Categories
Film News

വൈശാഖ് ചിത്രം നൈറ്റ് ഡ്രൈവിൽ ഇന്ദ്രജിത്, അന്നബെൻ, റോഷൻ മാത്യു ടീം ഒന്നിക്കുന്നു

വൈശാഖ് പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ദ്രജിത്, അന്നബെൻ, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. വൈശാഖ് സോഷ്യൽമീഡിയയിലൂടെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. നൈറ്റ് ഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന സിനിമ പ്രിയ വേണു, നീത പിന്റോ എന്നിവർ ചേർന്ന് ആൻ മെ​ഗാ മീഡിയ ബാനറിൽ സിനിമ നിർമ്മിക്കുന്നു. ദി ഹണ്ടഡ് ബികം ദി ഹണ്ടേഴ്സ് എന്ന ടാ​ഗ് ലൈനോടെയാണ് സിനിമയെത്തുന്നത്. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന സിനിമയുടെ ഛായാ​ഗ്രഹണം ഷാജി കുമാർ ഒരുക്കുന്നു. സുനിൽ എസ് പിള്ള ആണ് […]

Categories
Film News

അന്ന ബെന്‍ നായികയായെത്തിയ ഹെലന്‍ നാല് ഭാഷകളിലേക്ക്

കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് സിനിമ ഹെലന്‍ വിവിധ ഭാഷകളില്‍ റീമേക്ക് ചെയ്യുകയാണ്. അണിയറക്കാര്‍ പറഞ്ഞതനുസരിച്ച് തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലെ റൈറ്റ്‌സുകള്‍ വിറ്റിരിക്കുന്നു. ഹിന്ദി വെര്‍ഷനില്‍ ജാഹ്നവി കപൂര്‍ നായികയാകുന്നുവെന്ന് അറിയിച്ചിരുന്നു. ജാഹ്നവിയുടെ അച്ഛന്‍ ബോണി കപൂര്‍, സീ സ്റ്റുഡിയോസ് എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്. സംവിധായകന്റെ പേരോ മറ്റ് ടീമംഗങ്ങളേയോ അറിയിച്ചിട്ടില്ല. തമിഴില്‍, കീര്‍ത്തി പാണ്ഡ്യന്‍, തുമ്പ ഫെയിം നായികയാകുന്നു. അവരുടെ അച്ഛന്‍ അരുണ്‍ പാണ്ഡ്യന്‍ തന്നെയാണ് സിനിമയില്‍ ലാല്‍ ചെയ്ത അച്ഛന്‍ വേഷം ചെയ്യുന്നത്. […]

Categories
gossip

ഹെലന്‍ ഹിന്ദി റീമേക്കില്‍ ജാഹ്നവി കപൂര്‍

തമിഴ് വെര്‍ഷന് പിറകെ ഹെലന്‍ ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുന്നു. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ജാഹ്നവി കപൂര്‍ സിനിമയുടെ ഹിന്ദി വെര്‍ഷനില്‍ അഭിനയിക്കുന്നു. ജാഹ്നവിയുടെ അച്ഛന്‍ ബോണി കപൂറും സീ സ്റ്റുഡിയോസും സിനിമ നിര്‍മ്മിക്കുന്നു. സംവിധായകന്റെ പേര്, മ്റ്റ് അണിയറക്കാര്‍ തുടങ്ങിയ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നവാഗതനായ മാത്തുക്കുട്ടി സേവിയര്‍ സംവിധാനം ചെയ്ത ഹെലന്‍ സര്‍വൈവല്‍ ത്രില്ലര്‍ സിനിമയാണ്. സംവിധായകന്‍ ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബില്‍ ബാബു തോമസ് എന്നിവരോടൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നു. അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രം അവതരിപ്പിച്ച സിനിമയില്‍ […]

Categories
Film News

കപ്പേള തെലുഗ് റീമേക്ക് അവകാശം സ്വന്തമാക്കി അല വൈകുണ്ഠപുരം, ജെഴ്‌സി അണിയറക്കാര്‍

നെറ്റ് ഫ്‌ലിക്‌സ് കപ്പേള അടുത്തിടെ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മലയാളികളല്ലാത്ത പ്രേക്ഷകരില്‍ നിന്നും ചിത്രം നല്ല അഭിപ്രായം നേടി. മികച്ച മറ്റു മലയാളസിനിമകള്‍ പോലെ തന്നെ കപ്പേളയും മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. സിനിമയുടെ തെലുഗ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളായ അല വൈകുണ്ഠപുരം ലോ, ജെഴ്‌സി എന്നിവ ഇവരുടേതായിരുന്നു. അയ്യപ്പനും കോശിയും, പ്രേമം എന്നിവയുടേയും റീമേക്ക് അവകാശം സ്വന്തമാക്കിയത് ഈ ബാനറായിരുന്നു. കപ്പേള നിര്‍മ്മാതാവ് വിഷ്ണു […]

