Categories
Film News

ത്രിവിക്രം ചിത്രത്തില്‍ അല്ലുവിന്റെ അമ്മയായി തബു തെലുഗിലേക്ക് തിരികെയെത്തുന്നു

ഏതാണ്ട് ഒരു ദശകത്തിന് മുമ്പ് പാണ്ഡുരംഗഡു എന്ന സിനിമയില്‍ നന്ദമൂരി ബാലകൃഷ്ണയുടെ ജോഡിയായാണ് തബുവിന്റെ തെലുഗിലെ അവസാനചിത്രം.ഇപ്പോള്‍ ത്രിവിക്രം ശ്രീനിവാസന്റെ സിനിമയിലൂടെ തബു തെലുഗിലേക്ക് തിരികെയെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അല്ലു അര്‍ജ്ജുന്റെ അമ്മവേഷത്തിലാണ് താരം ത്രിവിക്രമിന്റെ അടുത്ത പ്രൊജക്ടിലെത്തുന്നത്. ഉഗാദിയോടനുബന്ധിച്ച് ഏപ്രില്‍ 6ന് ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. നാനാ നേനു എന്നായിരിക്കും പേര് എന്നാണ് സൂചനകള്‍. ത്രിവിക്രം, അല്ലു കൂട്ടുകെട്ടിന്‍രെ മൂന്നാമത്തെ ചിത്രമാണിത്. ജൂലായ്,സണ്‍ ഓഫ് സത്യമൂര്‍ത്തി എന്നിവയായിരുന്നു മുന്‍സിനിമകള്‍.

ത്രിവിക്രമിന് രണ്ട് ഓപ്ഷനുകളാണ് ഇക്കാര്യത്തിലുള്ളത്, തബു അല്ലെങ്കില്‍ നദിയ- അട്ടരിന്‍ഡിക്കി ദാരേദി എന്ന സിനിമയില്‍ മുമ്പ് ഇരുവരും ഒന്നിച്ചിട്ടുണ്ട്. സ്‌ക്രിപ്റ്റ് വായിച്ച തബു പ്രൊജക്ട് ഇഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തബുവിന്റെ തിരിച്ചുവരവ് ഔദ്യോഗികപ്രഖ്യാപിച്ചിട്ടില്ല.

ഹോളിവുഡ് സിനിമ ദ ഇന്‍വന്‍ഷെന്‍ ഓഫ് ലയിംഗ് എന്ന സിനിമയെ ആസ്പദമാക്കിയുള്ളതാണ് പുതിയ സിനിമയെന്ന് വാര്‍ത്തകളുണ്ട്. റിക്കി ഗെര്‍വായിസ്, മാത്യു റോബിന്‍സണ്‍ ടീം രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ ലോകത്തിലെ കള്ളം പറയാന്‍ സാധിക്കുന്ന ആദ്യ മനുഷ്യനെ ചുറ്റിപറ്റിയുള്ളതാണ്. സത്യം മാത്രം പറയുന്ന ആളുകള്‍ക്കിടയില്‍ നിന്നുമുള്ള വ്യക്തിയായിരുന്നു അയാള്‍.

ന്യൂ ഇയര്‍ ദിനത്തിലാണ് പ്രൊജക്ട് പ്രഖ്യാപിച്ചത്. അല്ലു ട്വീറ്റിലൂടെ ഈ വിവരം അറിയിക്കുകയായിരുന്നു. അദ്ദേഹം ഇങ്ങനെ എഴുതി, ‘ഞാന്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ കാത്തിരിക്കുകയായിരുന്നു. എന്റെ അടുത്ത സിനിമ ‘AA19 ത്രിവിക്രം ഗാരുവിനൊപ്പം. അല്ലു അരവിന്ദ്, രാധാകൃഷ്ണ ഗാരു നിര്‍മ്മിക്കുന്നു.’ അര്‍ജ്ജുന് സുകുമാറിനൊപ്പമുള്ള ഒരു പ്രൊജക്ടുമുണ്ട്