Categories
Film News

ആന്റണി വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, അര്‍ജ്ജുന്‍ അശോകന്‍ അജഗജാന്തരത്തില്‍ ഒന്നിക്കുന്നു

സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ സംവിധായകന്‍ ടിനു പാപ്പച്ചന്‍ ആന്റണി വര്‍ഗ്ഗീസിനൊപ്പം തന്റെ രണ്ടാമത്തെ സിനിമയും ചെയ്യുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചില വൈകലുകള്‍ക്ക് ശേഷം സിനിമ തുടങ്ങാന്‍ പോവുകയാണിപ്പോള്‍. അജഗജാന്തരം എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെമ്പന്‍ വിനോദ് ജോസ്, അര്‍ജ്ജുന്‍ അശോകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തുതന്നെ തുടങ്ങാനിരിക്കുകയാണ്. അതിനുമുമ്പായി ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുമെന്നാണറിയുന്നത്. ആന്റണി വര്‍ഗ്ഗീസ് ഇപ്പോള്‍ ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. നവാഗതനായ നിഖില്‍ പ്രേംരാജ് സിനിമ സംവിധാനം […]

Categories
Film News

ആന്റണി വര്‍ഗ്ഗീസും ചെമ്പന്‍ വിനോദും ജെല്ലിക്കെട്ടിന് ശേഷം വീണ്ടും ഒന്നിക്കുന്നു

ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ചെമ്പന്‍ വിനോദും ആന്റണി വര്‍ഗ്ഗീസും ഒരുമിച്ചെത്തും. ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന സംവിധായകന്റെ ആദ്യസിനിമ ത്രില്ലര്‍ ആയിരുന്നു, പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാനും സിനിമയ്ക്കായി. ചെമ്പന്‍ വിനോദ് ചിത്രത്തിന്റെ ഭാഗമായിരുന്നു. ജിജുവിന്റെ പുതിയ സിനിമയും ത്രില്ലര്‍ ആണ്. സിനിമയുടെ തിരക്കഥ ഏതാണ്ട് പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. സിനിമയുടെ ഔദ്യോഗികപ്രഖ്യാപനം കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട അടുത്തുണ്ടാവുമെന്നാണ് കരുതുന്നത്. ജിജുവിന്റെ പുതിയ സിനിമ ആന്റണി വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ് ജോസ് ടീമിന്റെ നാലാമത്തെ ചിത്രമാണ്. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ […]

Categories
Film News

ജോജു ജോര്‍ജ്ജും, ചെമ്പന്‍ വിനോദും ജല്ലിക്കെട്ടിന് ശേഷമുള്ള ലിജോ ജോസ് പല്ലിശ്ശേരി ചിത്രം തുടങ്ങി

ജെല്ലിക്കെട്ട് റിലീസ് ചെയ്യും മുമ്പായി തന്നെ ലിജോ ജോസ് പല്ലിശ്ശേരി അടുത്ത ചിത്രം ആരംഭിച്ചിരിക്കുകയാണ്. അങ്കമാലി ഡയറീസ് മുതല്‍ എല്ലാ ചിത്രങ്ങള്‍ക്കും ശേഷമുള്ള ഒരു ഇടവേള ഒഴിവാക്കി ഇതാദ്യമായാണ് സംവിധായകന്‍ സിനിമ റിലീസ് ചെയ്യും മുമ്പെ തന്നെ അടുത്ത ചിത്രമാരംഭിച്ചിരിക്കുന്നത്. ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ് ജോസ്, അര്‍ജ്ജുന്‍ അശോകന് എന്നിവരാണ് പുതിയ ചിത്രത്തില്‍. ലിജോ ജോസ് തന്റെ കരിയറില്‍ ആവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും വ്യത്യസ്ത തരത്തിലുള്ളവയായിരുന്നു. സിനിമയുടെ ചിത്രീകരണം ഇടുക്കിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. […]

Categories
Film News

അങ്കമാലി ഡയറീസിനു ശേഷം ചെമ്പന്‍ വിനോദ് ജോസ് പുതിയ സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നു

മലയാളത്തിലെ പ്രധാന സ്വഭാവനടന്മാരില്‍ ഒരാളാണ് ചെമ്പന്‍ വിനോദ് ജോസ്. നടനത്തിനൊപ്പം സിനിമാ നിര്‍മ്മാണരംഗത്തും, തിരക്കഥാരംഗത്തും താരമുണ്ട്. 2017ല്‍ ബ്ലോക്ബസ്റ്റര്‍ ചിത്രം അങ്കമാലി ഡയറീസ് ചെയ്ത് കൊണ്ടാണ് തിരക്കഥാരംഗത്തേക്ക് കടന്നത്. തന്റെ തന്നെ അനുഭവങ്ങളില്‍ നിന്നും ജീവിതസാഹചര്യങ്ങളില്‍ നിന്നുമെല്ലാം പാഠങ്ങള്‍ ഉള്‍ക്കൊണ്ടായിരുന്നു ആദ്യ തിരക്കഥ. ചെമ്പന്‍ വിനോദ് പുതിയ തിരക്കഥ ഒരുക്കുകയാണിപ്പോള്‍, ബാംഗ്ലൂര്‍ ഡയറീസ് എന്നാണ് ചിത്രത്തിന്റെ പേര്. അങ്കമാലി ഡയറീസ് പോലെ തന്നെ അദ്ദേഹത്തിന്റെ ബാംഗ്ലൂരിലെ ദിവസങ്ങളെ ആസ്പദമാക്കിയുള്ളതാണ് തിരക്കഥ. സിനിമയിലെത്തും മുമ്പെ ഏതാണ്ട് 20വര്‍ഷത്തോളം താരം […]

Categories
Film News

ചെമ്പന്‍ വിനോദ് ജല്ലിക്കെട്ടില്‍ നിയാണ്ടര്‍താല്‍ ആകുന്നു

ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് മലയാളികളും മലയാളികളല്ലാത്തതുമായ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ഒരു വര്‍ഷത്തോളമായി ചിത്രീകരണത്തിലായിരുന്ന സിനിമ അവസാനം ഒക്ടോബറില്‍ റിലീസ് ചെയ്യുകയാണ്. ആന്റണി വര്‍ഗ്ഗീസ് നായകനായെത്തുന്ന സിനിമ എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ്. മാവോയിസ്റ്റ് സിറ്റ്വേഷനുകളേയും, സ്വാതന്ത്യത്തിനായുള്ള ഒരു വ്യക്തിയുടെ അവകാശത്തേയും, രണ്ട് കാളകളുടെ വീക്ഷണകോണിലൂടെ നിരീക്ഷിക്കുന്നതാണ് സിനിമ. ലിജോയുടെ അഭിപ്രായത്തില്‍ ജല്ലിക്കെട്ട് ഒരുപാടു തമാശകളോചെ പറയുന്ന സറ്റയര്‍ ആയിരിക്കും ജെല്ലിക്കെട്ട്. ചെമ്പന്‍ വിനോദ് സിനിമയില്‍ നിയാണ്ടര്‍താല്‍ ആയാണെത്തുന്നത്. അദ്ദേഹം തന്നെ […]

Categories
Film News

പൊറിഞ്ചു മറിയം ജോസ് ക്യാരക്ടര്‍ ഇന്‍ട്രൊഡക്ഷന്‍ ടീസര്‍

പ്രശസ്ത സംവിധായകന്‍ ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് റിലീസിംഗിനൊരുങ്ങുകയാണ്. അണിയറക്കാര്‍ ഇതിനോടകം തന്നെ സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ ഓണ്‍ലൈനില്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ കഥാപാത്രങ്ങളേയും പരിചയപ്പെടുത്തുന്ന മോഷന്‍ പോസ്റ്റര്‍ ഇറക്കിയിരിക്കുകയാണിപ്പോള്‍. ജോജു ജോര്‍ജ്ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ക്കു പുറമെ നീണ്ട സഹതാരനിരയും ചിത്രത്തിലുണ്ട്. കലാഭവന്‍ നിയാസ്, ജയരാജ് വാര്യര്‍, സുധി കൊപ്പ, ഐഎം വിജയന്‍, രാഹുല്‍ മാധവ്, അനില്‍ നെടുമങ്ങാട്, സലീം കുമാര്‍, നന്ദു, സിനോജ്, ടിജി രവി, വിജയരാഘവന്‍, മാല പാര്‍വ്വതി, സ്വാസിക, […]

Categories
Film News

ചെമ്പന്‍ വിനോദ്- ജയസൂര്യ ചിത്രം പൂഴിക്കടകന്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

