മലയാളിതാരം ഐശ്വര്യ ലക്ഷ്മി തെലുഗിൽ അരങ്ങേറുന്നു. ഗോഡ്സെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. സത്യദേവ് നായകനായെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഗോപി ഗണേഷ് പട്ടാഭി ആണ്. ബ്ലഫ് മാസ്റ്റർ വിജയത്തിന് ശേഷം സംവിധായകനും നടനും വീണ്ടും ഒന്നിക്കുകയാണ് ഗോഡ്സെയിൽ. ഗോഡ്സെ നിർമ്മിക്കുന്നത് സി കല്യാണ് ആണ്. ആക്ഷൻ ത്രില്ലർ സിനിമയാണെന്നാണ് അറിയുന്നത്. നാസർ, ബ്രഹ്മാജി, ആദിത്യ മേനോൻ, കിഷോർ എന്നിവരും സിനിമയിലുണ്ട്. ഐശ്വര്യ ലക്ഷ്മി മലയാളത്തിലിന്ന് മുൻപന്തിയിലുള്ള താരം ആണ്. കാണെക്കാണെ എന്ന പുതിയ സിനിമയുടെ […]
