ജയസൂര്യയുടെ പുതിയ സിനിമ തൃശ്ശൂര്‍ പൂരം അടുത്തിടെ ചി്ത്രീകരണം പൂര്‍ത്തിയാക്കി. രാജേഷ് മോഹനന് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. വിജയ്ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. സംഗീതസംവിധായകന് രതീഷ് വേഗ, ഈ ചിത്രത്തിലൂടെ തിരക്കഥാക്കൃത്തായി അരങ്ങേറുകയാണ്. ആക്ഷന്‍ പാക്ക്ഡ് മാസ് എന്റര്ടെയ്നര് ആയിരിക്കും സിനിമ.
സ്വാതി റെഡ്ഡി ചിത്രത്തില്‍ നായികയായെത്തുന്നു. ജയസൂര്യയുടെ ഭാര്യയായാണ് താരം സിനിമയിലെത്തുക. ആടു ഒരു ഭീകരജീവിയാണു എന്ന സിനിമയില്‍ അതിഥിതാരമായി താരം എത്തിയിരുന്നു. മലയാളം അവസാനം അഭിനയിച്ചത് ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ ഡബിള്‍ ബാരലിലായിരുന്നു.
സ്വാതി റെഡ്ഡിക്കു പുറമെ ടെലിവിഷന്‍ സീരിയല്‍ പരസ്പരത്തിലൂടെ പ്രശസ്തയായ ഗായത്രി അരുണും ചിത്രത്തിന്റെ ഭാഗമാവുന്നു.സാബു മോന്, ശ്രീജിത് രവി, വിജയ് ബാബു, മല്ലിക സുകുമാരന്‍ എന്നിവരും സിനിമയിലുണ്ട്. യഥാര്‍ത്ഥ പൂരത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നത്. ഫെസ്റ്റിവലിന്റെ വിവിധ ഘട്ടങ്ങള്‍ പോലെ തന്നെ സിനിമയും നിരവധി ചാപ്റ്റേഴ്സ് ആയാണ്. ജയസൂര്യ റൗണ്ട് ജയന് എന്ന മാസ് കഥാപാത്രമായാണ് എത്തുന്നത്. സെന്തില്‍ കൃഷ്ണ, ചാലക്കുടിക്കാരന്‍ ചങ്ങാതി ഫെയിം, ആണ് വില്ലന്‍ വേഷത്തിലെത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തൃശ്ശൂര്‍, ഹൈദരാബാദ്, കോയമ്പത്തൂര്‍, പാലക്കാട് എന്നിവിടങ്ങളിലായാണ് ചിത്രീകരണം. പ്രശസ്ത ഛായാഗ്രാഹകന്‍ ആര് ഡി രാജശേഖര്‍, എഡിറ്റര്‍ ദീപു ജോസഫ്, സംഗീത സംവിധായകന് രതീഷ് വേഗ എന്നിവരാണ് അണിയറയിലുള്ളത്.