Categories
Film News

ദിലീപിന്റെ സഹോദരന്‍ അനൂപ് ഒരുക്കുന്ന സിനിമയുടെ പേര് തട്ടാശ്ശേരി കൂട്ടം

നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പേരിട്ടു. തട്ടാശ്ശേരികൂട്ടം എന്നാണ് ചിത്രത്തിന്റെ പേര്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന സിനിമയില്‍ അര്‍ജ്ജുന്‍ അശോകന്‍ നായകനായെത്തുന്നു. ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ദീഖ്, വിജയരാഘവന്‍, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷ്മി, ഷൈനി സാറ എന്നിവരും ചിത്രത്തിലുണ്ട്. സന്തോഷ് എച്ചിക്കാനം തിരക്കഥയും സംഭാഷണവുമൊരുക്കുന്നു. ജിതിന്‍ സ്റ്റാന്‍സിലോവ്‌സ് സിനിമാറ്റോഗ്രാഫി ഒരുക്കുന്ന ചിത്രത്തില്‍ സംഗീതം ഒരുക്കുന്നത് ശരത് ചന്ദ്രന്‍ ആണ്. രാജീവ് നായര്‍, സഖി എല്‍സ എന്നിവര്‍ ഗാനങ്ങള്‍ […]

Categories
Film News

ദിലീപിന്റെ സഹോദരന്‍ അനൂപ് മധുരയില്‍ തന്റെ സിനിമയുടെ ചിത്രീകരണം തുടങ്ങി

ദിലീപിന്റെ സഹോദരന്‍ അനൂപ്, തന്റെ സംവിധാനസംരംഭത്തിന്റെ ചിത്രീകരണം മധുരയില്‍ തുടങ്ങിയതായി ഇന്‍ഡസ്ട്രിയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍ നടന്നിരുന്നു. അര്‍ജ്ജുന്‍ അശോകന്‍ നായകനാകുന്ന സിനിമയില്‍ ഗണപതി, അനീഷ്, സിദ്ദീഖ്, വിജയരാഘവന്‍, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷ്മി എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് എച്ചിക്കാനം തിരക്കഥ ഒരുക്കുന്ന ചിത്രത്തിലെ സിനിമാറ്റോഗ്രാഫര്‍ ജിതിന്‍ സ്റ്റാനിസ്ലോസ് ആണ്. പൂജ ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി […]

Categories
Film News

ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നായകനാകുന്നത് അര്‍ജ്ജുന്‍ അശോകന്‍

ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധായകനാകുന്ന ചിത്രത്തില്‍ അര്‍ജ്ജുന്‍ അശോകന്‍ നായകനാകുന്നു. സന്തോഷ് എച്ചിക്കാനം തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദിലീപിന്റെ സ്വന്തം ബാനറായ ഗ്രാന്റ് പ്രൊഡക്ഷന്‍സ് ആണ്. സിനിമയില്‍ ഒരുകൂട്ടം പുതുമുഖങ്ങള്‍ ഉണ്ടാവുമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു. അര്‍ജ്ജുന്‍ അശോകന്‍ നായകനാകുന്നുവെന്നതാണ് സിനിമയെ സംബന്ധിച്ചുള്ള പുതിയ വാര്‍ത്തകള്‍. മലയാളസിനിമയിലെ പുതിയ ജനറേഷനിലെ പ്രോമിസിംഗ് താരങ്ങളില്‍ ഒരാളായി മാറികഴിഞ്ഞിരിക്കുന്നു അര്‍ജ്ജുന്‍. പറവ, ബിടെക്,വരത്തന്‍,ജൂണ്‍, ഉണ്ട എന്നീ സിനിമകളിലെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ ഉദാഹരണം. നിലവില്‍ താരം മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം തുറമുഖം, ട്രാന്‍സ് […]

Categories
Film News

ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധായകനാകുന്ന സിനിമയുടെ പൂജ ചടങ്ങുകള്‍, ദൃശ്യങ്ങള്‍ കാണാം

നടന്‍ ദിലീപിന്റെ അനുജന്‍ അനൂപ് സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ചടങ്ങുകള്‍ എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍ വച്ച് നടന്നു. ചടങ്ങില്‍ ദിലീപ്, മകള്‍ മീനാക്ഷി, സംവിധായകന്‍ അനൂപും കുടുംബാംഗങ്ങളും പങ്കെടുത്തു. ഇവര്‍ക്ക് പുറമെ നിര്‍മ്മാതാവ് രഞ്ജിത്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നടന്‍ വിനീത് കുമാര്‍ എന്നിവരും എത്തിയിരുന്നു. ദിലീപിന്റെ സ്വന്തം ബാനറായ ഗ്രാന്റ് പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്ന സന്തോഷ് എച്ചിക്കാനമാണ്. അദ്ദേഹത്തിന്റെ പ്രശസ്തമായ ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്ന വാര്‍ത്തകളുമുണ്ട്. […]

Categories
Film News

ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധാനത്തിലേക്ക്

നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധായകനാകുന്നു. സന്തോഷ് എച്ചിക്കാനം ആണ് തിരക്കഥ ഒരുക്കുന്നത്. ദിലീപിന്റെ സ്വന്തം ബാനറായ ഗ്രാന്റ് പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളാണ് സിനിമയില്‍ പ്രധാനകഥാപാത്രങ്ങളാവുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അണിയറക്കാര്‍ ഇതിനോടകം തന്നെ നടിമാര്‍ക്കായി കാസ്റ്റിംഗ് കോള്‍ ഇറക്കി. 18നും 22നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളേയും 24നും 27നുമിടയിലുള്ള ആണ്‍കുട്ടികളേയുമാണ് വേണ്ടത്. 35-55നും ഇടയിലുള്ള ആണ്‍ പെണ്‍ താരങ്ങള്‍ക്കും തങ്ങളുടെ പ്രൊഫൈല്‍ castcallgraand65@gmail.com എന്ന വിലാസത്തിലേക്ക അയയ്ക്കാവുന്നതാണ്. സന്തോഷ് എച്ചിക്കാനത്തിന്റെ ഒരു പ്രശസ്ത ചെറുകഥയെ […]