Categories
Film News

തലയുടെ സിനിമ ടിക്കറ്റിനായി ആവേശത്തോടെ ആരാധകർ, വൈറലായി ഗേറ്റ് ചാടിക്കടക്കുന്ന ആരാധകരുടെ വീഡിയോ

അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ സംവധാനം ചെയ്യുന്ന വിശ്വാസം  പ്രദർശനത്തിനെത്താൻ ഇനി ദിവസങ്ങൾ മാത്രം.. സിരുത്തൈ ശിവയും തലയും ഒന്നിക്കുമ്പോൾ ആരാധകർക്ക്  പ്രതീക്ഷകൾ ഏറെയാണ് . വിശ്വാസം 10 നാണ് റിലീസ് ചെയ്യുക. എന്നാലിപ്പോൾ ടിക്കറ്റിനായുള്ള ആരാധകരുടെ നെട്ടോട്ടമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. താരങ്ങളെ ഉയിരുകൊടുത്തും സ്നേഹിക്കുന്ന തമിഴ് മക്കൾ ആദ്യ ദിവസത്തെ ടിക്കറ്റ് സ്വന്തമാക്കാനാണ് തിരക്ക് കൂട്ടുന്നത്. അംബട്ടൂർ റക്കി മൾട്ടിപ്ലക്സ് ഗേറ്റ് ചാടിക്കടക്കുന്ന ഏതാനും സാഹസികരെയും രമേഷ് ബാല ട്വിറററിൽ പങ്കുവച്ച വീഡിയോയിൽ കാണാം. […]