Categories
Film News

പ്രതി പൂവൻകോഴി വിവിധ ഭാഷകളിലേക്ക്

മഞ്ജു വാര്യർ പ്രധാനകഥാപാത്രമായെത്തിയ പ്രതിപൂവൻകോഴി വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. ബോളിവുഡ് നിർമ്മാതാവ് ബോണി കപൂർ സിനിമയുടെ ഡബ്ബിംഗ് റൈറ്റ്സും റീമേക്ക് അവകാശവും സ്വന്തമാക്കി. തമിഴ്, ഹിന്ദി ഭാഷകളില്‍ സിനിമ ഒരുക്കുമെന്നാണറിയുന്നത്. പ്രതി പൂവൻകോഴി ഒരു സ്ത്രീകേന്ദ്രീകൃത സിനിമയാണ്. ഉണ്ണി ആർ എഴുതി റോഷൻ ആന്‌‌‍ഡ്രൂസ് സംവിധാനം ചെയ്തു. സാധാരണ ജോലിക്കാരിയായ ഒരു സ്ത്രീ ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടയിൽ ബസ്സിൽ വച്ച് നേരിടേണ്ടി വന്ന സംഭവങ്ങളും അതിനെ എങ്ങനെ അവർ നേരിട്ടുവെന്നതുമാണ് സിനിമ പറയുന്നത്. സംവിധായകൻ റോഷൻ ആൻഡ്രൂസ് […]

Categories
Film News

മൈ സാന്‍ഡയില്‍ നിന്നും പുതിയ സോംഗ് ടീസര്‍

ദിലീപിന്റെ മൈ സാന്‍ഡ ഡിസംബര്‍ 25ന് തിയേറ്ററുകളിലേക്കെത്തുകയാണ്. അണിയറക്കാര്‍ പുതിയ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഓ ബുല്ലേമ എന്ന ഗാനം വിദ്യാസാഗര്‍ ഒരുക്കിയിരിക്കുന്നു. കാര്‍ത്തിക് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ സന്തോഷ് വര്‍മ്മയുടേതാണ്. സംവിധായകന്‍ സുഗീത് മൈ സാന്‍ഡ മുഴുനീള എന്റര്‍ടെയ്‌നര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികളെയും കുടുംബ പ്രേക്ഷകരേയും കണക്കാക്കിയുള്ള സിനിമയാണിത്. ദിലീപിനൊപ്പം 7വയസ്സുള്ള കുട്ടിയും പ്രധാനകഥാപാത്രമായെത്തുന്നു. നവാഗതനായ ജെമിന്‍ സിറിയക് തിരക്കഥ ഒരുക്കിയിരിക്കുന്നു. ദിലീപ് ചിത്രത്തില്‍ സാന്‍ഡ ക്ലോസായെത്തുന്നു. അനുശ്രീ ആണ് സിനിമയിലെ നായിക. ചന്ദ്രേട്ടന്‍ എവിടെയാ […]

Categories
Film News teaser

പ്രതി പൂവന്‍കോഴി പുതിയ ടീസര്‍

റിലീസ് തീയ്യതി അടുത്തുകൊണ്ടിരിക്കെ പ്രതി പൂവന്‍കോഴി അണിയറക്കാര്‍ ചിത്രത്തിലെ പുതിയ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയിരിക്കുന്ന സിനിമ ഡിസംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തുകയാണ്. മുമ്പ് ചിത്രത്തിന്റെ ട്രയിലര്‍ നല്ല പ്രതികരണമാണ് നേടിയത്. പ്രതി പൂവന്‍കോഴി, തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉണ്ണി ആര്‍. മഞ്ജു വാര്യരുടെ മികച്ച പ്രകടനമുള്ള ഒരു ത്രില്ലര്‍ സിനിമയാണിത്. മഞ്ജു, അനുശ്രീ എന്നിവര്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ സെയില്‍സ് ഗേള്‍സുമാരാണ്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തുകയാണ്. ആന്റപ്പന്‍ എന്ന പേരിലുള്ള ചിത്രത്തിലെ വില്ലന്‍ കഥാപാത്രമാണ്. […]

Categories
Film News trailer

ദിലീപ് ചിത്രം മൈസാന്‍ഡ ട്രയിലര്‍

ദിലീപ് ചിത്രം മൈ സാന്‍ഡ ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. സുഗീത് സംവിധാനം ചെയ്യുന്ന സിനിമ കുട്ടികളേയും കുടുംബപ്രേക്ഷകരേയും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ദിലീപ് ചിത്രത്തില്‍ സാന്‍ഡയായെത്തുന്നുവെന്ന് അറിയിച്ചിരുന്നു. അനുശ്രീ നായികവേഷം ചെയ്യുന്നു.ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയിലും താരം ദിലീപിന്റെ ജോഡിയായെത്തിയിട്ടുണ്ട്. യുവതാരം സണ്ണിവെയ്ന്‍ ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നു. ദിലപിനൊപ്പം താരം ആദ്യമായാണെത്തുന്നത്. ഫൈസല്‍ അലി സിനിമാറ്റോഗ്രാഫിയും സാജന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതമൊരുക്കുന്നത് പ്രശസ്ത സംഗീതജ്ഞന്‍ വിദ്യാസാഗറാണ്. മൈസാന്‍ഡ പുതിയ പ്രൊഡക്ഷന്‍ ബാനറായ വാള്‍ […]

Categories
Film News

ദിലീപ് ചിത്രം മൈ സാന്‍ഡ പോസ്റ്റര്‍

ദിലീപിന്റെ പുതിയ സിനിമ മൈ സാന്‍ഡ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. സുഗീത് സംവിധാനം ചെയ്യുന്ന സിനിമ ഒരു മുഴുനീള എന്റര്‍ടെയ്‌നര്‍ ആണ്. നവാഗതനായ ജെമിന്‍ സിറിയക് തിരക്കഥ ഒരുക്കുന്ന സിനിമയില്‍ ഒരു ഏഴ് വയസ്സ്‌കാരി പെണ്‍കുട്ടിയും പ്രധാനകഥാപാത്രമായെത്തുന്നു. സിനിമയില്‍ ദിലീപ് ഒരു സാന്‍ഡക്ലോസായെത്തുന്നുവെന്ന് അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കിയിരുന്നു. അനുശ്രീ ചിത്രത്തില്‍ നായികയാകുന്നു. ദിലീപിനൊപ്പം അനുശ്രീയുടെ രണ്ടാമത്തെ സിനിമയാണിത്. ചന്ദ്രേട്ടന്‍ എവിടെയാ ആയിരുന്നു ആദ്യസിനിമ. സണ്ണി വെയ്ന്‍ […]

Categories
Film News

ദിലീപിന്റെ മൈ സാന്‍ഡയ്ക്ക് തുടക്കമായി, അനുശ്രീ ചിത്രത്തിലെത്തുന്നു

ദിലീപ് ഓര്‍ഡിനറി സംവിധായകന്‍ സുഗീതിനൊപ്പം പുതിയ സിനിമയുമായെത്തുന്നുവെന്ന അറിയിച്ചിരുന്നു. മൈ സാന്‍ഡ ഒരു കോമഡി എന്റര്‍ടെയ്നര്‍ ആയിരിക്കും.ദിലീപിനൊപ്പം ഒരു കൂട്ടം കുട്ടികളും സിനിമയുടെ ഭാഗമാകുന്നു. കൊച്ചിയില്‍ നടന്ന ചടങ്ങോടെ ചിത്രത്തിന് തുടക്കമായി. ചിത്രത്തില്‍ അനുശ്രീ എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്തകള്‍. സുഗീത് ഓര്‍ഡിനറി എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രമൊരുക്കികൊണ്ടാണ് കരിയര്‍ തുടങ്ങിയത്. പിന്നീട് 3ഡോട്‌സ്, ഒന്നും മിണ്ടാതെ, മധുരനാരങ്ങ, ശിക്കാരിശംഭു, കിനാവള്ളി തുടങ്ങിയ ചിത്രങ്ങളുമൊരുക്കി. മൈ സാന്‍ഡ വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഓകെ, സാന്ദ്ര […]

Categories
Film News

പ്രതി പൂവന്‍കോഴിയില്‍ മഞ്ജുവിനൊപ്പം അനുശ്രീയും

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പുതിയ സിനിമ പ്രതി പൂവന്‍കോഴി ചിത്രീകരണം തുടങ്ങി. ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. മഞ്ജു വാര്യര്‍ ആണ് നായികയായെത്തുന്നത്. അനുശ്രീയാണ് പുതിയതായി ടീമിലേക്കെത്തിയിരിക്കുന്നത്. മഞ്ജുവിനൊപ്പം തന്നെ പ്രധാന റോളിലാണ് അനുശ്രീ എത്തുന്നത്. ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ സെയില്‍ഗേള്‍സാണ് ഇരുവരും. ഉണ്ണി ആറിന്റെ ശരിക്കുമുള്ള കഥ പ്രതി പൂവന്‍കോഴി ഒരു സറ്റയര്‍ ആണ്. നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ വേറിട്ട കാഴ്ചയിലൂടെ കാണുകയാണ് നോവല്‍ […]

Categories
Film News trailer

അപര്‍ണ്ണയും അനുശ്രീയും ഒരുമിക്കുന്ന സെയ്ഫ് ട്രയിലര്‍ കാണാം

മമ്മൂട്ടി സെയ്ഫ് സിനിമയുടെ ട്രയിലര്‍ റിലീസ് ചെയ്തു. പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രമാണിതെന്നാണ് ട്രയിലര്‍ നല്‍കുന്ന സൂചന. അനുശ്രീ, സിജു വില്‍സണ്‍, അപര്‍ണ്ണ ഗോപിനാഥ്, പ്രശാന്ത് അലക്‌സ്, എന്നിവര്‍ അഭിനയിക്കുന്ന സെയ്ഫ് ചെയ്ഞ്ച് ബിഗിന്‍സ് ഹിയര്‍ എന്ന ടാഗ് ലൈനോടെയാണ് എത്തുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിട്ടുള്ള ചിത്രത്തിലെ അനുശ്രീയുടെ കഥാപാത്രം ബോള്‍ഡ് ആയിട്ടുള്ളതാണ്. അപര്‍ണ്ണ ഗോപിനാഥ് ഐപിഎസ് ഓഫീസറായാണ് എത്തുന്നത്. ഹൈ പ്രൊഫൈല്‍ കേസന്വേഷണവുമായാണ് താരമെത്തുന്നത്. സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷാജി പാലാരിമംഗലമാണ്. പ്രദീപ് കാളിപുരയത്തിന്റേതാണ് സംവിധാനം. […]

Categories
Film News

റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ സിനിമയില്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നത് ജോജു ജോര്‍ജ്ജ്, മഞ്ജു വാര്യര്‍

കായംകുളം കൊച്ചുണ്ണിയുടെ സൂപ്പര്‍ഹിറ്റ് വിജയത്തിനുശേഷം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പുതിയ സിനിമയുമായെത്തുകയാണ്. പുതിയ സിനിമയില്‍ ജോജു ജോര്‍ജ്ജ്, മഞ്ജു വാര്യര്‍, അനുശ്രീ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ഉണ്ണി ആര്‍ ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്. സെപ്തംബര്‍ ആദ്യവാരത്തില്‍ പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. പ്രധാനതാരങ്ങളില്‍ മഞ്ജു വാര്യര്‍ മാത്രം റോഷന്‍ ആന്‍ഡ്രൂസിനൊപ്പം നേരത്തെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ജോജു ജോര്‍ജ്ജും മഞ്ജു വാര്യരും നേരത്തെ ജോഷി ചിത്രം […]