Categories
Film News

19(1) എ ചിത്രീകരണം പൂർത്തിയായി

തമിഴ് താരം വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്കെത്തുന്ന സിനിമയാണ് 19(1)എ. വിജയ് സേതുപതി, നിത്യ മേനോൻ, ഇന്ദ്രജിത് സുകുമാരൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതസംവിധായിക ഇന്ദു വിഎസ് ആണ്. അണിയറക്കാർ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണിപ്പോൾ. സംവിധായിക ഇന്ദു തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാൻ ഇന്ത്യൻ വിഷത്തിലുള്ള സിനിമ ഡിമാന്‍റ് ചെയ്യുന്ന താരങ്ങളെയാണ് സിനിമയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത നടൻ ഇന്ദ്രൻസും സിനിമയിൽ പ്രമുഖ കഥാപാത്രമാവുന്നു. ഭഗത് മാനുവൽ, ദീപക് പാറമ്പോൽ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അണിയറയിൽ […]

Categories
Film News

19 (1)എ : വിജയ് സേതുപതി മലയാളസിനിമയുടെ ചിത്രീകരണം തുടങ്ങി

വിജയ് സേതുപതി മലയാളത്തിലേക്ക് വീണ്ടുമെത്തുന്ന സിനിമയാണ് 19(1)എ. സിനിമയുടെ പൂജ ചടങ്ങുകൾ കഴിഞ്ഞ ദിവസം തൊടുപുഴയിൽ നടന്നു. അണിയറക്കാർ ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ ഷെയർ ചെയ്തിരുന്നു. മുണ്ടും നീല ഷർട്ടുമണിഞ്ഞ് തനി മലയാളിലുക്കിലാണ് താരമെത്തിയത്. താരം മലയാളിയായാണോ സിനിമയിലെത്തുന്നതെന്ന് അറിയില്ല. ആദ്യമലയാളസിനിമ മാർക്കോണി മത്തായിയിൽ തമിഴ് താരം വിജയ് സേതുപതി ആയി തന്നെയായിരുന്നു എത്തിയത്. 19(1) എ എഴുതി സംവിധാനം ചെയ്യുന്നത് നവാഗതയായ ഇന്ദു വിഎസ് ആണ്. നിത്യ മേനോൻ ചിത്രത്തിൽ നായികയാകുന്നു. ഇവർക്കൊപ്പം ഇന്ദ്രജിത് , […]

Categories
Film News

ഫ്രൈഡേ ഫിലിം ഹൗസിന്റെ അടുത്ത സിനിമയില്‍ ഇന്ദ്രന്‍സ് നായകനാകുന്നു

ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ സിനിമ വിജയ് ബാബു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ദ്രന്‍സ് സിനിമയില്‍ നായകനായെത്തുന്നു. റോജിന്‍ തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍ സംവിധായകരില്‍ ഒരാളായിരുന്നു. ഓണത്തിന് ശേഷം സിനിമ തുടങ്ങാനാണ് അണിയറക്കാര്‍ ആലോചിക്കുന്നത്. ഇന്ദ്രന്‍സ് മലയാളസിനിമയുടെ ഭാഗമായിട്ട് മൂന്ന് പതിറ്റാണ്ടുകളോളമായെങ്കിലും അടുത്ത വര്‍ഷങ്ങളിലായിട്ടാണ് താരത്തിന് ശ്രദ്ധേയ വേഷങ്ങള്‍ ലഭിച്ചുതുടങ്ങിയത്. പതിവ് കോമഡി റോളുകളില്‍ നിന്നും വ്യത്യസ്തമായി പെര്‍ഫോമന്‍സിന് പ്രാധാന്യമുള്ള വേഷങ്ങള്‍ താരം ചെയ്തു. അടുത്തിടെ വെയില്‍മരങ്ങള്‍ എന്ന ഡോ.ബിജു ചിത്രത്തിന് […]

Categories
Film News

വെയില്‍മരങ്ങള്‍, ഔട്ട് സ്റ്റാന്റിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം സ്വന്തമാക്കി

ഇന്ദ്രന്‍സിനെ നായകനാക്കി ഡോ. ബിജു ഒരുക്കിയ വെയില്‍മരങ്ങള്‍ വേള്‍ഡ് പ്രീമിയര്‍ 22ാമത് ഷാങ്ഹായി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നടന്നു. ബെസ്റ്റ് ഫീച്ചര്‍ ഫിലിമിനുള്ള ഗോള്‍ഡന്‍ ഗോബ്ലറ്റ് ആവാര്‍ഡിനായി മത്സരിച്ച ചിത്രം മറ്റ് 14ചിത്രങ്ങള്‍ക്കൊപ്പം ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. 112രാജ്യങ്ങളില്‍ നിന്നായി 3964 സബ്മിഷനുകളാണ് ഉണ്ടായിരുന്നത്. മത്സരവിഭാഗത്തിലുണ്ടായിരുന്ന ഒരേ ഒരു ഇന്ത്യന്‍ സിനിമയായിരുന്നു വെയില്‍ മരങ്ങള്‍. ഷാങ്ഹായി ഫിലിം ഫെസ്റ്റിവലില്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടയില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയും വെയില്‍മരങ്ങള്‍ ആണ്. ഔട്ട്സ്റ്റാന്റിംഗ് ആര്‍ട്ടിസ്‌ററിക് അച്ചീവ്‌മെന്റ് അവാര്‍ഡ് […]