Categories
Film News

ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസിനൊരുങ്ങുന്ന ഇന്ത്യൻ സിനിമകൾ

ആമസോൺ പ്രൈം വീഡിയോയിലൂടെ നിരവധി സിനിമകളാണ് ലോക്ഡൗണിനെ തുടർന്ന് തിയേറ്ററുകൾ അടച്ചതിനാൽ റിലീസ് ചെയ്തത്. വിവിധ ഭാഷകളിൽ നിന്നുമുള്ള സിനിമകൾ ഒടിടി പ്ലാറ്റ് ഫോമുകളിലൂടെ റിലീസ് ചെയ്യുകയുണ്ടായി. അക്കൂട്ടത്തിലേക്ക പുതിയതായി എത്തുകയാണ് ഹലാൽ ലവ് സ്റ്റോറി – മലയാളം സുഡാനി ഫ്രം നൈജീരിയ ഫെയിം സക്കറിയ ഒരുക്കുന്ന സിനിമയിൽ ഇന്ദ്രജിത്, ഗ്രേസ് ആന്‍റണി, ജോജു ജോർജ്ജ്, ഷറഫുദ്ദീൻ, എന്നിവരെത്തുന്നു. ഒക്ടോബ] ർ15നാണ് സിനിമയുടെ പ്രീമിയർ. ഭീമ സേന നളമഹാരാജ – കന്നഡ കാർത്തിക് സരാഗുർ ഒരുക്കുന്ന സിനിമയിൽ […]

Categories
Film News

ശകുന്തള ദേവി റിലീസ് തീയ്യതി, വിദ്യ ബാലന്‍ ചിത്രം ജൂലൈ 31മുതല്‍ ആമസോണ്‍ പ്രൈമില്‍

ശകുന്തള ദേവി ജൂലൈ 31 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍. വിദ്യ ബാലന്‍, ഒരു മിനിറ്റ് വീഡിയോയിലൂടെ തന്റെ പുതിയ ബയോഗ്രഫികല്‍ സിനിമയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഹ്യൂമണ്‍ കമ്പ്യൂട്ടര്‍ എന്ന പേര് നേടിയിട്ടുള്ള ശകുന്തളാദേവിയുടെ കഥയാണ് സിനിമ. അനു മേനോന്‍ എഴുതി സഹ സംവിധാനം ചെയ്യുന്ന സിനിമയാണിത്. 2015’s വെയിറ്റിംഗ്, ഫോര്‍ മോര്‍ ഷോട്‌സ് പ്ലീസ്! സീസണ്‍ 1 എന്നിവയിലൂടെ ശ്രദ്ധേയയാണ് അനു മേനോന്‍. ശകുന്തള ദേവിയില്‍ ജിഷു സെന്‍ഗുപ്ത ശകുന്തളാദേവിയുടെ ഭര്‍ത്താവ് പരിതോഷ് ബാനര്‍ജിയായെത്തുന്നു. […]

Categories
Film News

ആമസോണ്‍ പ്രൈം സീരീസ് ബ്രീത്ത് സെക്കന്റ് സീസണ്‍, റിലീസ് തീയ്യതി

ആമസോണ്‍ പ്രൈം വെബ്‌സീരീസ് ബ്രീത്ത് തിരിച്ചുവരുന്നു. ആദ്യസീസണ്‍ വിജയത്തിന് ശേഷം പുതിയ താരങ്ങളും അണിയറക്കാരുമായാണ് തിരികെയെത്തുന്നത്. ആര്‍ മാധവന്‍, അമിത് സാദ് എന്നിവരായിരുന്നു ആദ്യ സീസണില്‍ പ്രധാനകഥാപാത്രങ്ങള്‍. രണ്ടാംസീസണില്‍ അമിത് സാദ് പോലീസ് വേഷത്തില്‍ തുടരുന്നു. അഭിഷേക് ബച്ചന്‍, ആദ്യമായി വെബ്‌സീരീസിലെത്തുകയാണ് രണ്ടാം സീസണ്‍ ബ്രീത്തിലൂടെ. സൗത്ത് ഇന്ത്യന്‍ താരം നിത്യ മേനോന്‍, കഴിഞ്ഞ വര്‍ഷം മിഷന്‍ മംഗല്‍ എന്ന സിനിമയിലൂടെ ബോളിവുഡിലേക്കെത്തിയ താരം ബ്രീത്ത് 2വിന്റെ ഭാഗമാകുന്നു. അഭിഷേകിനെ പോലെ തന്നെ താരത്തിന്റെയും ആദ്യ വെബ്‌സീരീസ് […]

