Categories
Film News

ആർആർആർ ഓഡിയോ റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി ടി സീരീസും, ലഹരി മ്യൂസികും,ആദ്യ സിം​ഗിൾ ആ​ഗസ്ത് 1ന് എത്തും

എസ്എസ് രാജമൗലിയുടെ ആർആർആറിലെ ആദ്യ​ഗാനം ആ​ഗസ്ത് 1ന് എത്തും. എംഎം കീരവാണി സം​ഗീതമൊരുക്കിയിരിക്കുന്നു. തമിഴ്, തെലു​ഗ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യും. മദൻ കാർക്കി (തമിഴ്), റിയ മുഖർജി (ഹിന്ദി), വിജയ് യേശുദാസ് (മലയാളം), അമിത് ത്രിവേദി (ഹിന്ദി), യാസിൻ നിസാർ (കന്നഡ) എന്നിവരുടേതാണ് വരികൾ.

അടുത്തിടെ ഭൂഷൻ കുമാറിന്റെ ടി സീരീസ്, ലഹരി മ്യൂസിക് എന്നിവർ ചേർന്ന് എല്ലാ ഭാഷകളിലേയും ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരുന്നു.

രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ആക്ഷൻ ചിത്രമാണ് ആർആർആർ. രണ്ട് സ്വാതന്ത്ര്യസമരസേനാനികളുടെ കഥയാണ് സിനിമ പറയുന്നത്. അല്ലൂരി സീത രാമരാജു. കോമരം ഭീം എന്നിവർ ബ്രിട്ടീഷുകാർക്കെതിരെ ഹൈദരാബാദ് നിസാമിനെതിരെയും സമരം നടത്തി. ആലിയ ഭട്ട്, അജയ് ദേവ്​ഗൺ, ശ്രിയ ശരൺ, ഒലീവിയ മോറിസ്, റേ സ്റ്റീവൻസൺ, അലിസൺ ഡൂഡി, സമുദ്രക്കനി എന്നിവരും സിനിമയുടെ ഭാ​ഗമാകുന്നു.

ഒക്ടോബർ 13, 2021ന് ചിത്രം തിയേറ്ററുകളിലെത്തും.