Categories
Film News

കപ്പേളയ്ക്ക് ശേഷമുള്ള അന്ന ബെന്‍ ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍

അന്ന ബെന്‍ മലയാളസിനിമാലോകത്ത് മൂന്ന സിനിമകള്‍ കൊണ്ട് തന്നെ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. അവരുടെ അവസാനസിനിമ കപ്പേള നെറ്റ്ഫ്‌ലിക്‌സില്‍ അടുത്തിടെയാണ് റിലീസ് ചെയ്തത്. നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. താരം, രഞ്ജന്‍ പ്രമോദ് ഒരുക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍. ആക്ഷന് പ്രാധാന്യമുള്ള സിനിമയാണിത്, താരം സിനിമയ്ക്കായി കിക്ക് ബോക്‌സിംഗിലും പാര്‍കൗറിലും പരിശീലനം നേടുകയും ചെയ്തു. സിനിമയില്‍ നിരവധി പുതുമുഖങ്ങളെത്തുന്നു. ഉര്‍വശി അതിഥി വേഷത്തിലെത്തുന്ന സിനിമയ്ക്ക് ഇതുവരെയും പേരിട്ടിട്ടില്ല. അന്ന, ജൂലൈയില്‍ c/o സൈറാബാനു ഫെയിം ആന്റണി സോണിയുടെ […]

Categories
Film News

കപ്പേള നെറ്റ്ഫ്‌ലിക്‌സില്‍ ജൂണ്‍ 22 മുതല്‍

ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് കേരളത്തിലെ സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് കപ്പേള. മാര്‍ച്ച് 4ന് റിലീസ് ചെയ്ത സിനിമ നല്ല പ്രതികരണത്തോടെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കെയാണ് ലോക്ഡൗണ്‍ എത്തിയത്. കപ്പേള തിയേറ്ററുകളില്‍ കാണാന്‍ സാധിക്കാത്തവര്‍ക്കായി രണ്ടാമതൊരു അവസരം വന്നിരിക്കുകയാണ്. ഇത്തവണ വീട്ടില്‍ നിന്നും തന്നെ സിനിമ കാണാം. സിനിമയുടെ സ്ട്രീമിംഗ് റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് നല്ല വിലയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ്. ജൂണ്‍ 22ന് ചിത്രം പ്രദര്‍ശിപ്പിച്ചു തുടങ്ങും. കപ്പേള, നടന്‍ മുഹമ്മദ് മുസ്തഫ ഒരുക്കിയ സിനിമയാണ്. അദ്ദേഹം പാലേരി മാണിക്യം, ബാവൂട്ടിയുടെ […]

Categories
Film News

കപ്പേള സ്ട്രീമിംഗ് അവകാശം സ്വന്തമാക്കി നെറ്റ്ഫ്‌ലിക്‌സ്

കേരളത്തില്‍ ലോക്ഡൗണിന് തൊട്ട് മുമ്പ് റിലീസ് ചെയ്ത മലയാളസിനിമയാണ് കപ്പേള. മാര്‍ച്ച് 4നാണ് ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിയേറ്റര്‍ പ്രദര്‍ശനം പതിയെ ഒഴിവാക്കുകയായിരുന്നു. സിനിമയുടെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്‌ലിക് സ്വന്തമാക്കിയിരിക്കുകയാണിപ്പോള്‍. നെറ്റ്ഫ്‌ലിക്‌സ് അടുത്തുതന്നെ റിലീസ് തീയ്യതി പ്രഖ്യാപിക്കുമെന്നാണ് വാര്‍ത്തകള്‍. കപ്പേള, അന്നബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ സിനിമയാണ്. അമ്പിളി ഫെയിം തന്‍വി റാം, ജെയിംസ് ഏലിയ, വിജിലീഷ്, നവാസ് വള്ളിക്കുന്ന്, സുധീഷ്, നിഷ സാരംഗ്, സുധി കൊപ്പ […]

