കസബ പരാമർശം കൊണ്ട് വിവാദങ്ങളെ വാരിക്കൂട്ടിയ നടിയാണ് പാർവതി. മമ്മൂട്ടിക്കെതിരെ നടത്തിയ പരാമർശങ്ങൾ ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു. വിവാദമായ പ്രസ്താവനക്കെതിരെ രംഗത്ത് വന്നവർ ഏറെയാണ്. 2017 ലെ ഒരു ഐഎഫ്എഫ്കെ കാലത്താണ് പാർവതി മലയാളത്തിലെ എക്കാലത്തെയും മികച്ച നടൻമാരിലൊരാളായ മമ്മൂട്ടിക്കെതിരെ പ്രസ്താവനയുമായി വന്നത്. എന്നാൽ തന്റെ വാക്കുകളെ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും , വാസ്തവത്തിൽ സ്ത്രീ വിരുദ്ധ കഥാപാത്രങ്ങളെയല്ല അവ മഹത്വവൽക്കരിക്കുന്നതിനെതിരെയാണ് താൻസംസാരിച്ചതെന്നും വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് അഭിനേത്രിയായ പാർവതി. സിനിമയിലെ അഭിഭാഷണങ്ങളി് നിന്ന് വെട്ടി മാറ്റാൻ അവസരം […]
