Categories
Film News

രതീഷ് അമ്പാട്ട് ഒരുക്കുന്ന മൾട്ടിസ്റ്റാര്‍ സിനിമ ,തീർപ്പ്

കമ്മാരസംഭവം കൂട്ടുകെട്ട് സംവിധായകൻ രതീഷ് അമ്പാട്ടും തിരക്കഥാക്കൃത്ത് മുരളി ഗോപിയും വീണ്ടും ഒന്നിക്കുന്നു. പുതിയ സിനിമ തീർപ്പ് എന്ന് പേരിട്ടു. പൃഥ്വിരാജ്, ഇന്ദ്രജിത്, ഇഷ തൽവാർ, സൈജു കുറുപ്പ്, വിജയ് ബാബു, ഹന്ന റെജി കോശി എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്നു. രതീഷ് അമ്പാട്ട്, മുരളി ഗോപി, വിജയ് ബാബു എന്നിവർ ചേർന്ന് സിനിമ നിർ‍മ്മിക്കുന്നു. ഫെബ്രുവരിയിൽ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളനുസരിച്ച് തീർപ്പ് ഒരു ആക്ഷൻ ചിത്രമായിരിക്കും. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ചിത്രീകരണം തുടങ്ങും മുമ്പായി പുറത്തുവിടാനിരിക്കുകയാണ്.

Categories
Film News

19(1) എ വിജയ് സേതുപതിക്കൊപ്പം ഇന്ദ്രജിത് ജോയിൻ ചെയ്തു

വിജയ് സേതുപതി പുതിയ മലയാളസിനിമ 19(1)എ യിൽ അഭിനയിക്കുന്നുവെന്ന വാർത്ത നേരത്തെയെത്തിയിരുന്നു. നവാഗതസംവിധായിക ഇന്ദു വിഎസ് ഒരുക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുന്നു. ഇന്ദ്രജിത് സുകുമാരൻ സിനിമയിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. താരം സെറ്റിൽ ജോയിൻ ചെയ്തിരിക്കുന്നുവെന്ന് വിജയ് സേതുപതിക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ഇന്ദ്രജിത് അറിയിച്ചിരിക്കുകയാണ്. 9മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ദ്രജിത് സിനിമയിൽ ജോയിൻ ചെയ്യുന്നത്. 19(1) എ സംവിധായിക ഇന്ദു വിഎസ് തന്നെ തിരക്കഥ ഒരുക്കുന്ന സിനിമ പാൻ ഇന്ത്യൻ വിഷയമാണ് […]

Categories
Film News

19 (1)എ : വിജയ് സേതുപതി മലയാളസിനിമയുടെ ചിത്രീകരണം തുടങ്ങി

വിജയ് സേതുപതി മലയാളത്തിലേക്ക് വീണ്ടുമെത്തുന്ന സിനിമയാണ് 19(1)എ. സിനിമയുടെ പൂജ ചടങ്ങുകൾ കഴിഞ്ഞ ദിവസം തൊടുപുഴയിൽ നടന്നു. അണിയറക്കാർ ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ ഷെയർ ചെയ്തിരുന്നു. മുണ്ടും നീല ഷർട്ടുമണിഞ്ഞ് തനി മലയാളിലുക്കിലാണ് താരമെത്തിയത്. താരം മലയാളിയായാണോ സിനിമയിലെത്തുന്നതെന്ന് അറിയില്ല. ആദ്യമലയാളസിനിമ മാർക്കോണി മത്തായിയിൽ തമിഴ് താരം വിജയ് സേതുപതി ആയി തന്നെയായിരുന്നു എത്തിയത്. 19(1) എ എഴുതി സംവിധാനം ചെയ്യുന്നത് നവാഗതയായ ഇന്ദു വിഎസ് ആണ്. നിത്യ മേനോൻ ചിത്രത്തിൽ നായികയാകുന്നു. ഇവർക്കൊപ്പം ഇന്ദ്രജിത് , […]

Categories
Film News

വിജയ് സേതുപതി, നിത്യ മേനോൻ, ഇന്ദ്രജിത് കൂട്ടുകെട്ടിനൊപ്പം ഇന്ദ്രൻസുമെത്തുന്ന 19(1)എ

തമിഴ് നടൻ വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്കെത്തുകയാണ്. 19(1) എ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നവഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന സിനിമയിൽ നായികയായി നിത്യ മേനോൻ എത്തുന്നു. ഇന്ദ്രജിത്, ഇന്ദ്രൻസ് എന്നിവരും മുഖ്യകഥാപാത്രങ്ങളായെത്തുന്നു. മാർക്കോണി മത്തായി എന്ന ജയറാം ചിത്രത്തിലൂടെ അതിഥി താരമായാണ് വിജയ് സേതുപതി മലയാളത്തിലേക്ക് ആദ്യമെത്തിയത്. പുതിയ സിനിമ പൂർണ്ണമായും കേരളത്തിലാകും ചിത്രീകരിക്കുക എന്നാണ് റിപ്പോർട്ടുകൾ. ആന്‍റോ ജോസഫ് നിർമ്മിക്കുന്ന സിനിമയിൽ സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. മനീഷ് മാധവൻ ക്യാമറ ഒരുക്കുന്നു.

Categories
Film News

ശാന്തി ബാലചന്ദ്രന്‍ ആഹാ ഡബിംഗ് പൂര്‍ത്തിയാക്കി

അടുത്തിടെ കേരളസര്‍ക്കാര്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഡബ്ബിംഗ് തുടങ്ങിയ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നിരവധി സിനിമകള്‍ ആരംഭിക്കുകയും ചെയ്തു. അടുത്തിടെ നടി ശാന്തി ബാലചന്ദ്രന്‍ ആഹാ എന്ന ചിത്രത്തിന് ഡബ്ബിംഗ് ചെയ്തു. താരം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഇക്കാര്യം അറിയിച്ചു. ആഹാ ഒരു കായിക സിനിമയാണ്. ഇന്ദ്രജിത് സുകുമാരന്‍ നായകനായെത്തുന്നു. നവാഗതനായ ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന സിനിമ കേരളത്തിന്റെ സ്വന്തം കായികയിനമായ വടംവലിയെ ആസ്പദമാക്കിയുള്ളതാണ്. ആഹാ നീലൂര്‍ എന്ന […]

Categories
Film News

ഇന്ദ്രജിത് ചിത്രം ആഹായില്‍ അര്‍ജ്ജുന്‍ അശോകന്‍ ആലപിച്ചിരിക്കുന്നു

അര്‍ജ്ജുന്‍ അശോകന്‍ വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ മലയാളസിനിമയില്‍ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. അജഗജാന്തരം, തുറമുഖം, തട്ടാശ്ശേരി കൂട്ടം, മെമ്പര്‍ രമേശന്‍ 9 വാര്‍ഡ്, ആന്റണി സോണി സിനിമ, ഗീരീഷ് എഡി തണ്ണിമത്തന്‍ ദിനങ്ങള്‍ ഫെയിം പേരിട്ടിട്ടില്ലാത്ത ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ എന്നിവയാണ് പുതിയ സിനിമകള്‍. ഇന്ദ്രജിത് സുകുമാരന്‍ പ്രധാനകഥാപാത്രമായെത്തുന്ന ആഹാ എന്ന സിനിമയിലെ തീം സോംഗ് ആണ് താരം ആലപിച്ചിരിക്കുന്നത്. പ്ലേബാക്ക് സിംഗര്‍, കമ്പോസര്‍ സയനോര ഫിലിപ്പ് ആണ് തീം സോംഗിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. പിന്നണിഗാനരംഗത്ത് അര്‍ജ്ജുന്റെ […]

Categories
Film News

പൃഥ്വിരാജ്- ഇന്ദ്രജിത് ടീം ഒന്നിക്കുന്ന അയല്‍വാശിക്ക് സംഗീതമൊരുക്കുന്നത് ജേക്ക്‌സ് ബിജോയ്

ലൂസിഫറിനു ശേഷം സഹോദരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത് ടീം വീണ്ടും ഒന്നിക്കുകയാണ് അയല്‍വാശി എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിലൂടെ. നവാഗതനായ ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്നു. പൃഥ്വിരാജിന്റെ മുന്‍ അസോസിയേറ്റ് ആയിരുന്നു സംവിധായകന്‍. പൃഥ്വിരാജ് തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ 9, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ സിനിമകള്‍ക്ക് ശേഷമുള്ള താരത്തിന്റെ പ്രൊഡക്ഷന്‍ഹൗസിന്റെ മൂന്നാമത് ചിത്രമാണിത്. അയല്‍വാസികള്‍ക്കിടയിലുണ്ടാകുന്ന സംഘട്ടനമാണ് സിനിമ പറയുന്നത്. ജേക്കസ് ബിജോയ് സിനിമയുടെ സംഗീതമൊരുക്കുന്നുവെന്നതാണ് പുതിയ വാര്‍ത്തകള്‍. മലയാളത്തിലെ ഹിറ്റ് സംഗീതസംവിധായകരില്‍ ഒരാളാണ് ജേക്ക്‌സ് […]

Categories
Film News

ദുല്‍ഖര്‍ സിനിമ കുറുപ്പ് ചിത്രീകരണം പൂര്‍ത്തിയായി

മാസങ്ങള്‍ നീണ്ട ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമ കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമ കേരളത്തിലെ കുപ്രസിദ്ധ കുറ്റവാളി സുകുമാരകുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. കേരളം, ഉത്തരേന്ത്യയിലെ വിവിധ ലൊക്കേഷനുകള്‍, മാംഗ്ലൂര്‍, ദുബായി എന്നിവിടങ്ങളിലെല്ലാം ചിത്രീകരണം നടന്നിരുന്നു. ജിതിന്‍ കെ ജോസ് എഴുതിയ കഥയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കെഎസ് അരവിന്ദ്, ഡാനിയല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്. താരങ്ങള്‍ അണിനിരക്കുന്ന സിനിമ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ദുല്‍ഖറിനൊപ്പം സിനിമയില്‍ ഇന്ദ്രജിത്, ടൊവിനോ തോമസ്, സണ്ണി […]

Categories
Film News

ആടുജീവിതത്തിന് ശേഷം പൃഥ്വിരാജ്, ഇന്ദ്രജിത്തിനൊപ്പം അയല്‍വാശി എന്ന സിനിമയില്‍.

പൃഥ്വിരാജും ഇന്ദ്രജിത്തും സംവിധായകന്‍ ഇര്‍ഷാദ് പരാരിയുടെ ചിത്രത്തില്‍ വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അയല്‍വാശി എന്ന് പേരിട്ടിരിക്കുന്ന സിനിമ പൃഥ്വിരാജിന്റെ സ്വന്തം ബാനര്‍ നിര്‍മ്മിക്കും. ബാനറിന്റെ മൂന്നാമത്തെ ചിത്രമാണിത്. സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ 9, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയ്ക്ക് ശേഷം. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് അയല്‍വാശി ചിത്രീകരണം സെപ്തംബറില്‍ ആരംഭിക്കും. ആടുജീവിതം എന്ന ബ്ലെസി ചിത്രം പൃഥ്വിരാജ് പൂര്‍ത്തിയാക്കിയ ശേഷം. നിലവില്‍ താരം മൂന്നുമാസത്തെ ഇടവേളയിലൂണ്. ആടുജീവിതത്തിനായി ഒരുങ്ങുന്നതിനായി. ഭാരം കുറച്ച ശേഷം മാര്‍ച്ചില്‍ ടീമിനൊപ്പമെത്തുന്ന താരം സെപ്തംബറോടെ ചിത്രീകരണം […]

Categories
Film News

കുറുപ്പ് അവസാനഘട്ട ചിത്രീകരണം മാംഗ്ലൂരുവില്‍ നടക്കുന്നു

കുറുപ്പ് സിനിമയുടെ അവസാനഷെഡ്യൂള്‍ ചിത്രീകരണം മാംഗ്ലൂരില്‍ തുടങ്ങി. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമ കേരളത്തിലെ കുപ്രസിദ്ധ ക്രിമിനല്‍ സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. കേരളത്തിലും നോര്‍ത്ത് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും ദുബായിലും ടീം ഇതിനോടകം ചിത്രീകരിച്ചു കഴിഞ്ഞു. ദുല്‍ഖറിന്റെ സ്വന്തം ബാനറായ വേ ഫാറര്‍ ഫിലിംസ്, എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. ദുല്‍ഖറിനൊപ്പം സിനിമയില്‍ ഇന്ദ്രജിത് സുകുമാരന്‍, ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, ശോഭിത ദുലിപാല, ഷൈന്‍ ടോം ചാക്കോ എന്നിവരുമെത്തുന്നു. ജിതിന്‍ കെ […]