Categories
Film News

അര്‍ജ്ജുന്‍ അശോകന്‍, അന്ന ബെന്‍ ഒരുമിക്കുന്നു

അര്‍ജ്ജുന്‍ അശോകന്‍, അന്ന ബെന്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്നു. c/o സൈറ ബാനു ഫെയിം ആന്റണി സോണി സംവിധാനം ചെയ്യുന്നു. ലിബിന്‍ വര്‍്ഗ്ഗീസ്, അഹമ്മദ് കബീര്‍ എന്നിവരുടെതാണ് തിരക്കഥ. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഹിറ്റ് സിനിമ ജൂണ്‍ എഴുതിയതും ഇവരായിരുന്നു. ചാവറ ഫിലിംസ് നിര്‍മ്മിക്കും. കഴിഞ്ഞ ദിവസം അണിയറക്കാര്‍ ചിത്രത്തിലേക്ക് താരങ്ങളെ തേടി കാസ്റ്റിംഗ് കോള്‍ വിളിച്ചിരുന്നു. അണിയറക്കാരേയും ചിത്രീകരണം എപ്പോള്‍ തുടങ്ങുമെന്നുമൊക്കെയുള്ള വിവരങ്ങള്‍ വരുംദിനങ്ങളില്‍ പുറത്തുവരാനിരിക്കുകയാണ്. രണ്ട് താരങ്ങള്‍ക്കും നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നു. അര്‍ജ്ജുന്‍ […]

Categories
Film News

ഹെലനു ശേഷമെത്തുന്ന അന്ന ബെന്‍ ചിത്രം കപ്പേളയിലെ പുതിയ ഗാനം

ഹെലന്‍ എന്ന സിനിമയ്ക്ക് ശേഷം അന്ന ബെന്‍ നായികയായെത്തുന്ന പുതിയ സിനിമയാണ് കപ്പേള. ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാരിപ്പോള്‍. കടുകു മണിക്കൊരു കണ്ണുണ്ടേ.. എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്ന സിതാര കൃഷ്ണകുമാര്‍ ആണ്. വിഷ്ണു ശോഭനയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം നല്‍കിയിരിക്കുന്നു. നടന്‍ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. റോഷന്‍ മാത്യു ആണ് നായകനായെത്തുന്നത്. ശ്രീനാഥ് ഭാസി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നു. നില്‍ജ, നിഷ സാരംഗ് എന്നിവരാണ് മറ്റു താരങ്ങള്. ജിംഷി […]

Categories
Film News

കപ്പേള ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

നടന്‍ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന സിനിമയാണ് കപ്പേള. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അന്ന ബെന്‍ എത്തുന്നത് റിലീസ് ചെയ്തിരിക്കുകയാണ്. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍ എന്നീ ചിത്രങ്ങളിലൂടെ തന്റെ സ്ഥാനം ഉറപ്പിച്ച താരമാണ് അന്ന ബെന്‍.ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു, അമ്പിളി ഫെയിം തന്‍വി റാം, സുധി കൊപ്പ എന്നിവരാണ് മറ്റു താരങ്ങള്‍. മുസ്തഫ, പാലേരി മാണിക്യം, ബാവൂട്ടിയുടെ നാമത്തില്‍, പെണ്‍പട്ടണം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ്. എയ്ന്‍ എന്ന സിനിമയിലെ പ്രകടനത്തിന് 62ാമത് ദേശീയ ചലച്ചിത്രപുരസ്‌കാരത്തില്‍ പ്രത്യേക […]

Categories
Film News

ശ്രീനാഥ് ഭാസി, അന്ന ബെന്‍, റോഷന്‍ മാത്യു, തന്‍വി റാം കപ്പേളയില്‍ ഒന്നിക്കുന്നു

ശ്രീനാഥ് ഭാസി, അന്ന ബെന്‍, റോഷന്‍ മാത്യു, തന്‍വി റാം എന്നിവര്‍ കപ്പേള എന്ന സിനിമയില്‍ ഒന്നിക്കുന്നു. നടന്‍ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ആദ്യസിനിമയാണ് കപ്പേള. വിഷ്ണു വേണു കഥാസ് അണ്‍ടോള്‍ഡ് ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു. കോഴിക്കോട് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിംഗ് നടന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു. മുസ്തഫ സംവിധായകന്‍ രഞ്ജിത്തിന്റെ സിനിമകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. പാലേരി മാണിക്യം, ബാവൂട്ടിയുടെ നാമത്തില്‍, പെണ്‍പട്ടണം തുടങ്ങിയ ചിത്രങ്ങളില്‍ […]

Categories
Film News

അന്ന ബെന്‍ ചിത്രം ഹെലന്‍ ട്രയിലറെത്തി

ഹെലന്‍ ട്രയിലര്‍ റിലീസ് ചെയ്തു. മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് സുകുമാരന്‍, പ്രണവ് മോഹന്‍ലാല്‍, എന്നിവര്‍ അവരുടെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് ട്രയിലര്‍ ഷെയര്‍ ചെയ്തത്. കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം അന്ന ബെന്‍ നായികയായെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് മാത്തുക്കുട്ടി സേവിയര്‍ ആണ്. വിനീത് ശ്രീനിവാസന്‍, ഹാബിറ്റ് ഓഫ് ലൈഫ്, ബിംഗ് ബാംഗ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ഹെലന്‍ സിനിമയുടെ ഭാഗമായി ലാല്‍, അജു വര്‍ഗ്ഗീസ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു എന്നിവരും ഒരു കൂട്ടം […]

Categories
Film News

രക്ഷാധികാരി ബൈജുവിന് ശേഷം രഞ്ജന്‍ പ്രമോദ് ചിത്രത്തില്‍ അന്ന ബെന്‍

കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം അന്ന ബെന്‍ പുതിയ പ്രൊജക്ടുകളുമായി തിരക്കുകളിലേക്ക് കടക്കുകയാണ്. രഞ്ജന്‍ പ്രമോദ് ഒരുക്കുന്ന അടുത്ത സിനിമയില്‍ താരമെത്തുന്നു. തന്റെ ഒഫീഷ്യല്‍ സോഷ്യല്‍മീഡിയ പേജിലൂടെ താരം തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. രഞ്ജന്‍ പ്രമോദ് തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. മീശമാധവന്‍, അച്ചുവിന്റെ അമ്മ, നരന്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ തിരക്കഥ ഇദ്ദേഹത്തിന്റേതായിരുന്നു. അവസാനം അദ്ദേഹം സംവിധാനം ചെയ്ത സിനിമ രക്ഷാധികാരി ബൈജു ഒപ്പ് വന്‍വിജയമായിരുന്നു. അദ്ദേഹത്തിന്റെ പുതിയ സിനിമ അന്ന ബെന്നിനൊപ്പമുള്ളത് ഒരു […]