Categories
Film News

സൂപ്പര്‍ഹിറ്റ മലയാളസിനിമ ഹെലന്‍ തെലുഗ് റീമേക്കില്‍ അനുപമ പരമേശ്വരന്‍

മലയാളത്തിലെ വിജയചിത്രങ്ങള്‍ മറ്റുഭാഷകളില്‍ റീമേക്ക് ചെയ്യുകയെന്ന ട്രന്‍ഡ് തുടരുകയാണ്. അന്ന ബെന്‍ നായികയായെത്തിയ ഹെലന്‍ ആണ് ഇക്കൂട്ടത്തിലെ പുതിയ സിനിമ. റിപ്പോര്‍ട്ടുകളനുസരിച്ച് തമിഴില്‍ കീര്‍ത്തി പാണ്ഡ്യന്‍ നായികയായെത്തുന്നു. പുതിയ വാര്‍ത്തകള്‍ തെലുഗില്‍ അനുപമ പരമേശ്വരന്‍ നായികയാവുന്നു എന്നാണ്. പ്രസാദ് വി പൊട്‌ലുരി നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ ഹനുമാന്‍ ചൗധരി ആണ്. കൊറോണ ക്രൈസിസിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. മാത്തുക്കുട്ടി സേവിയര്‍ സംവിധാനം ചെയ്ത ഹെലന്‍ ഒരു പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ്. അന്ന ബെന്‍ ടൈറ്റില്‍ […]

Categories
Film News

അന്നബെന്‍ കിക്ക് ബോക്‌സിംഗ് ട്രയിനിംഗില്‍

മലയാളസിനിമയിലെ ഏറ്റവും വേണ്ടപ്പെട്ട താരമായി മാറിയിരിക്കുകയാണ് അന്നബെന്‍. കുമ്പളങ്ങി നൈറ്റസ് ,ഹെലന്‍ എന്നീ സിനിമകളിലെ ശ്രദ്ധേയ പ്രകടനത്തിന് പിറകിലായി താരത്തിന്റെ കപ്പേള എന്ന സിനിമ അടുത്തിടെ റിലീസ് ചെയ്തിരുന്നു. പ്രശസ്ത സംവിധായകന്‍ രഞ്ജന്‍ പ്രമോദിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിലാണ് താരമിപ്പോള്‍. ആക്ഷന്‍ ചിത്രമാണിതെന്നും,സിനിമയിലേക്കായി കിക്ക് ബോക്‌സിംഗ് പരിശീലനം നടത്തിയെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രീകരണത്തിന് മുമ്പായി രണ്ട് മാസത്തോളം പ്രൊഫഷണല്‍ ട്രയിനിംഗ് നേടി.ഉര്‍വ്വശി, സാജു കൊടിയന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകനായും പ്രശസ്തനാണ് രഞ്ജന്‍ പ്രമോദ്. […]

Categories
Film News

ജൂണ്‍ എഴുത്തുകാരുടെ പുതിയ സിനിമയില്‍ അര്‍ജ്ജുന്‍ അശോകനും അന്ന ബെന്നുമെത്തും

ജൂണ്‍ എന്ന സിനിമയുടെ സൂപ്പര്‍ഹിറ്റ് വിജയത്തിന് ശേഷം എഴുത്തുകാരായ ലിബിന്‍ വര്‍ഗ്ഗീസ്, അഹമ്മദ് കബീര്‍ എന്നിവര്‍ പുതിയതായി തിരക്കഥ ഒരുക്കുന്ന സിനിമ c/o സൈറ ബാനു ഫെയിം സംവിധായകന്‍ ആന്റണി സോണി സെബാസ്റ്റിയന്‍ സിനിമയ്ക്കാണ്. അര്‍ജ്ജുന്‍ അശോകന്‍, അന്ന ബെന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. അടുത്തിടെ സിനിമയിലേക്ക് കാസ്റ്റിംഗ് കോള്‍ വിളിച്ചിരുന്നു. സഹതാരങ്ങള്‍, ടെക്‌നികല്‍ വിഭാഗം , ചിത്രീകരണം തുടങ്ങുന്നത് എന്നിവയെല്ലാം വരുംദിനങ്ങളില്‍ പ്രഖ്യാപിക്കും. അര്‍ജ്ജുന്‍ അശോകന്‍, അന്ന ബെന്‍ എന്നിവര്‍ ചെറിയ കാലത്തിനുള്ളില്‍ ശ്രദ്ധിക്കപ്പെട്ടവരാണ്. അര്‍ജ്ജുന്‍ […]