Categories
Film News

ശ്യാം പുഷ്‌കരന്റെ അടുത്ത ചിത്രം ദിലീഷ് പോത്തനൊപ്പം

മലയാളസിനിമയില്‍ പുതിയൊരു തരംഗം സൃഷ്ടിച്ച എഴുത്തുകാരനാണ് ശ്യാം പുഷ്‌കരന്‍. അദ്ദേഹത്തിന്റെ റിയലിസ്റ്റിക് രീതിയിലുള്ള എഴുത്തിന്റെ ശൈലിയും സാധാരണക്കാരുടെ ജീവിതത്തിലേക്ക് ആഴത്തില്‍ ഇറങ്ങിചെല്ലാനുളള കഴിവും സിനിമാലോകത്ത പ്രത്യേകസ്ഥാനം നേടികൊടുത്തു. സ്വന്തമായി ആദ്യം എഴുതിയ മഹേഷിന്റെ പ്രതികാരം ദേശീയപുരസ്‌കാരം നേടികൊടുത്തു. സംവിധാനവും സംഭാഷണം തയ്യാറാക്കുന്നതില്‍ പങ്കാളിയുമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും വീണ്ടും ദേശീപുരസ്‌കാരം സ്വന്തമാക്കി. അദ്ദേഹത്തിന്റെ അടുത്ത ചിത്രം ദിലീഷിനൊപ്പം മായാനദിയായിരുന്നു. ചിത്രവും ഏറെ ശ്രദ്ധ നേടി.അദ്ദേഹത്തിന്റെ പുതിയ ചിത്രം കുമ്പളങ്ങി നൈറ്റ്‌സ് നല്ല പ്രേക്ഷകാഭിപ്രായം നേടി തിയേറ്ററുകള്‍ കയ്യടക്കികൊണ്ടിരിക്കുന്നു.

സിനിമാപ്രേമികള്‍ ശ്യാമിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ അടുത്തതായി സംവിധായകന്‍ ദിലീഷ് പോത്തനൊപ്പം ഉടന്‍ എത്തുമെന്ന് അദ്ദേഹം അറിയിച്ചു. തിരക്കഥാരചന തുടരുകയാണെന്നും അടുത്തുതന്നെ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും അറിയിച്ചു.

ശ്യാമും ദിലീഷ് പോത്തനും തമ്മിലുള്ള നല്ല സൗഹൃദം അവരുടെ വര്‍ക്കിലും പ്രതിഫലിക്കുന്നുണ്ട്. ഇരുവരും ചേര്‍ന്ന് അടുത്തിടെ ഒരു പ്രൊഡക്ഷന്‍ ഹൗസ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്ന പേരില്‍ ആരംഭിച്ചിരുന്നു. അവരുടെ ആദ്യസംരംഭമാണ് കുമ്പളങ്ങി നൈറ്റ്‌സ്, ഫഹദ് ഫാസിലിന്റെ സ്വന്തം ബാനറുമായി ചേര്‍ന്നാണ് ഇവര്‍ ചിത്രമൊരുക്കിയത്.