Categories
Film News

പൃഥ്വിരാജ്‌, ഉണ്ണി മുകുന്ദന്‍, മമത മോഹന്‍ദാസ്‌,റാഷി ഖന്ന ടീം ഒന്നിക്കുന്ന ഭ്രമം

പൃഥ്വിരാജ്‌, ഉണ്ണി മുകുന്ദന്‍, മമത മോഹന്‍ദാസ്‌, റാഷി ഖന്ന എന്നിവര്‍ പുതിയ മലയാള സിനിമയ്‌ക്കായി ഒന്നിക്കുന്നു. ഭ്രമം എന്ന്‌ പേരിട്ടിരിക്കുന്ന സിനിമ ഒരുക്കുന്നത്‌ പ്രശസ്‌ത സിനിമാറ്റോഗ്രാഫര്‍ രവി കെ ചന്ദ്രന്‍ ആണ്‌. പ്രശസ്‌ത ഹിന്ദി സിനിമ അന്ധാദൂണിന്റെ മലയാളം റീമേക്ക്‌ ആയിരിക്കും സിനിമയെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗികഅറിയിപ്പ്‌ വന്നിട്ടില്ല. ഭ്രമം തിരക്കഥ ശരത്‌ ബാലന്‍ ഒരുക്കുന്നു, ഇപി ഇന്റര്‍നാഷണല്‍ ബാനര്‍ ചിത്രം നിര്‍മ്മിക്കുന്നു. ഈ മാസം അവസാനത്തോടെ ചിത്രീകരണം തുടങ്ങാനാണ്‌ പ്ലാന്‍ ചെയ്യുന്നത്‌. ശങ്കര്‍, ജഗദീഷ്‌, സുധീര്‍ കരമന, […]

Categories
Film News

മേപ്പടിയാനിലെ അജു വർഗ്ഗീസിന്‍റെ ലുക്ക്

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന പുതിയ സിനിമ മേപ്പടിയാൻ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈരാറ്റുപേട്ടയിലാണ് ചിത്രീകരണം. നവാഗതനായ വിഷ്ണു മോഹന്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഫാമിലി എന്‍റർടെയ്നർ ആയിരിക്കും. നടൻ അജു വർഗ്ഗീസ് അടുത്തിടെയാണ് ടീമിൽ ജോയിൻ ചെയ്തത്. തടത്തിൽ സേവിയർ എന്ന കഥാപാത്രമായാണ് താരം ചിത്രത്തിലെത്തുന്നത്. ഇദ്ദേഹത്തിന്‍റെ താടിയുള്ള സ്റ്റൈലിഷ് ലുക്ക് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കകുയാണ്. മേപ്പടിയാൻ നായികയായെത്തുന്നത് അഞ്ജു കുര്യൻ ആണ്. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗ്ഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, […]

Categories
Film News

ഉണ്ണിമുകുന്ദനൊപ്പം മേപ്പടിയാനിൽ അഞ്ജു കുര്യൻ എത്തുന്നു

ഞാന്‍ പ്രകാശൻ താരം അഞ്ജു കുര്യൻ, ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മേപ്പടിയാനിൽ ജോയിൻ ചെയ്തു. വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. താരം അവസാനമെത്തിയ മലയാളസിനിമ ജാക്ക് ആന്‍റ് ഡാനിയൽ ആയിരുന്നു. ദിലീപ്, അർജ്ജുൻ സർജ്ജ എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തിയ സിനിമ. മേപ്പടിയാൻ ഒരു ഫാമിലി എന്‍റർടെയ്നർ ആണെന്നാണ് റിപ്പോർട്ടുകൾ. ഉണ്ണിമുകുന്ദൻ നിർമ്മാണരംഗത്തേക്കെത്തുന്ന സിനിമ കൂടിയാണിത്. സാധാരണക്കാരനായ ജയകൃഷ്ണൻ എന്ന യുവാവിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗ്ഗീസ്, വിജയ് ബാബു, […]

Categories
Film News

റഷ്യന്‍ ഭാഷയിലേക്ക് ഡബ്ബ് ചെയ്യുന്ന ആദ്യമലയാളസിനിമ മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ്

