Categories
Film News

ഹരിശ്രീ അശോകന്‍ ചിത്രം ഹാസ്യം 23ാമത് ഷാങ്ഹായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ജയരാജ് ചിത്രം ഹാസ്യം നിരവധി പുരസ്‌കാരം സ്വന്തമാക്കി. ഷാങ്ഹായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ചിത്രമിപ്പോള്‍. പ്രശസ്ത താരം ഹരിശ്രീ അശോകന്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രമായെത്തുന്നു. ജൂലൈ 18മുതല്‍ 27 വരെ നടക്കാനിരിക്കുന്ന ഫെസ്റ്റിവല്‍ പനോരമ സെക്ഷനില്‍ ചിത്രത്തിന്റെ സ്‌ക്രീനിംഗ് നടക്കും. ഹാസ്യം സംവിധായകന്‍ ജയരാജിന്റെ നവരസ സീരീസിലെ എട്ടാമത് സിനിമയാണ്. ശാന്തം, കരുണം, ബീഭത്സം, അത്ഭുതം, വീരം, ഭയാനകം, രൗദ്രം, എന്നിവയാണ് മറ്റു സിനിമകള്‍. ഇതില്‍ അത്ഭുതം റിലീസ് ചെയ്തിട്ടില്ല. ഇതില്‍ ഭയാനകം, രൗദ്രം എ്ന്നിവ ഏറെ […]

Categories
Film News

ജയരാജിന്റെ പുതിയ സിനിമ ഹാസ്യത്തില്‍ പ്രധാനകഥാപാത്രമായി ഹരിശ്രീ അശോകന്‍

പ്രശസ്ത സംവിധായകന്‍ ജയരാജിന്റെ നവരസ സീരീസിലെ അടുത്ത ചിത്രത്തിന്റെ വര്‍ക്കുകളിലാണ് സംവിധായകന്‍. ഹാസ്യം എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ഹരിശ്രീ അശോകന്‍ നായകനായെത്തും. ബാലതാരം എറിക് അനില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, വിനോദ് ഇളമ്പള്ളി ക്യാമറ ഒരുക്കുന്നു. ചിത്രീകരണം കോട്ടയത്ത് പുരോഗമിക്കുകയാണ്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്. സംവിധായകന്‍ ജയരാജ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി തുടര്‍ച്ചയായി സിനിമകളൊരുക്കുകയാണ്. ബാക്ക്പാക് എന്ന പേരില്‍ കാളിദാസ് ജയറാമിനെ നായകനാക്കി ഒരുക്കിയ സിനിമയാണ് ഏറ്റവും പുതിയത്. നവരസ സീരീസിലെ എട്ടാമത്തെ സിനിമയാണ് […]

Categories
Film News

ജോണിവാക്കര്‍ സിനിമയ്ക്ക രണ്ടാംഭാഗവുമായി ജയരാജ്

27വര്‍ഷമായി മമ്മൂട്ടി നായകനായെത്തിയ ജോണി വാക്കര്‍ ഇറങ്ങിയിട്ട്. തൊണ്ണൂറുകളില്‍ ട്രന്റായി മാറിയ സിനിമ വ്യത്യസ്ത രീതികൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. മൂന്ന് ദശകങ്ങള്‍ക്ക് ശേഷം സംവിധായകന്‍ സിനിമയ്ക്ക് രണ്ടാംഭാഗമൊരുക്കാനൊരുങ്ങുകയാണ്. മമ്മൂട്ടി കഥാപാത്രത്തിന്റെ, ജോണി വര്‍ഗ്ഗീസ്, മരണത്തോടെയായിരുന്നു ജോണിവാക്കര്‍ അവസാനിച്ചത്. കുട്ടപ്പായിയുടെ കാഴ്ചകളിലൂടെയാവും രണ്ടാംഭാഗം എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.കുട്ടപ്പായി ജോണി വാക്കറിന്റെ ഒപ്പം നിന്ന ചെറുപ്പക്കാരനായ ഒരു നാടന്‍ കഥാപാത്രമായിരുന്നു. ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. സംവിധായകന്‍ ഇപ്പോള്‍ ബാക്ക്പാക്ക് എന്ന ചിത്രം ചെയ്യുകയാണ്. കാളിദാസ് ജയറാം നായകനായെത്തുന്ന സിനിമയില്‍ […]

Categories
Film News

ജയരാജ്- കാളിദാസ് ജയറാം സിനിമയുടെ പേര് ബാക്ക്പാക്ക്

ജയരാജ് കാളിദാസ് ജയറാമിനെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ പേര് ബാക്ക്പാക്ക്. വാഗമണില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ച ചിത്രം ഇപ്പോള്‍ വര്‍ക്കലയിലേക്ക് ഷിഫ്റ്റ് ചെയ്തു. സിനിമയിലെ നായികയാകുന്നത് ഡല്‍ഹിയില്‍ നിന്നുമുള്ള കാര്‍ത്തിക എന്ന പുതുമുഖമാണ്. ജയരാജിന്റെ അടുത്ത സുഹൃത്തും അദ്ദേഹത്തിന്റെ മുന്‍ രണ്ട് ചിത്രങ്ങളിലും നായകനുമായ രഞ്ജി പണിക്കര്‍ പുതിയ സിനിമയിലും പ്രധാനവേഷത്തിലെത്തുന്നു. ജയരാജ് തന്നെ എഴുതിയിരിക്കുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത് സച്ചിന്‍ ശങ്കര്‍ ആണ്.

Categories
Film News

മലയാളസിനിമ ഭയാനകം, ബീജിംഗ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമാറ്റോഗ്രാഫി പുരസ്‌കാരം സ്വന്തമാക്കി

ജയരാജ് സംവിധാനം ചെയ്ത ഭയാനകം ബീജിംഗ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമാറ്റോഗ്രാഫി പുരസ്‌കാരം സ്വന്തമാക്കി. നിഖില്‍ എസ് പ്രവീണ്‍ ആണ് ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫി. 65ാമത് നാഷണല്‍ ഫിലിം അവാര്‍ഡിലും ചിത്രം നല്ല സിനിമാറ്റോഗ്രാഫി പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ജയരാജ്, നായകന്‍, എഴുത്തുകാരനും, ജേര്‍ണലിസ്റ്റുമായ രഞ്ജി പണിക്കരും ചേര്‍ന്ന് അവാര്‍ഡ് സ്വീകരിച്ചു. സിനിമ പറയുന്നത് ഫസ്റ്റ് വേള്‍ഡ് വാര്‍ വെറ്റിറന്‍ കേരളത്തിലെ കുട്ടനാട്ടിലെ ചെറിയ ഒരു ഗ്രാമത്തില്‍ പോസ്റ്റ്മാനായി രണ്ടാംലോകമഹായുദ്ധ കാലത്ത് എത്തുന്നതാണ്. യുദ്ധത്തില്‍ പങ്കെടുക്കുന്നവരെ സംബന്ധിച്ചുള്ള നല്ലതും […]