ഷറഫുദ്ദീനും അനു സിത്താരയും പ്രണയജോടികളായി പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് നീയും ഞാനും . വരത്തന് ശേഷം ഷറഫുദ്ദീൻ അഭിനയിക്കുന്ന ചിത്രമാണിത്. അസുര വിത്ത് , പുതിയ നിയമം എന്നി സിനിമകൾ സംവിധാനം ചെയ്ത എകെ സാജനാണ് നീയും ഞാനുമെന്ന ചിത്രം ഒരുക്കുന്നത്. ഈ ചിത്രത്തിലെ അതിമനോഹരമായൊരു ഗാനമാണ് ഇപ്പോൾ കേരളക്കരയിൽ തരംഗമാകുന്നത്. ആലം നിറഞ്ഞുള്ള റഹ്മാനേ എന്ന് തുടങ്ങുന്ന ഹൃദയത്തിൽ തൊടുന്ന ഗാനം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു . മൃദുല വാര്യരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിൽ യാക്കൂബായി […]
