Categories
Film News

സംയുക്ത മേനോന്‍, അര്‍ജ്ജുന്‍ അശോകന്‍ ടീം ഒന്നിക്കുന്ന വൂള്‍ഫ്‌ ത്രില്ലര്‍ സിനിമ

വൂള്‍ഫ്‌ എന്ന്‌ പേരിട്ടിരിക്കുന്ന പുതിയ സിനിമയില്‍ സംയുക്ത മേനോന്‍, അര്‍ജ്ജുന്‍ അശോകന്‍ ടീം ഒന്നിക്കുന്നു. ഷാജി അസീസ്‌ സംവിധാനം ചെയ്യുന്ന ഇമോഷണല്‍ ത്രില്ലര്‍ സിനിമയാണിത്‌. ഷേക്‌സ്‌പിയര്‍ എംഎ മലയാളം,ഒരിടത്തൊരു പോസ്‌റ്റുമാന്‍ എന്നിവയാണ്‌ സംവിധായകന്റെ മുന്‍ സിനിമകള്‍. വുള്‍ഫ്‌, പോപുലര്‍ നോവലിസ്‌റ്റ്‌ ജി ആര്‍ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള ചെറുകഥ ആസ്‌പദമാക്കിയുള്ളതാണ്‌. അദ്ദേഹം തന്നെയാണ്‌ സിനിമയുടെ തിരക്കഥ ഒരുക്കുന്നതും. പോലീസ്‌ എയ്‌ഡ്‌ പോസ്‌റ്റിനടുത്തുള്ള ഒരു വീട്ടില്‍ ഒരു രാത്രിയും പകലുമായി നടക്കുന്ന സംഭവങ്ങളാണ്‌ സിനിമ പറയുന്നത്‌. ഷൈന്‍ ടോം […]

Categories
Film News

അരുണ്‍ കുമാര്‍ അരവിന്ദിന്റെ പുതിയ സിനിമയില്‍ ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, അര്‍ജ്ജുന്‍ അശോകന്‍, സുരാജ് വെഞ്ഞാറമൂട് ഒന്നിക്കുന്നു

സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ് ഒരുക്കുന്ന പുതിയസിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളായി ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, അര്‍ജ്ജുന്‍ അശോകന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെത്തുന്നു. ഇതാദ്യമായാണ് നാല് പേരും ഒന്നിക്കുന്നത്. ദിലീഷ് നായര്‍, റൊമാന്റിക് സിനിമ മായാനദിയുടെ സഹതിരക്കഥാകൃത്ത് സിനിമയ്്ക്ക് തിരക്കഥ ഒരുക്കുന്നു. സിനിമയുടെ പേര്, താരങ്ങള്‍, മറ്റ് അണിയറക്കാര്‍ പരിചയപ്പെടുത്തുന്ന ഒൗദ്യോഗികപ്രഖ്യാപനം ഉടന്‍ നടത്താനിരിക്കുകയാണ്. സിനിമാചിത്രീകരണത്തിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചയുടന്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. കോക്ക്‌ടെയ്ല്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത് തുടങ്ങിയ ചിത്രങ്ങളാല്‍ ശ്രദ്ധേയനായ അരുണ്‍ കുമാര്‍ അരവിന്ദ് […]

Categories
Film News

അര്‍ജ്ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ്, ശബരീഷ് വര്‍മ്മ മെമ്പര്‍ രമേശന്‍ ഒമ്പതാംവാര്‍ഡ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

കഴിഞ്ഞ ദിവസം അര്ജ്ജുന്‍ അശോകന്റെ പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ പുതിയ സിനിമയുടെ പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. മെമ്പര്‍ രമേശന്‍ 9ാം വാര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പോസ്റ്റര്‍ ഫേസ്ബുക്ക് പേജിലൂടെ ടൊവിനോ തോമസ് പുറത്തിറക്കി. ശബരീഷ് വര്‍മ്മ, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും പോസ്റ്ററിലെത്തുന്നു. ശബരീഷ് വര്‍മ്മ സിനിമയില്‍ ക്രിയേറ്റീവ് കോര്‍ഡിനേറ്ററായുമെത്തുന്നു. മെമ്പര്‍ രമേശന്‍ എഴുതി സംവിധാനം ചെയ്യുന്നത് എബി ജോസ് പെരേര, എബി ട്രീസ പോള്‍ എന്നിവരാണ്. ബോബന്‍ മോളി ടീം സിനിമ നിര്‍മ്മിക്കുന്നു. […]

