സേയ് രാ നരസിംഹ റെഡ്ഡി റിലീസിന് തയ്യാറെടുക്കുകയാണ്. ഒക്ടോബര്‍ 2ന് ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്. തെലുഗ് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയുടെ 151ാമത് സിനിമയാണ്. തെലുഗ്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി സിനിമ റിലീസ് ചെയ്യും. ചിരഞ്ജീവി ടൈറ്റില്‍ കഥാപാത്രമായെത്തുന്ന സിനിമയില്‍ അമിതാഭ് ബച്ചന്, രവി കിഷന്, നയന്‍താര, വിജയ് സേതുപതി, തമന്ന, നിഹാരിക, ജഗപതി ബാബു, ബ്രഹ്മാജി, കിച്ചാ സുദീപ് എന്നിവരുമെത്തുന്നു. മുമ്പ് റിലീസ് ചെയ്ത സിനിമയുടെ ട്രയിലറിനും ടീസറിനും വന്‍സ്വീകരണമാണ് ലഭിച്ചത്.
സെയ് രാ നരസിംഹ റെഡ്ഡി ഒരു എപിക് പിരീയഡ് സിനിമയാണ്, സുരേന്ദര്‍ റെഡ്ഡി ഒരുക്കിയിരിക്കുന്നു. അന്തരിച്ച് സ്വാതന്ത്ര്യസമര സേനാനി ഉയ്യലവാഡ നരസിംഹ റെഡ്ഡി, ശിപായി ലഹളയ്്ക്കും എത്രയോ മുമ്പേ ധൈര്യപൂര്‍വ്വം ബ്രിട്ടീഷ് പട്ടാളത്തോട് എതിരിട്ട ആളാണ് ഇദ്ദേഹം. ബ്രിട്ടീഷ് ഗവണ്മെന്റ് ഇദ്ദേഹത്തെ തൂക്കിലേറ്റുകയായിരുന്നു. പ്രശസ്ത എഴുത്തുകാരായ പാരുചുരി ബ്രദേഴ്സ് കഥ എഴുതിയിരിക്കുന്നു. സായ് മാധവ് ബുറ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നു. തിരക്കഥ സംവിധായകന് സുരേന്ദര്‍ റെഡ്ഡി തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
രത്നവേലു സിനിമാറ്റോഗ്രാഫിയും. സംഗീതം അമിത് ത്രിവേദിയും ഒരുക്കുന്നു. ശ്രീകര്‍ പ്രസാദ് ആണ് എഡിറ്റിംഗ്. ചിരഞ്ജീവിയുടെ മകനും നടനുമായ രാം ചരണ്‍ കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.