Categories
Film News

പൊന്‍മകള്‍ വന്താല്‍ ട്രയിലര്‍ കാണാം

ജ്യോതിക നായികയായെത്തുന്ന പൊന്‍മകള്‍ വന്താല്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് ആദ്യമായി തമിഴില്‍ നിന്നും ഡയറക്ട് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം റിലീസ് ചിത്രമെന്ന രീതിയിലാണ്. ആമസോണ്‍ പ്രൈമിലൂടെ സിനിമ റിലീസ് ചെയ്യുകയാണ്. സോഷ്യല്‍മീഡിയകളിലൂടെ സിനിമയുടെ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. സംവിധായകന്‍ ജെജെ ഫ്രെഡറിക്, ഒരുക്കുന്ന സ്ത്രീകേന്ദ്രീകൃത സിനിമയില്‍ ജ്യോതിക തന്റെ കരിയറില്‍ ആദ്യമായി ഒരു വക്കീല്‍ വേഷം ചെയ്യുന്നു. പ്രശസ്തരായ ആര്‍ പാര്‍ത്ഥിപന്‍, കെ ഭാഗ്യരാജ്, പ്രതാപ് പോത്തന്‍, പാണ്ഡിരാജ്, ത്യാഗരാജന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. സൂര്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. […]

Categories
Film News

ആമസോണ്‍ പ്രൈമില്‍ നേരിട്ട് റിലീസിനൊരുങ്ങി 7 ഇന്ത്യന്‍ സിനിമകള്‍

കോവിഡ് 19 വ്യാപനം ഏറെ ബാധിച്ചിരിക്കുന്ന മേഖലകളില്‍ ഒന്നാണ് സിനിമാവ്യവസായം എന്ന് പറയാതെ വയ്യ. രാജ്യത്തെ എല്ലാ തിയേറ്ററുകളും അടുഞ്ഞുകിടക്കുകയാണ്. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ മാത്രമാണ് ഇത്തരമൊരവസ്ഥയില്‍ നേട്ടമുണ്ടാക്കുന്നത്. അടുത്ത കുറച്ചുമാസങ്ങളില്‍ കൂടി തിയേറ്റര്‍ റിലീസ് സാധ്യമാകാത്ത സാഹചര്യമായതിനാല്‍ തന്നെ പല സിനിമകള്‍ നേരിട്ട സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ റിലീസിനൊരുങ്ങുകയാണ്. ആമസോണ്‍ പ്രൈം ഇതിനോടകം തന്നെ ഏഴ് ഇന്ത്യന്‍ സിനിമകളുടെ സ്ട്രീമിംഗ് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നു. ബോളിവുഡില്‍ നിന്നും ഗുലാബോ സിതാബോ, ശകുന്തള ദേവി: ഹ്യൂമണ്‍ കമ്പ്യൂട്ടര്‍, എന്നിവ ഉടന്‍ എത്തും. […]

Categories
Film News

കീര്‍ത്തി സുരേഷ് ചിത്രം പെന്‍ഗ്വിന്‍ ആമസോണ്‍ പ്രൈമില്‍ നേരിട്ട് റിലീസ് ചെയ്യാനൊരുങ്ങുന്നു

കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതാവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. സാധാരണ നിലയിലേക്ക് എന്നെത്തുമെനന് കാര്യത്തില്‍ ഒരുറപ്പുമില്ലാത്ത സാഹചര്യമാണ്. ലോകമൊന്നാകെ തിയേറ്ററുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ വലിയ സിനിമകള്‍ നേരിട്ടുള്ള ഒടിടി റിലീസിന് തയ്യാറായിരിക്കുകയാണ്. ബോളിവുഡില്‍ വളരെ പ്രതീക്ഷയോടെ ഒരുക്കിയ ഗുലാബോ സിതാബോ, ഗുഞ്ജന്‍ സക്‌സേന, ലക്ഷ്മി ബോംബ്, ശകുന്തള ദേവി എന്നിവയെല്ലാം നേരിട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുകയാണ്. അതേ പോലെ ,ദക്ഷിണേന്ത്യയിലും നിരവധി ഫിലിംമേക്കേഴ്‌സ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലെ ഡയറക്ട് റിലീസിനൊരുങ്ങുകയാണ്. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് കീര്‍ത്തി സുരേഷ് ചിത്രം […]

Categories
Film News

ഫോറന്‍സിക് സ്ട്രീമിംഗ് റൈറ്റ്‌സ് ആമസോണ്‍ പ്രൈം സ്വന്തമാക്കി, സ്ട്രീമിംഗ് ഉടന്‍ ആരംഭിക്കും

ടൊവിനോ തോമസ് ചിത്രം ഫോറന്‍സിക് ബോക്‌സോഫീസില്‍ വിജയത്തോടെ മുന്നേറുന്നതിനിടെയാണ് ലോകഡൗണ്‍ വന്നെത്തിയത്. ആമസോണ്‍ പ്രൈം ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്‌സ് സ്വന്തമാക്കിയെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍. മെയ് 1മുതല്‍ ഓണ്‍ലൈനില്‍ ചിത്രം ലഭ്യമാകും. നവാഗതനായ അഖില്‍ പോള്‍, അനസ് ഖാന്‍ കൂട്ടുകെട്ട് ഒരുക്കിയ ക്രൈം ഇന്‍വസ്റ്റിഗേറ്റിവ് ത്രില്ലര്‍ സിനിമയാണിത്. പെണ്‍കുട്ടികളെ തുടര്‍ച്ചയായി തട്ടികൊണ്ടുപോയി കൊലപ്പെടുത്തുന്ന കേസാണ് അന്വേഷണത്തിനെത്തുന്നത്. ഫോറന്‍സിക് സയന്‍സിന് പ്രാധാന്യം കൊടുത്തുകൊണ്ടൊരുക്കിയിരിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.ടൊവിനോ തോമസ് മെഡികോ ലീഗല്‍ അഡൈ്വസറായെത്തുന്നു. മംമ്ത മോഹന്‍ദാസ് ഐപിഎസ് ഓഫീസറായും. റെബാ […]

Categories
Film News

ബിഗ് ബ്രദര്‍ സ്ട്രീമിംഗ് റൈറ്റ്‌സ് : ലൂസിഫറിന് ശേഷം മലയാളത്തില്‍ വലിയ തുകയ്ക്കുള്ള ഡീല്‍

മലയാളസിനിമയുടെ മാര്‍ക്കറ്റ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളായ നെ്റ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം എന്നിവയും നിര്‍മ്മാതാക്കള്‍ക്ക് നല്ല വരുമാനം ലഭിക്കാന്‍ കാരണമായി. മോഹന്‍ലാലിന്റെ വരാനിരിക്കുന്ന സിനിമ ബിഗ്ബ്രദര്‍ സ്ട്രീമിംഗ് റൈര്‌റ്‌സ് ആമസോണ്‍ പ്രൈം വലിയ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ്. ലൂസിഫറിന് ശേഷം ഏറ്റവും വലിയ തുകയ്ക്ക് വില്‍ക്കുന്ന മലയാളസിനിമായാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. യഥാര്‍ത്ഥ തുക വെളിപ്പെടുത്തിയിട്ടില്ല. മുമ്പ് സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് സൂര്യടിവി വലിയ തുകയ്ക്ക് സ്വന്തമാക്കിയിരുന്നു. പ്രശസ്ത സംവിധായകന്‍ സിദ്ദീഖ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ബിഗ് […]