Categories
Film News trailer

മൃദുല്‍ നായരുടെ വെബ്‌സീരീസ് ഇന്‍സ്റ്റാഗ്രാമം ട്രയിലര്‍

മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വെബ്‌സീരീസുകള്‍ വളരെ പ്രചാരത്തിലായത് ഈ ലോക്ഡൗണ്‍ കാലത്താണ്. നിരവധി സിനിമസംവിധായകന്‍ പുതിയ ഐഡിയകളുമായി വെബ്‌സീരീസ് ഒരുക്കുന്നു. ഈ ട്രന്‍ഡ് ആരംഭിക്കും മുമ്പെ തന്നെ സംവിധായകന്‍ മൃദുല്‍ നായര്‍ തന്റെ വെ്ബ്‌സീരീസ് തുടങ്ങിയിരുന്നു. ഇന്‍സ്റ്റാഗ്രാമം എന്നാണ് പേര്. സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഓണ്‍ലൈനിലൂടെ ഇന്‍സ്റ്റാഗ്രാമം ട്രയിലര്‍ റിലീസ് ചെയ്തു. അണ്ടിപ്പാറ എന്ന ഫിക്ഷണല്‍ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. മൃദുല്‍ , രാമകൃഷ്ണ കുലുറിനൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നു. സീരീസില്‍ നിരവധി താരങ്ങള്‍ അണിനിരക്കുന്നു. […]

Categories
Film News

ഇന്ദ്രജിത് ചിത്രം ആഹായില്‍ അര്‍ജ്ജുന്‍ അശോകന്‍ ആലപിച്ചിരിക്കുന്നു

അര്‍ജ്ജുന്‍ അശോകന്‍ വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ മലയാളസിനിമയില്‍ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. അജഗജാന്തരം, തുറമുഖം, തട്ടാശ്ശേരി കൂട്ടം, മെമ്പര്‍ രമേശന്‍ 9 വാര്‍ഡ്, ആന്റണി സോണി സിനിമ, ഗീരീഷ് എഡി തണ്ണിമത്തന്‍ ദിനങ്ങള്‍ ഫെയിം പേരിട്ടിട്ടില്ലാത്ത ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ എന്നിവയാണ് പുതിയ സിനിമകള്‍. ഇന്ദ്രജിത് സുകുമാരന്‍ പ്രധാനകഥാപാത്രമായെത്തുന്ന ആഹാ എന്ന സിനിമയിലെ തീം സോംഗ് ആണ് താരം ആലപിച്ചിരിക്കുന്നത്. പ്ലേബാക്ക് സിംഗര്‍, കമ്പോസര്‍ സയനോര ഫിലിപ്പ് ആണ് തീം സോംഗിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. പിന്നണിഗാനരംഗത്ത് അര്‍ജ്ജുന്റെ […]

Categories
Film News

ജൂണ്‍ എഴുത്തുകാരുടെ പുതിയ സിനിമയില്‍ അര്‍ജ്ജുന്‍ അശോകനും അന്ന ബെന്നുമെത്തും

ജൂണ്‍ എന്ന സിനിമയുടെ സൂപ്പര്‍ഹിറ്റ് വിജയത്തിന് ശേഷം എഴുത്തുകാരായ ലിബിന്‍ വര്‍ഗ്ഗീസ്, അഹമ്മദ് കബീര്‍ എന്നിവര്‍ പുതിയതായി തിരക്കഥ ഒരുക്കുന്ന സിനിമ c/o സൈറ ബാനു ഫെയിം സംവിധായകന്‍ ആന്റണി സോണി സെബാസ്റ്റിയന്‍ സിനിമയ്ക്കാണ്. അര്‍ജ്ജുന്‍ അശോകന്‍, അന്ന ബെന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. അടുത്തിടെ സിനിമയിലേക്ക് കാസ്റ്റിംഗ് കോള്‍ വിളിച്ചിരുന്നു. സഹതാരങ്ങള്‍, ടെക്‌നികല്‍ വിഭാഗം , ചിത്രീകരണം തുടങ്ങുന്നത് എന്നിവയെല്ലാം വരുംദിനങ്ങളില്‍ പ്രഖ്യാപിക്കും. അര്‍ജ്ജുന്‍ അശോകന്‍, അന്ന ബെന്‍ എന്നിവര്‍ ചെറിയ കാലത്തിനുള്ളില്‍ ശ്രദ്ധിക്കപ്പെട്ടവരാണ്. അര്‍ജ്ജുന്‍ […]

