മലയാള സിനിമയിലെ സകലകലാ വല്ലഭയെന്ന വിശേഷണമുള്ള നടി കൃഷ്ണപ്രഭ തന്റെ ജീവിതത്തിലെസ്വപ്ന സാക്ഷാത്കാരത്തിൽ എത്തി നിൽക്കുന്നു. നടി, നർത്തക, അവതാരക എന്നിങ്ങനെ കൃഷ്ണപ്രഭ കടന്നുചെല്ലാത്ത മേഖലകളില്ലെന്ന് വേണം പറയാൻ, നടിയുടെ സംരംഭമായി കൊച്ചി പനമ്പിള്ളി നഗറിൽ ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്നതൊരു സ്വപ്ന സാക്ഷാത്കാരമാണ്. സ്വന്തമായൊരു ആർട്സ് സ്കൂൾ ആരംഭിക്കുകയെന്നത് കൃഷ്ണപ്രഭ നടപ്പിലാക്കി കഴിഞ്ഞു . ജൈനികയെന്ന ആർട്സ് സ്കൂൾ മമ്മൂട്ടിയാണ് തിരികൊളുത്തി ഉദ്ഘാടനം നടത്തിയത്. കൃഷ്ണപ്രഭ മികച്ച നർത്തകിയാണ് ഒരുപാട് കൃഷ്ണപ്രഭമാർ ജൈനികയിലൂടെ പിറക്കട്ടെയെന്നും മമ്മൂട്ടി വ്യക്തമാക്കി. […]