മമ്മൂട്ടിയുടെ 2017ലിറങ്ങിയ മാസ്റ്റര്‍പീസ് മലയാളത്തില്‍ നിന്നും റഷ്യന്‍ഭാഷയിലേക്ക് ഡബ്ബ് ചെയ്യുന്ന ആദ്യസിനിമയായി. സിനിമയുടെ സംവിധായകന്‍ അജയ് വാസുദേവ് ഈ വാര്‍ത്ത തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ അറിയിച്ചതാണിക്കാര്യം. ഉണ്ണിമുകുന്ദന്‍ , ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയ താരവും വാര്‍ത്ത ഷെയര്‍ ചെയ്തിട്ടുണ്ട്. ക്യാമ്പസ് പശ്ചാത്തലത്തിലൊരുക്കിയ മാസ് എന്റര്‍ടെയ്‌നര്‍ സിനിമയായിരുന്നു മാസ്റ്റര്‍പീസ്. ഗോകുല്‍ സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍, ദിവ്യ പിള്ള, പൂനം ബജ്വ, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലെത്തി. തിയേറ്റര്‍ റിലീസ് സമയത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഇപ്പോഴും സിനിമ […]

Categories
Film News

ഉണ്ണി മുകുന്ദന്‍ ഹിന്ദി ഗാനത്തിന്റെ രചയിതാവാകുന്നു

നടനം മാത്രമല്ല ഉണ്ണി മുകുന്ദന്‍ സിനിമയുടെ വിവിധരംഗത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയില്‍ സംവിധായകന്‍ സേതുവിനെ അസിസ്റ്റ് ചെയ്തിട്ടുണ്ട്. ഗാനരചനയിലും ആലാപനത്തിലും താരം കൈവച്ചിട്ടുണ്ട്. ഉണ്ണി മലയാളത്തില്‍ ഒരുക്കുന്ന മരട് 357 എന്ന സിനിമയ്ക്കായി ഒരു ഹിന്ദി ഗാനം എഴുതാനുള്ള ഒരുക്കത്തിലാണിപ്പോള്‍. കണ്ണന്‍ താമരക്കുളം ഒരുക്കുന്ന സിനിമയില്‍ അനൂപ് മേനോന്‍, മനോജ് കെ ജയന്‍, കൈലാസ്, ഷീലു എബ്രഹാം, ധര്‍മ്മജന്‍ എന്നിവരുമുണ്ട്. എറണാകുളം, മരടിലെ കായലോര ഫ്‌ലാറ്റുകള്‍ പൊളിച്ചു മാറ്റിയ സംഭവ്ങ്ങളുമായി […]

Categories
Film News

മേപ്പടിയാന്‍ : ഉണ്ണി മുകുന്ദന്റെ അടുത്ത സിനിമ ഒരു ക്രൈം ത്രില്ലര്‍

മാമാങ്കം ചിത്രീകരണത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ ഒരു ഇടവേളയിലായിരുന്നു. മേപ്പടിയാന്‍ എന്ന സിനിമയിലൂടെ താരം വീണ്ടും എത്തിയിരിക്കുകയാണ്. നവാഗതനായ വിഷ്ണു മോഹന്‍ ഒരുക്കുന്ന സിനിമ ക്രൈം ത്രില്ലര്‍ ആണ്. നൂറിന്‍ ഷെരീഫ്, പുതുമുഖം അപര്‍ണ്ണ ജനാര്‍ദ്ദനന്‍ എന്നിവരാണ് നായികമാര്‍. നൂറിനും ഉണ്ണിയും ചോക്ലേറ്റ് റീടോള്‍ഡ് എന്ന സിനിമയുമായെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എ്‌നാല്‍ തത്കാലത്തേക്ക് ചിത്രം നിര്‍ത്തി വച്ചിരിക്കുകയാണ്. ഉണ്ണിമുകുന്ദന്‍ വളരെ പ്രതീക്ഷകളോടെയാണ് മേപ്പടിയാന്‍ കാണുന്നത്. സംവിധായകന്‍ പറയുന്നത് ഉണ്ണി തികച്ചും വ്യത്യസ്തമായ റോളിലാണ് സിനിമയിലെത്തുകയെന്നാണ് ജയകൃഷ്ണന്‍ എന്നാണ് കഥാപാത്രത്തിന്റെ […]