Categories
Film News

സാബുമോന്റെ അടുത്ത സിനിമ മെമ്പര്‍ രമേശന്‍

ബിഗ്‌ബോസ് ജേതാവ് സാബുമോന്‍ നിരവധി പ്രൊജക്ടുകളുമായി തിരക്കിലാണിപ്പോള്‍. പൃഥ്വിരാജ് ചിത്രം അയ്യപ്പനും കോശിയും പൂര്‍ത്തിയാക്കിയ താരം മെമ്പര്‍ രമേശന്‍ 9ാം വാര്‍ഡ് സെറ്റില്‍ ജോയിന്‍ ചെയ്തു. നവാഗതനായ ആന്റോ ജോസ് പെരേര, എബി ട്രീസ പോള്‍ എന്നിവര്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ അര്‍ജ്ജുന്‍ അശോകന്‍, ഗായത്രി അശോകന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. ചെമ്പന്‍ വിനോദ് ജോസ്, ഇന്ദ്രന്‍സ്, ശബരീഷ് വര്‍മ്മ എന്നിവരും സഹതാരങ്ങളായെത്തുന്നു. വാരിക്കുഴിയിലെ കൊലപാതകം ഫെയിം എല്‍ദോ ഐസക് സിനിമാറ്റോഗ്രാഫിയും കൈലാസ് മേനോന്‍ സംഗീതവും ഒരുക്കുന്നു. […]

Categories
Film News

അര്‍ജ്ജുന്‍ അശോകന്‍ നായകനാകുന്ന മെമ്പര്‍ രമേശന്‍ ഒമ്പതാംവാര്‍ഡ്

വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ പ്രശസ്ത താരം ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജ്ജുന്‍ മലയാളസിനിമയില്‍ തന്റേതായ ഇടംകണ്ടെത്തിയിരിക്കുന്നു. അദ്ദേഹം നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന സിനിമ എഴുതി സംവിധാനം ചെയ്യുന്നത് എബി ജോസ് പെരേര, എബി ത്രീസ പോള്‍ എന്നിവരാണ്. ബോബന്‍ മോളി കൂട്ടുകെട്ട് ബോബന്‍ ആന്റ് മോളി എന്റര്‍ടെയ്ന്‍മെന്റ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ഗ്രാമീണ രാഷ്ട്രീയ എന്റര്‍ടെയ്‌നര്‍ ആയാണ് മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് പ്ലാന്‍ […]

Categories
Film News

ആന്റണി വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, അര്‍ജ്ജുന്‍ അശോകന്‍ അജഗജാന്തരത്തില്‍ ഒന്നിക്കുന്നു

സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ സംവിധായകന്‍ ടിനു പാപ്പച്ചന്‍ ആന്റണി വര്‍ഗ്ഗീസിനൊപ്പം തന്റെ രണ്ടാമത്തെ സിനിമയും ചെയ്യുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചില വൈകലുകള്‍ക്ക് ശേഷം സിനിമ തുടങ്ങാന്‍ പോവുകയാണിപ്പോള്‍. അജഗജാന്തരം എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെമ്പന്‍ വിനോദ് ജോസ്, അര്‍ജ്ജുന്‍ അശോകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തുതന്നെ തുടങ്ങാനിരിക്കുകയാണ്. അതിനുമുമ്പായി ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുമെന്നാണറിയുന്നത്. ആന്റണി വര്‍ഗ്ഗീസ് ഇപ്പോള്‍ ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. നവാഗതനായ നിഖില്‍ പ്രേംരാജ് സിനിമ സംവിധാനം […]

Categories
Film News

ദിലീപിന്റെ സഹോദരന്‍ അനൂപ് മധുരയില്‍ തന്റെ സിനിമയുടെ ചിത്രീകരണം തുടങ്ങി

ദിലീപിന്റെ സഹോദരന്‍ അനൂപ്, തന്റെ സംവിധാനസംരംഭത്തിന്റെ ചിത്രീകരണം മധുരയില്‍ തുടങ്ങിയതായി ഇന്‍ഡസ്ട്രിയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍ നടന്നിരുന്നു. അര്‍ജ്ജുന്‍ അശോകന്‍ നായകനാകുന്ന സിനിമയില്‍ ഗണപതി, അനീഷ്, സിദ്ദീഖ്, വിജയരാഘവന്‍, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷ്മി എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് എച്ചിക്കാനം തിരക്കഥ ഒരുക്കുന്ന ചിത്രത്തിലെ സിനിമാറ്റോഗ്രാഫര്‍ ജിതിന്‍ സ്റ്റാനിസ്ലോസ് ആണ്. പൂജ ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി […]