Categories
Film News

പൃഥ്വിരാജ് ചിത്രം കടുവയിൽ സംയുക്ത മേനോനും

പൃഥ്വിരാജ് പ്രധാനകഥാപാത്രമായെത്തുന്ന കടുവ ചിത്രീകരണം തുടരുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയിംസുമായി ചേർന്ന് നിർമ്മിക്കുന്നു. പേരുകേട്ട താരങ്ങൾ അണിനിരക്കുന്ന ഒരു മാസ് എന്റർടെയ്നറായിരിക്കും സിനിമ. സംയുക്ത മേനോൻ ചിത്രത്തിൽ നായികയായെത്തുന്നു. പൃഥ്വിരാജിന്റെ ജോഡിയായാണോ താരമെത്തുകയെന്നറിയിച്ചിട്ടില്ല. ആദ്യമായാണ് പൃഥ്വിരാജും സംയുക്തയും ഒരുമിച്ചെത്തുന്നത്. ആണുംപെണ്ണും എന്ന ആന്തോളജി സിനിമയിലാണ് സംയുക്ത അവസാനമെത്തിയത്. കടുവാക്കുന്നേൽ കറിയാച്ചൻ എന്ന കഥാപാത്രമായാണ് കടുവയിൽ പൃഥ്വിയെത്തുന്നത്. അണിയറക്കാർ അടുത്തിടെ ചില ലൊക്കേഷൻ സ്റ്റില്ലുകൾ പുറത്തുവിട്ടിരുന്നു. വെള്ള […]

Categories
Film News

പൃഥ്വിരാജിന്റെ കടുവ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ താരം പ്രശസ്ത സംവിധായകന് ഷാജി കൈലാസിന്റെ കടുവ എന്ന ചിത്രത്തില്‍ എത്തുന്നുവെന്ന് അറിയിച്ചിരുന്നു. ജിനു എബ്രഹാം തിരക്കഥ ഒരുക്കുന്നു. മാസ്റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് തിരക്കഥകളും ആദം ജോണ്‍ എന്ന സിനിമ സംവിധാനം ചെയ്തതും ഇദ്ദേഹമാണ്. താരത്തിന്റെ സ്വന്തം ബാനറായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. അതോടൊപ്പം ചിത്രീകരണം ഉടന്‍ ആരംഭിക്കാന്‍ പോകുന്ന കാര്യവും അറിയിച്ചിട്ടുണ്ട്. […]

Categories
Film News

പൃഥ്വി- ഷാജി കൈലാസ് ചിത്രം കടുവയില്‍ സുരേഷ് ഗോപിയും

കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ , താരം പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസിനൊപ്പം കടുവ എന്ന സിനിമയിലെത്തുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. തൊണ്ണൂറുകളിലെ ഒരു ഹൈ വോള്‍ട്ടേജ് മാസ് എന്റര്‍ടെയ്‌നര്‍ ആയാണ് സിനിമ ഒരുക്കുന്നത്. സുരേഷ് ഗോപി ചിത്രത്തില്‍ അതിഥിതാരമായെത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍. അണിയറക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത് പ്രേക്ഷകര്‍ക്ക് ഹരം കൊള്ളിക്കുന്ന വാര്‍ത്തയാണ്. ഷാജി കൈലാസ് മുമ്പ് പൃഥ്വിരാജിനെയും സുരേഷ് ഗോപിയെയും ലീഗല്‍ ത്രില്ലര്‍ സിനിമയില്‍ ഒന്നിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എകെ സാജന്‍ തിരക്കഥ ഒരുക്കുമെന്നാണറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം […]

Categories
Film News

പൃഥ്വിരാജിന്റെ ഷാജി കൈലാസിനൊപ്പമുള്ള സിനിമ കടുവ

കഴിഞ്ഞ ദിവസം പൃഥ്വിരാജ് വലിയ ഒരു പ്രഖ്യാപനം വരുന്നുവെന്നറിയിച്ചിരുന്നു. പ്രഖ്യാപനം ഇപ്പോള്‍ വന്നിരിക്കുകയാണ്. പൃഥ്വിരാജ് പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ സിനിമ കടുവയുമായെത്തുന്നുവെന്നതാണ് പ്രഖ്യാപനം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. കടുവ അണിയറക്കാര്‍ പറയുന്നത് യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ളതാണെന്നാണ്. ജിനു എബ്രഹാം തിരക്കഥ എഴുതുന്നു, മുമ്പ് ഇദ്ദേഹം ത്രില്ലര്‍ സിനിമകളായ മാസ്റ്റേഴ്‌സ് എഴുതുകയും പൃഥ്വിരാജിനെ നായകനാക്കി ആദം ജോണ്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കടുവ സിനിമാറ്റോഗ്രാഫി ചെയ്യുന്നത് രവി […]