Categories
Film News

സൂര്യ വെട്രിമാരന്‍ കൂട്ടുകെട്ടിന്റെ വാടിവാസല്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി

തമിഴ്താരം സൂര്യ 45ാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ അണിയറക്കാര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. സുരാരി പോട്രു ടീം പാട്ട് ടീസര്‍ പുറത്തിറക്കിയതിനു പിന്നിലായി വാടിവാസല്‍ ടീം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. സംവിധായകന്‍ വെട്രിമാരനൊപ്പം സൂര്യയുടെ ആദ്യസിനിമയാണിത്.

സിഎസ് ചെല്ലപ്പയുടെ പോപുലര്‍ നോവല്‍ വാടിവാസല്‍ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ജല്ലിക്കെട്ടിനെ കേന്ദ്രീകരിച്ചുള്ളതാണ് നോവല്‍. റിപ്പോര്‍ട്ടുകളനുസരിച്ച് വാടിവാസല്‍ പ്രതികാരകഥയാണ്. തന്റെ അച്ഛനെ കൊന്ന കാളയോട് പ്രതികാരം വീട്ടാനായി യുവാവായ മകന്‍ എത്തുന്നതാണ്.

വി ക്രിയേഷന്‍സിന്റെ കലൈപുള്ളി എസ് താണു ഈ സിനിമയും നിര്‍മ്മിക്കുന്നു. ധനുഷ് വെട്രിമാരന്‍ സിനിമ അസുരന്‍ നിര്‍മ്മാതാവും ഇദ്ദേഹമായിരുന്നു. സംവിധായകന്റെ സ്ഥിരം ടീം ഡിഒപി വേല്‍രാജ്, സംഗീതസംവിധായകന്‍ ജിവി പ്രകാശ് എന്നിവര്‍ ഈ സിനിമയിലുമുണ്ടാകും.