സന്തോഷ് ശിവന് മലയാളത്തിലേക്ക് സംവിധായകനായെത്തുന്ന സിനിമയാണ് ജാക്ക് ആന്റ് ജില്. കാളിദാസ് ജയറാം, മഞ്ജു വാര്യര്‍, സൗബിന് ഷഹീര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഒരു വര്‍ഷത്തോളമായി ചിത്രീകരണത്തിലായിരുന്ന സിനിമയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അണിയറക്കാര്‍ ഇപ്പോഴാണ് പുറത്തുവിടുന്നത്. നവംബര്‍ 27ന് ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്യാനിരിക്കുകയാണ.് മഞ്ജു വാര്യര്‍ ആലപിച്ചിരിക്കുന്ന ഗാനം ഒരുക്കിയിരിക്കുന്നത് റാം സുന്ദര്‍ ആണ്. ബി കെ ഹരിനാരായണന്റേതാണ് വരികള്‍. മഞ്ജു മുമ്പ് കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയില്‍ ആലപിച്ചിട്ടുണ്ട്. 2015ല്‍ ജോ ആന്റ് ദ […]