പൂഴിക്കടകന്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ചെമ്പന്‍ വിനോദ് നായകനാകുന്ന സിനിമയില്‍ ധന്യ ബാലകൃഷ്ണന്‍ അദ്ദേഹത്തിന്റെ ജോഡിയായെത്തുന്നു. ജയസൂര്യ യഥാര്‍ത്ഥ കലക്ടറുടെ വേഷം ചെയ്യുന്നു. ഗിരീഷ് നായര്‍ സംവിധാനം ചെയ്യുന്ന സിനിമ ഒരു ഫാമിലിഡ്രാമയാണ് , യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി സംവിധായകന്‍ ഷ്യാല്‍ സതീഷ്, ഹരിപ്രസാദ് കൊലേരി എന്നിവരുമായി ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ആര്‍മി ഹവീല്‍ദാര്‍ ആണ് ചെമ്പന്‍ വിനോദ് കഥാപാത്രം. വാര്‍ഷികാവധിയ്ക്ക് അദ്ദേഹം ഒരു ഗ്രാമം സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട കഥയാണ് സിനിമ. ധന്യ ഭാര്യയായു, […]

Categories
Film News

പൊറിഞ്ചു മറിയം ജോസ് റിലീസ് തീയ്യതി പ്രഖ്യാപിച്ചു

പ്രശസ്ത സംവിധായകന്‍ ജോഷി ഒരുക്കുന്ന പൊറിഞ്ചു മറിയം ജോസ് റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 15ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍. ജോജു ജോര്‍ജ്ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ടൈറ്റില്‍ കഥാപാത്രങ്ങളായെത്തുന്നു. അഭിലാഷ് എന്‍ ചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന സിനിമ തൃശ്ശൂര്‍ ആസ്ഥാനമാക്കിയുള്ള ഫാമിലി ഡ്രാമ കം ത്രില്ലര്‍ ചിത്രമായിരിക്കും. ജോജു പൊറിഞ്ചു എന്ന കഥാപാത്രമായു നൈല ഉഷ ആലപ്പാട്ട് മറിയം എന്ന കഥാപാത്രമായും ചെമ്പന്‍ വിനോദ് പുത്തന്‍പള്ളി ജോസ് ആയും […]

Categories
Film News

ജയസൂര്യയുടെ അടുത്ത വേഷം റിയല്‍ലൈഫ് കലക്ടറുടേത്

ജയസൂര്യയുടെ അടുത്തിടെ ഇറങ്ങിയ സിനിമകള്‍ യഥാര്‍ത്ഥ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ വിപി സത്യനായി ക്യാപ്റ്റന്‍ എന്നി സിനിമയിലെത്തി. അടുത്തിടെ പ്രഖ്യാപിച്ച സത്യന്‍മാസ്റ്റര്‍ ബയോപികില്‍ സത്യന്‍ മാഷായെത്തുന്നതും ജയസൂര്യയാണ്. പൂഴിക്കടകന്‍ എന്ന സിനിമയില്‍ ജയസൂര്യ അവതരിപ്പിക്കുന്നത് യഥാര്‍ത്ഥ ഐഎഎസ് ഓഫീസറെയാണ്. ചെമ്പന്‍ വിനോദ് ജോസ് ആണ് സിനിമയില്‍ കേന്ദ്രകഥാപാത്രമാവുന്നത്. ചെമ്പന്‍ റിട്ടയേര്‍ഡ് ഹവീല്‍ദാറായെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് പുതുമുഖം ഗിരീഷ് നായര്‍ ആണ്. അദ്ദേഹമാണ് ജയന്റെ കഥാപാത്രം യുവകലക്ടറുടേതാണെന്ന് അറിയിച്ചിത്. കേരളത്തിലെ സോഷ്യോ-പൊളിറ്റിക്കല്‍ […]

Categories
Film News

പൊറിഞ്ചു മറിയം ജോസിലെ ആദ്യ ഗാനമെത്തി

പൊറിഞ്ചു മറിയം ജോസ് അണിയറക്കാര്‍ ചിത്രത്തിലെ ആദ്യഗാനം പുറത്തിറക്കി. മനമറിയുന്നോള് എന്ന് പേരിട്ടിരിക്കുന്ന ഗാനം വിജയ് യേശുദാസ്, സച്ചിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ജേക്ക്‌സ് ബിജോയ് സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ജ്യോതിഷ് ടി കാശിയുടേതാണ്. പ്രശസ്ത സംവിധായകന്‍ ജോഷിയുടെ തിരിച്ചുവരവ് ചിത്രമായ പൊറിഞ്ചു മറിയം ജോസില്‍ ജോജു ജോര്‍ജ്ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ടൈറ്റില്‍ കഥാപാത്രങ്ങളാകുന്നു. അഭിലാഷ് എന്‍ ചന്ദ്രന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. തൃശ്ശൂര്‍ ആസ്ഥാനമാക്കിയുള്ള കുടുംബചിത്രമാണിത്. ജോജു ജോര്‍ജ്ജ് […]