Categories
Film News

അന്‍വര്‍ റഷീദ്, മിഥുന്‍ മാനുവല്‍ തോമസ് കൂട്ടുകെട്ടിന്റെ തമിഴ് സിനിമ, കൈതി ഫെയിം അര്‍ജ്ജുന്‍ ദാസ് നായകനാകുന്നു

മലയാളത്തിലെ വിജയസംവിധായകന്‍ അന്‍വര്‍ റഷീദ് തമിഴിലേക്ക് കടക്കുകയാണ്. തമിഴില്‍ അദ്ദേഹത്തിന്റെ സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് മലയാളസംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ബ്ലോക്ക്ബസ്റ്റര്‍ ത്രില്ലര്‍ സിനിമ അഞ്ചാംപാതിരയായിരുന്നു മിഥുന്റെ അവസാന സിനിമ. അര്‍ജ്ജുന്‍ ദാസ് സിനിമയില്‍ നായകനായെത്തുന്നു. മിഥുന്‍, അന്‍വര്‍ കൂട്ടുകെട്ട് ആദ്യമായിട്ടാണ് ഒന്നിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ അന്‍വര്‍ റഷീദ് തന്റെ കോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിലുള്ളതാണ് അന്‍വര്‍ സിനിമ. സംവിധായകന്‍ തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍.