Categories
Film News

ഉണ്ണി മുകുന്ദൻ സിനിമ മേപ്പടിയാൻ പൂർത്തിയായി

ഉണ്ണിമുകുന്ദന്‍റെ പുതിയ സിനിമ മേപ്പടിയാൻ ചിത്രീകരണം പൂർത്തിയായി. ഒക്ടോബറില്‍ വിജയദശമിക്കാണ് ചിത്രീകരണം ആരംഭിച്ചത്. മുഴുവൻ ചിത്രീകരണവും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുകയായിരുന്നു. നവാഗതനായ വിഷ്ണു മോഹൻ ആണ് മേപ്പടിയാൻ എഴുതി സംവിധാനം ചെയ്യുന്നത്. ഫാമിലി എന്‍റർടെയ്നർ ആണ് സിനിമ. ജയകൃഷ്ണൻ എന്ന സാധാരണക്കാരനായ യുവാവായാണ് ഉണ്ണി എത്തുന്നത്. അഞ്ജു കുര്യൻ നായികയാകുന്നു. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗ്ഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, നിഷ സാരംഗ്, കുണ്ടറ ജോണി, മേജർ രവി, ശ്രീജിത് രവി, […]

Categories
Film News

പപ്പ : ഉണ്ണി മുകുന്ദൻ അടുത്ത സിനിമ പൊളിറ്റിക്കൽ ത്രില്ലർ

ഉണ്ണിമുകുന്ദൻ പുതിയ സിനിമ പപ്പ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു. വിഷ്ണു മോഹൻ, താരത്തിൻറെ തന്നെ മേപ്പടിയാന്‍ സംവിധായകൻ തന്നെയാണ് പപ്പ ഒരുക്കുന്നത്. മോഷൻ പോസ്റ്റർ റിലീസ് ചെയ്തുകൊണ്ടാണ് പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. പപ്പ ഒരു ആക്ഷൻ പൊളിറ്റിക്കൽ ത്രില്ലർ ആണ്. ആദ്യമായാണ് ഉണ്ണി ഇത്തരമൊരു കഥാപാത്രം അവതരിപ്പിക്കുന്നത്. മറ്റു താരങ്ങളെ ഫൈനലൈസ് ചെയ്തുവരുന്നേയുള്ളൂ. അണിയറയിൽ മേപ്പടിയാനിലെ തൻറെ ടീമിനെ തന്നെ നിലനിർത്തുകയാണ് വിഷ്ണു. നീല്‍ ക്യാമറയും രാഹുൽ സുബ്രഹ്മണ്യം സംഗീതവും, ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. നവരാത്രി യുണൈറ്റഡ് […]

Categories
Film News

ബ്രൂസ് ലി: ഉണ്ണി മുകുന്ദൻ – വൈശാഖ് ടീം മാസ് ആക്ഷൻ എന്‍റർടെയ്നറിനായി ഒന്നിക്കുന്നു

ഉണ്ണി മുകുന്ദൻ പിറന്നാൾ ദിനത്തിൽ താരത്തിന്‍റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. താരം ഹിറ്റ്മേക്കർ വൈശാഖിന്‍റെ പുതിയ സിനിമയിലെത്തുന്നു. മാസ് ആക്ഷൻ സിനിമയ്ക്ക് ബ്രൂസ് ലി എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്കും മോഷൻ പോസ്റ്ററും ഓൺലൈനിൽ റിലീസ് ചെയ്തിരിക്കുകയാണ്. മലയാളം ഇൻഡസ്ട്രിയില്‍ നിന്നും മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ പ്രമുഖരെല്ലാം പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. ബ്രൂസ് ലി ഉണ്ണിമുകുന്ദന്‍റെ നിർമ്മാണരംഗത്തേക്കുള്ള ചുവടുവയ്പുകൂടിയാണ്. 25 കോടിയോളമുള്ള ബജറ്റിലാണ് സിനിമ ഒരുക്കുന്നത്. ആക്ഷന്‍ ഇഷ്ടപ്പെടുന്നവർക്കായുള്ള ഒരു ട്രീറ്റായിരിക്കും. ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കുന്ന സിനിമയുടെ […]

Categories
Film News

ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ അടുത്തുതന്നെ തുടങ്ങും

ഉണ്ണി മുകുന്ദന്‍ അടുത്ത സിനിമ മേപ്പടിയാന്‍ ചിത്രീകരണം അടുത്ത മാസം തുടങ്ങാനിരിക്കുകയാണ്. ചോക്ലേറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് താരമിപ്പോള്‍. മുമ്പ് മേപ്പടിയാന്‍ അണിയറക്കാര്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഇറക്കി കൊണ്ട് സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. നവാഗതനായ വിഷ്ണു മോഹന്‍ ഒരുക്കുന്ന ചിത്രമാണ്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ ത്രില്ലര്‍ ആയിരിക്കും. ഉണ്ണിയെ കൂടാതെ ശ്രീനിവാസന്‍, ലെന, അലന്‍സിയര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു.

Categories
Film News

ജയറാമിന്റെ ഗ്രാന്റ് ഫാദറില്‍ ഉണ്ണി മുകുന്ദനും

ജയറാം ചിത്രം ഗ്രാന്റ് ഫാദര്‍ ഷൂട്ടിംഗ് അവസാനഘട്ടത്തിലാണ്. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഷാനി ഖാദര്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. തമാശചിത്രമാണിത്. ഗ്രാന്റ് ഫാദറില്‍ വലിയ താരനിര തന്നെയുണ്ട്. ഇതിലേക്ക് പുതിയതായി എത്തുകയാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണി ചിത്രത്തില്‍ ചെറുതാണെങ്കിലും പ്രാധാന്യമുള്ള വേഷത്തിലാണെത്തുന്നത്. ഉണ്ണി മുകുന്ദന്‍, ചാലക്കുടിക്കാരന്‍ ചങ്ങാതി ഫെയിം സെന്തില്‍ കൃഷ്ണ, ബാബുരാജ് എന്നിവരുള്ള ഒരു സംഘട്ടന രംഗമാണ് ഇനി ചിത്രീകരിക്കാനുളളത്. അതുകൂടി കഴിഞ്ഞാല്‍ ചിത്രീകരണം പൂര്‍ത്തിയാവും. കുമ്പസാരം, സക്കറിയായുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് […]

Categories
Film News

മമ്മൂട്ടിയെയും മോഹൻ ലാലിനെയും തനിക്ക് ഒരു പോലെ ഇഷ്ടമാണെന്നും ഒരാളോടും ഇഷ്ട്ട കൂടുതലോ കുറവോ ഇല്ലെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ.

ചില ഓൺലൈൻ മാധ്യമങ്ങളിലടക്കം താൻ ഒരു നടന്റെ മാത്രം ഫാനല്ലെന്ന് മമ്മൂട്ടി മോഹൻ ലാൽ ഫാൻസുകളോട് വ്യക്തമാക്കി ഉണ്ണി മുകുന്ദൻ രംഗത്തെത്തിയിരിക്കുന്നത്. തന്നെ പോലൊരു ചെറിയ നടൻ ഇവരെ പോലെ മഹാൻമാരായ ഏത് നടന്റെ ഫാനണെന്ന തർക്കവും   വ്യാജ പ്രചരണവും നടത്തുന്നത് മറ്റുള്ളവർ നിർത്തണമെന്നും തന്റെ പുതിയ ചിത്രം മിഖായേൽ ഉടൻ റിലീസാകുമെന്നും ഇത്തരമൊരു അവസരത്തിൽ ദൗർഭാഗ്യകരമായ ആരോപണങ്ങൾ വിഷമിപ്പിച്ചെന്നുമാണ് താരം തന്റെ കുറിപ്പിലൂടെ പറയുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം…. Unni Mukundan പ്രിയപ്പെട്ട മമ്മൂക്ക ആൻഡ് […]

Categories
Film News

ആശങ്ക വിട്ടൊഴിയാതെ ചിത്രം മാമാങ്കം; ചിത്രത്തിൽ ഉടൻ ജോയിൻ ചെയ്യുമെന്ന് ഉണ്ണി മുകുന്ദൻ, അറിഞ്ഞിട്ടില്ലെന്ന് സംവിധായകൻ

ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ തുടരുന്നു , സിനിമയുമായി പുറത്ത് വരുന്നതെല്ലാം തർക്കങ്ങളും അഭ്യൂഹങ്ങളും ആണ്, ഇപ്പോൾ പുതുതായി പുറത്ത് വന്നിരിക്കുന്നത് ഉണ്ണി മുകുന്ദന്റെ വാക്കുകളാണ് . സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിൽ നിന്ന് നടൻ ധ്രുവിനെ പുറത്താക്കിയതായി വാർത്തകൾ വന്നിരുന്നു , ഇതിന് പിന്നാലെയാണ് ഉണ്ണി മുകുന്ദൻ താൻ ചിത്രത്തിന്റെ ഭാഗമാകാൻ പോകുന്നൂയെന്ന് വ്യക്തമാക്കിയത്. ഫേസ് ബുക്കിലാണ് താരം ഈ വർഷം രണ്ട് സിനിമകളുടെ ഭാഗമാകുന്നുവെന്നും അതിലൊന്ന് മാമാങ്കമാണെന്നും വ്യക്തമാക്കിയത്. എന്നാൽ […]