Categories
Film News trailer

ആസിഫ് അലിയുടേയും ടീമിന്റെയും രാജീവ് രവി ചിത്രം കുറ്റവും ശിക്ഷയും ട്രയിലറെത്തി

ആസിഫ് അലി നായകനായെത്തുന്ന രാജീവ് രവി ചിത്രമാണ് കുറ്റവും ശിക്ഷയും. പോലീസ് ഇൻവസ്റ്റി​ഗേഷൻ ത്രില്ലർ സിനിമയുടെ ട്രയിലർ റിലീസ് ചെയ്തിരിക്കുകയാണിപ്പോൾ. കാസർ​ഗോഡ് നടന്ന ജ്വല്ലറി കവർച്ച കേസിന്റെ കഥയാണ് സിനിമയാക്കിയിരിക്കുന്നത്. കേരളപോലീസിലെ ഒരു ടീം കവർച്ചസംഘത്തെ അവരുടെ സ്ഥലത്ത് പോയി പിടിക്കുകയാണ് ചെയ്തത്. ആസിഫ് അലിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഷറഫുദ്ദീൻ, സണ്ണിവെയ്ൻ, അലൻസിയർ, സെന്തിൽ കൃഷ്ണ എന്നിവരുമെത്തുന്നു. സൃന്ദയാണ് മറ്റൊരു താരം. തൊണ്ടിമുതലും ദൃക്സാക്ഷിയും ഫെയിം സിബി തോമസ് കഥ ഒരുക്കിയിരിക്കുന്നു. യഥാർത്ഥ ജീവിതത്തിലും സിബി തോമസ് […]

Categories
Film News

എല്ലാം ശരിയാകും പുതിയ പോസ്റ്റർ ഷെയർ ചെയ്ത് ആസിഫ് അലി

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിറകെ മിക്കതാരങ്ങളും വിജയികളെ അനുമോ​ദിക്കുന്ന തിരക്കിലാണ്. അതേസമയം ആസിഫ് അലി തന്റെ പുതിയ സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. എല്ലാം ശരിയാകും എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ഇടതുമുന്നണിയിലെ ഒരു യുവനേതാവായാണ് താരമെത്തുന്നത്. പൊളിറ്റിക്കൽ സറ്റയർ ആണ് സിനിമ. വെള്ളിമൂങ്ങ ഫെയിം ജിബു ജേക്കബ് സിനിമമ ഒരുക്കുന്നു. ഷാരിസ് മുഹമ്മദിന്റേതാണ് തിരക്കഥ. എല്ലാം ശരിയാകും സിനിമയിൽ രജിഷ വിജയൻ നായികയാകുന്നു. സുധീർ കരമന, സിദ്ദീഖ്, കലാഭവൻ ഷാജോൺ, സേതുലക്ഷ്മി എന്നിവരാണ് സഹതാരങ്ങൾ. ഡോ. പോൾ […]

Categories
Film News

നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന എബ്രിഡ് ഷൈനിന്റെ ‘മഹാവീര്യർ’ രാജസ്ഥാനിൽ ചിത്രീകരണം ആരംഭിച്ചു

നീണ്ട ഇടവേളയ്ക്ക് ശേഷം ആസിഫ് അലി – നിവിൻ പോളി കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ മഹാവീര്യർ ചിത്രീകരണം രാജസ്ഥാനത്തിൽ ആരംഭിച്ചു. എബ്രിഡ് ഷൈൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘മഹാവീര്യർ’ എന്ന ഈ ചിത്രത്തിൽ കന്നഡ നടി ഷാൻവി ശ്രീവാസ്തവയാണ് നായിക. View this post on Instagram A post shared by Nivin Pauly (@nivinpaulyactor) എം മുകുന്ദന്റെ കഥയ്ക്ക് സംവിധായകൻ എബ്രിഡ് ഷൈൻ തിരക്കഥ ഒരുക്കുന്നു. പോളി ജൂനിയർ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ […]

Categories
Film News

മലയാളം ആന്തോളജി സിനിമ ആണുംപെണ്ണും ഫസ്റ്റ്ലുക്ക്; റിലീസ് തീയ്യതി പ്രഖ്യാപിച്ചു

സംവിധായകൻ ആഷിഖ് അബു, വേണു, ജയ് കെ എന്നിവർ ഒന്നിക്കുന്ന പുതിയ മലയാളം ആന്തോളജി സിനിമയാണ് ആണുംപെണ്ണും. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മാർച്ച് 26ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നറിയിച്ചിരിക്കുകയാണ്. ആണും പെണ്ണും എന്ന സിനിമയിൽ വേണു ഒരുക്കുന്ന സെഗ്മെന്‍റ് സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഉറൂബിന്‍റെ പ്രശസ്ത ചെറുകഥ രാച്ചിയമ്മയാണ്. പാർവ്വതി, ആസിഫ് അലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. വേണു തന്നെയാണ് തിരക്കഥയും സിനിമാറ്റോഗ്രഫിയും. എഡിറ്റിംഗ് ബീന പോൾ. ആഷിഖ് അബു ഒരുക്കുന്ന സിനിമയിൽ റോഷൻ […]

Categories
Film News

ആസിഫ് അലി സർക്കിൾ ഇൻസ്പെക്ടർ സാജൻ ഫിലിപ്പായി കുറ്റവും ശിക്ഷയും സിനിമയിൽ

ആസിഫ് അലി ചിത്രം കുറ്റവും ശിക്ഷയും, സംവിധായകൻ രാജീവ് രവി ഒരുക്കുന്ന ഇൻവസ്റ്റിഗേഷൻ ത്രില്ലർ ആണ്. ആസിഫ് അലി, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, അലൻസിയർ ലെ ലോപസ്, സെന്തിൽ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. എല്ലാവരും സിനിമയിൽ പോലീസ് വേഷത്തിലാണെത്തുന്നത്. ആസിഫ്, സർക്കിൾ ഇൻസ്പെക്ടർ സാജൻ ഫിലിപ്പ് ആയെത്തുന്നു. സിബി തോമസ്, തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിൽ അഭിനയിച്ചിട്ടുള്ള പോലീസുകാരനാണ് കുറ്റവും ശിക്ഷയും തിരക്കഥ ഒരുക്കുന്നത്, ശ്രീജിത് ദിവാകരനൊപ്പം. കാസർഗോഡ് 2015ല്‍ നടന്ന ഒരു ജ്വല്ലറി മോഷണവുമായി ബന്ധപ്പെട്ട […]

Categories
Film News

ആസിഫ് അലി, നീത പിള്ള ടീം അജയ് വാസുദേവ് ഒരുക്കുന്ന പൊളിറ്റിക്കൽ ത്രില്ലറിൽ.

സംവിധായകൻ അജയ് വാസുദേവ് ഒരുക്കുന്ന പുതിയ സിനിമയാണ് നാലാം തൂണ്.സിനിമയുടെ ചിത്രീകരണം അടുത്തിടെ കൊച്ചിയിൽ ആരംഭിച്ചു. ആസിഫ് അലി, പൂമരം ഫെയിം നീത പിള്ള എന്നിവർ പ്രധാനകഥപാത്രങ്ങളാകുന്നു. സുരാജ് വെഞ്ഞാറമൂട്, അർജ്ജുൻ അശോകൻ എന്നിവരാണ് മറ്റു മുഖ്യവേഷങ്ങളിൽ. ഗോകുലം ഗോപാലൻ , ശ്രീ ഗോകുലം മൂവീസ് ബാനറിൽ സിനിമ നിര്‍മ്മിക്കുന്നു. നാലാം തൂണ്,അജയുടെ നാലാമത്തെ സിനിമയാണ്. മുൻസിനികളായ രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക് എന്നിവയിലെല്ലാം മമ്മൂട്ടി ആയിരുന്നു നായകൻ. എല്ലാം മാസ് മസാല എന്‍റർടെയ്നറുകളായിരുന്നു. ഇത്തവണ സംവിധായകൻ മീഡിയ […]

Categories
Film News

കെട്ട്യോളാണ് എന്‍റെ മാലാഖ സംവിധായകൻ നിസാം ബഷീറിന്‍റെ പുതിയ സിനിമ മമ്മൂട്ടിയ്ക്കൊപ്പം

കെട്ട്യോളാണ് എന്‍റെ മാലാഖ സംവിധായകന്‍ നിസാം ബഷീറിന്‍റെ പുതിയ സിനിമ മമ്മൂട്ടിയ്ക്കൊപ്പം. സമീർ അബ്ദുൾ തിരക്കഥ ഒരുക്കും . മുമ്പ് ആസിഫ് അലി ചിത്രം ഇബ്ലിസ്, അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്നീ സിനിമകളുടെ തിരക്കഥ ഒരുക്കിയിട്ടുണ്ട്. വണ്ടർ ഹൗസ് സിനിമാസും, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും ചേർന്ന് സിനിമ നിർമ്മിക്കും. നിസാം ബഷീർ ആദ്യമായി സംവിധാനം ചെയ്ത കെട്ട്യോളാണ് എന്‍റെ മാലാഖ വിജയമായിരുന്നു. ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ , ഗോവയിൽ ഇന്ത്യൻ പനോരമ സെക്ഷനിലേക്ക് ചിത്രം അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. […]

Categories
Film News

ആസിഫ് അലി ജിസ് ജോയ് കൂട്ടുകെട്ട് നാലാമത്തെ തവണയും

സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ സിനിമകളുടെ വിജയത്തിന് ശേഷം സംവിധായകൻ ജിസ് ജോയും ആസിഫ് അലിയും വീണ്ടും ഒന്നിക്കുകയാണ്.ദേശീയ പുരസ്കാര ജേതാക്കളായ തിരക്കഥാകൃത്തുകൾ ബോബി സ‍ഞ്ജയ് ടീം സിനിമയുടെ തിരക്കഥ ഒരുക്കുന്നു. സെൻട്രൽ പിക്ചേഴ്സ് സിനിമ നിർമ്മിക്കുന്നു. അടുത്ത വർഷം തുടക്കത്തിൽ ചിത്രീകരണം തുടങ്ങാനാണ് പ്ലാൻ ചെയ്യുന്നത്. ഒദ്യോഗികപ്രഖ്യാപനം ഉടനുണ്ടാവും. ബൈസിക്കൾ തീവ്സ് എന്ന ചിത്രത്തിലൂടെ 2013ലാണ് സംവിധായകൻ ജിസ് ജോയ് അരങ്ങേറിയത്. ആസിഫ് അലി ആയിരുന്നു ചിത്രത്തിൽ നായകൻ. അതിന് ശേഷം കൂട്ടുകെട്ട് […]

Categories
Film News

കുറ്റവും ശിക്ഷയും ചിത്രീകരണം രാജസ്ഥാനിൽ പുരോഗമിക്കുന്നു

കോവിഡ് വ്യാപനത്തിന്‍റെ തുടക്കത്തിൽ ഫെബ്രുവരിയിൽ കുറ്റവും ശിക്ഷയും അണിയറക്കാർ രാജസ്ഥാനിൽ ചിത്രീകരണ തിരക്കിലായിരുന്നു. ലോക്ഡൗൺ പ്രഖ്യാപനത്തിന് തൊട്ടുമുമ്പായി ചിത്രീകരണം നിർത്തിവച്ച് ടീം കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. ആറ് മാസത്തെ ഇടവേളക്ക് ശേഷം അണിയറക്കാർ ചിത്രീകരണം തുടർന്നിരിക്കുകയാണ്. രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമ പോലീസ് ത്രില്ലർ ആണ്. ആസിഫ് അളി നായകനായെത്തുന്നു. സണ്ണി വെയ്ൻ, അല‍ൻസിയർ ലെ ലോപസ്, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണ എന്നിവരാണ് മറ്റ് പോലീസുകാർ. കാസർഗോഡ് നടന്ന ജ്വല്ലറി മോഷണത്തിന്‍റെ കഥയാണ് സിനിമ പറയുന്നത്. കേരളപോലീസിലെ […]

Categories
Film News

സിബി മലയിൽ ആസിഫ് അലി ടീമിന്‍റെ പൊളിറ്റിക്കല്‍ ത്രില്ലറിൽ നിഖില വിമൽ

ആസിഫ് അലി പ്രശസ്ത സംവിധായകൻ സിബി മലയിൽ ഒരുക്കുന്ന കൊത്ത് സിനിമയിൽ നായകനാകുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. പൊളിറ്റിക്കൽ ത്രില്ലർ സിനിമയാണിത്. നവാഗതനായ ഹേമന്ത് തിരക്കഥ ഒരുക്കുന്ന സിനിമയിൽ രാഷ്ട്രീയക്കാരനായി ആസിഫ് എത്തുന്നു. നിഖില വിമൽ ചിത്രത്തിൽ നായികയാകുന്നുവെന്നതാണ് പുതിയ വാർത്തകൾ. മേരാ നാം ഷാജിക്ക് ശേഷം താരം ആസിഫിനൊപ്പമെത്തുന്ന ചിത്രമാണിത്. റോഷൻ മാത്യു, സുരേഷ് കൃഷ്ണ, രഞ്ജിത്, ശ്രീലക്ഷ്മി എന്നിവരും ചിത്രത്തിലെത്തുന്നു. കോഴിക്കോടും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചിത്രീകരണം. സ്റ്റുഡിയോയിൽ […]