തെന്നിന്ത്യൻ ലോകത്തിന് മദ്രാസ് പട്ടണം എന്ന സിനിമയിലൂടെയാണ് നടി എമി ജാക്സണെ പരിചയം. മികവാർന്ന അഭിനയത്തിലൂടെ തെന്നിന്ത്യൻ ലോകത്ത് തന്റെതായൊരിടം നേടിയെടുത്ത എമി വിവാഹിതയാകുന്നു. അഭിനയവും സൗന്ദര്യവും ഒത്തു ചേർന്ന എമി തങ്ക മകൻ, ഐ, 2.0, തെരി, കൂടാതെ തെലുങ്ക് ,തമിഴ്, ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തന്റെ ഇൻസ്റ്റഗ്രം അക്കൗണ്ടിലൂടെയാണ് താരം വിവാഹ നിശ്ചയം കഴിഞ്ഞതായി വ്യക്തമാക്കിയത്. ബ്രിട്ടീഷ് സ്വദേശിയായ ജോർജ് ആണ് വരൻ. ബ്രിട്ടനിലെ കോടീശ്വരനും എബിലിറ്റി ഗ്രുൂപ്പിന്റെ സ്ഥാപകനും ആയ ആൻഡ്രിയാസിന്റെ മകനാണ് […]
