Categories
Film News

സൂര്യയുടെ സുരാരി പൊട്രു ഓസ്‌കാറിലേക്ക്‌

സൂര്യ ചിത്രം സുരാരി പൊട്രു ഓസ്‌കാറില്‍ വിവിധ കാറ്റഗറികളിലേക്ക്‌ മത്സരിക്കുന്നു. അണിയറക്കാര്‍ അറിയിച്ചതനുസരിച്ച്‌, സിനിമ മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഒറിജിനല്‍ സ്‌കോര്‍ എന്നീ കാറ്റഗറികളില്‍ മത്സരിക്കുന്നു.

രാജശേഖര്‍ പാണ്ഡ്യന്‍ , സിനിമയുടെ സഹനിര്‍മ്മാതാവും 2ഡി എന്റര്‍ടെയ്‌ന്‍മെന്റ്‌ സിഇഒ ട്വിറ്ററിലൂടെയാണിക്കാര്യമറിയിച്ചിരിക്കുന്നത്‌.

സംഗീതസംവിധായകന്‍ ജിവി പ്രകാശ്‌, ട്വീറ്റിലൂടെ സന്തോഷം അറിയിച്ചിട്ടുണ്ട്‌.

നേരത്തെ, സുരാരി പൊട്രു 2021 ഗോള്‍ഡന്‍ ഗ്ലോബ്‌ അവാര്‍ഡ്‌സില്‍ മികച്ച വിദേശ സിനിമ കാറ്റഗറിയില്‍ സ്‌ക്രീന്‍ ചെയ്യുമെന്നറിയിച്ചിരുന്നു. സുധ കൊംഗാര സംവിധാനം ചെയ്‌ത, സാധാരണക്കാരനായ ഒരാള്‍ തന്റെ സ്വപ്‌നം സാക്ഷാത്‌കരിക്കുന്നതിനായി നടത്തുന്ന പരിശ്രമങ്ങളും ഒടുവില്‍ എയര്‍ക്രാഫ്‌റ്റ്‌ ബിസിനസ്‌ എന്ന സ്വപ്‌നം നേടുന്നതുമാണ്‌ സിനിമ. ക്യാപ്‌റ്റന്‍ ജിആര്‍ ഗോപിനാഥിന്റെ, എയര്‍ ഡക്കാന്‍ ഫൗണ്ടര്‍ യഥാര്‍ത്ഥ കഥയെ ആസ്‌പദമാക്കിയുള്ളതാണ്‌ സിനിമ.

കോവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌ ചിത്രം നേരിട്ട്‌ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ്‌ ചെയ്യുകയായിരുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ്‌ ചിത്രം റിലീസ്‌ ചെയ്‌തത്‌.