Categories
Film News

ശ്യാമപ്രസാദ് മമ്മൂട്ടയ്ക്കൊപ്പം

മമ്മൂട്ടി അടുത്തതായി ശ്യാമപ്രസാദ് സാറാജോസഫിന്‍റെ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയിലെത്തുന്നു. ആളോഹരി ആനന്ദം. ഈ വാർത്തകൾ ആദ്യം വന്നിട്ട് ഏറെക്കാലമായെങ്കിലും ശ്യാമപ്രസാദ് പ്രൊജക്ട് നടക്കുമെന്നറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഈ തിരക്കഥയുടെ രചനയിലാണെന്ന് ദ ക്യൂവിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ അറിയിച്ചു.

മമ്മൂട്ടി, ശ്യാമപ്രസാദ് മുമ്പ് ഒരേ കടൽ എന്ന സിനിമയ്ക്ക് ഒരുമിച്ചിരുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ നിരവധി ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകനും നടനും ഒന്നിക്കുന്നത് മുൻചിത്രങ്ങളിൽ നിന്നും വേറിട്ട രീതിയിൽ താരത്തെ അവതരിപ്പിക്കാൻ സംവിധായകൻ ശ്രമിക്കുന്നു. എല്ലാം പ്ലാന്‍ പ്രകാരം നടന്നാൽ ജൂണിൽ ചിത്രീകരണം തുടങ്ങും. റോയൽ സിനിമാസ് ചിത്രം നിർമ്മിക്കുന്നു.