Categories
Film News trailer

സേയ് രാ നരസിംഹ റെഡ്ഡി ട്രയിലര്‍, ചിരഞ്ജീവിയുടെ പ്രകടനത്തില്‍ ആവേശം കൊണ്ട് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹം

സെയ് രാ നരസിംഹ റെഡ്ഡി: തെലുഗ് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയുടെ 151ാമത് സിനിമ. സിനിമയുടെ ട്രയിലര്‍ 4ഭാഷകളില്‍ – തെലുഗ്, തമിഴ്, മലയാളം, ഹിന്ദി ,റിലീസ് ചെയ്തിരിക്കുകയാണ്. ട്രയിലറിലെ ചിരഞ്ജീവിയുടെ പ്രകടനം ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. താരത്തിന്റെ വമ്പന്‍തിരിച്ചുവരവാണ് ചിത്രം. സോഷ്യല്‍മീഡിയയില്‍ സെലിബ്രിറ്റികളുടേയും ആരാധകരുടേയും അഭിനന്ദനപ്രവാഹമാണ്.

മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രയിലറില്‍ നമ്മെ പഴയകാലത്തേക്ക് കൊണ്ടുപോകും. സൂപ്പര്‍ടാലന്റഡായിട്ടുള്ള സിനിമയിലെ സഹതാരനിര കിച്ചാ സുദീപ്, വിജയ് സേതുപതി, ജഗപതി ബാബു, നയന്‍താര, തമന്ന, രവി കിഷന്‍ എന്നിവരെല്ലാം.

ജീവന്മരണ പോരാട്ടരംഗങ്ങളും പശ്ചാത്തലസംഗീതവും മാത്രമല്ല പ്രശസ്ത താരം അമിതാഭ് ബച്ചന്റെ പവര്‍ഫുള്‍ ശബ്ദവും നമ്മളെ സീറ്റില്‍ പിടിച്ചിരുത്താന്‍ പോന്നതാണ്.

ഹിന്ദി, കന്നഡ, മലയാളം, തമിഴ് ഭാഷകളിലായി ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തും.

സെയ രാ നരസിംഹ റെഡ്ഡി ഒരു ചരിത്രസിനിമയാണ്. സുരേന്ദ്ര റെഡ്ഡി ഒരുക്കിയിരിക്കുന്ന സിനിമ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഉയ്യലവാഡ നരസിംഹ റെഡ്ഡി, ശിപായി ലഹളയ്ക്കും മുമ്പെ ബ്രിട്ടീഷ് ഭരണത്തിനെതിരെ സമരം നയിച്ച പോരാളിയുടെ കഥയാണ്. ബ്രിട്ടീഷ് ഗവണ്‍മെന്റ് അദ്ദേഹത്തെ തൂക്കിലേറ്റുകയായിരുന്നു. ചിരഞ്ജീവി നായകനായെത്തുമ്പോള്‍ അമിതാഭ് ബച്ചന്‍, നയന്‍താര, വിജയ് സേതുപതി, തമന്ന, രവി കിഷന്‍, നിഹാരിക, ജഗപതി ബാബു, ബ്രഹ്മാജി, കിച്ച സുദീപ് തുടങ്ങി വന്‍താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.

പ്രശസ്ത എഴുത്തുകാരായ പാരുച്ചുരി സഹോദരങ്ങളാണ് കഥ എഴുതിയിരിക്കുന്നത്. സായ് മാധവ് ബുര സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നു. തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ സുരേന്ദര്‍ റെഡ്ഡി തന്നെയാണ്. രത്‌നവേലു സിനിമാറ്റോഗ്രാഫിയും. സംഗീതം അമിത് ത്രിവേദിയും ഒരുക്കുന്നു. ശ്രീകര്‍ പ്രസാദ് ആണ് എഡിറ്റിംഗ്. ചിരഞ്ജീവിയുടെ മകനും നടനുമായ രാം ചരണ്‍ കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.