Categories
Film News

അറിയിപ്പ്: കുഞ്ചാക്കോ ബോബന്‍, മഹേഷ് നാരായണൻ ടീമിന്‍റെ പുതിയ സിനിമ

കഴിഞ്ഞ ദിവസം കുഞ്ചാക്കോ ബോബൻ പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചു. അദ്ദേഹത്തിന്‍റെ അമ്മയുടെ ജന്മദിനത്തിൽ പ്രഖ്യാപിച്ച പ്രൊജക്ടിൽ സംവിധായകൻ മഹേഷ് നാരായണനൊപ്പം താരം വീണ്ടുമെത്തുകയാണ്. ടേക്ക് ഓഫ് എന്ന സിനിമയിൽ മുമ്പ് ഇരുവരുമൊന്നിച്ചിട്ടുണ്ട്. അറിയിപ്പ് എന്നാണ് പുതിയ സിനിമയുടെ പേര്. മഹേഷ് തിരക്കഥയും ഒരുക്കുന്ന സിനിമ കുഞ്ചാക്കോ ബോബൻ, ഷെബിൻ ബക്കർ എന്നിവർക്കൊപ്പം നിർമ്മിക്കുന്നു. ജൂണിൽ എറണാകുളത്ത് ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. മഹേഷ് നാരായണൻ നിലവിൽ മലയൻകുഞ്ഞ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. ഫഹദ് ഫാസിൽ നായകനായെത്തുന്ന സിനിമയാണിത്. നവാഗതനായ സജിമോൻ […]