Categories
Film News

ഹലാല്‍ ലവ് സ്റ്റോറിയില്‍ പാര്‍വതി അതിഥി വേഷത്തിലെത്തുന്നു

വളരെ സെലക്ടീവായി സിനിമകള്‍ ചെയ്യുന്ന താരമാണ് പാര്‍വ്വതി. മള്‍ട്ടി സ്റ്റാര്‍ സിനിമ വൈറസ് ആയിരുന്നു അവസാനസിനിമ. ഹലാല്‍ ലവ് സ്റ്റോറിയില്‍ അതിഥി താരമായി താരമെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാദ്യമായാണ് മലയാളത്തില്‍ താരം അതിഥി വേഷം ചെയ്യുന്നത്. സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സഖറിയ ഒരുക്കുന്ന സിനിമയാണ് ഹലാല്‍ ലവ് സ്റ്റോറി. പുതിയ സിനിമയില്‍ ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്, ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ജെസ്‌ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ക്കൊപ്പം സംവിധായകന്‍ ആഷിഖ് അബു ചിത്രം നിര്‍മ്മിക്കുന്നു. […]