Categories
Film News

മാമാങ്കം മലയാളത്തിലെ ഏറ്റവും വലിയ റിലീസാകും കേരളത്തില്‍ മാത്രം 400തിയേറ്ററുകളില്‍

നവംബര്‍ 21 എന്ന റിലീസ് തീയ്യതി നീട്ടിയതിനു ശേഷം മാമാങ്കം അണിയറക്കാര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ സമയബന്ധിതമായി തീര്‍ക്കാനുള്ള ഒരുക്കത്തിലാണ്. ഡിസംബര്‍ 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രതീക്ഷ വാനോളമാണ്. മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആക്കി മാറ്റാനാണ് അണിയറക്കാര്‍ ആലോചിക്കുന്നത്. കേരളത്തില്‍ മാത്രം 400സ്‌ക്രീനുകള്‍ ഒരുക്കുന്നതായാണ് വാര്‍ത്തകള്‍. സംസ്ഥാനത്തെ പ്രധാനസെന്ററുകള്‍ ഉള്‍പ്പെടെ. മലയാളം വെര്‍ഷന്‍ കൂടാതെ , തമിഴ്, തെലുഗ്, ഹിന്ദി വെര്‍ഷനുകളും ഒരേ സമയം ഇറങ്ങുന്നുണ്ട്. എം പത്മകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന മാമാങ്കം […]

Categories
Film News

പതിനെട്ടാം പടിയിലെ പൃഥ്വി,ഉണ്ണി മുകുന്ദന്‍, ആര്യ എന്നിവരുടെ ലുക്ക്

റിലീസിംഗിന് ഇനി 10 ദിവസം മാത്രമാണ് ബാക്കിയുള്ളത്, പതിനെട്ടാംപടി അണിയറക്കാര്‍ അവസാനം ചിത്രത്തിലെ പൃഥ്വിയുടെ ലുക്ക് പുറത്തുവിട്ടു. കണ്ണടയും വെള്ള ജുബ്ബയും ദോത്തിയും അണിഞ്ഞുള്ള ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. നടനും എഴുത്തുകാരനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പതിനെട്ടാം പടി. ജൂലൈ 5ന് സിനിമ തിയേറ്ററുകളിലേക്കെത്തുകയാണ്. മമ്മൂട്ടി എത്തുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ ദിവസങ്ങള്‍ക്ക മുമ്പ് പുറത്തുവിട്ടിരുന്നു. പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദന്‍, മനോജ് കെ ജയന്‍, അഹാന കൃഷ്ണന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരും […]

Categories
Film News

ഉണ്ണിമുകുന്ദനും നൂറിന്‍ ഷെരീഫും ചോക്ലേറ്റ്: റീടോള്‍ഡില്‍

ഉണ്ണി മുകുന്ദന്‍ ചോക്ലേറ്റ് : റീടോള്‍ഡ് എന്ന സിനിമയുമായി എത്തുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2007ല്‍ റിലീസ് ചെയ്ത പൃഥ്വിരാജ് സിനിമ ചോക്ലേറ്റ് വീണ്ടും എന്നാണ് അറിയിച്ചത്. എഴുത്തുകാരനും സംവിധായകനുമായ സേതു, സച്ചിയോടൊപ്പം ചോക്ലേറ്റ് തിരക്കഥ ഒരുക്കിയത്, സ്വന്തമായാണ് ചോക്ലേറ്റ്: റീടോള്‍ഡ് ഒരുക്കുന്തന്. ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. മൂവായിരത്തോളം പെണ്‍കുട്ടികള്‍ പഠിക്കുന്ന വുമണ്‍സ് കോളേജിലേക്ക് എത്തിപ്പെടുന്ന അഭിമന്യു എന്ന കഥാപാത്രമായാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍. നൂറിന്‍ ഷെരീഫ് നായികയായെത്തുന്നു. ഒരു അഡാര്‍ ലവ് പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും […]