സംവിധായകൻ പാണ്ടിരാജിനൊപ്പം സൂര്യ എത്തുന്നതായി വാർത്തകളുണ്ട്. സൺ പിക്ചേഴ്സ് സിനിമ നിർമ്മിക്കുമെന്നാണറിയുന്നത്. പാണ്ടിരാജ് , പസംഗ, കടൈക്കുട്ടി സിംഗം, നമ്മ വീട്ടു മാപ്പിളൈ എന്നീ സിനിമകളാൽ ശ്രദ്ധേയമാണ്. പസംഗ 2വില്‍ സംവിധായകനൊപ്പം സൂര്യ എത്തിയിരുന്നുവെങ്കിലും അത് ഒരു അതിഥി വേഷത്തിലായിരുന്നു.
റിപ്പോർട്ടുകള്‍ ശരിയാവുകയാണെങ്കിൽ സൂര്യ അടുത്തതായി പാണ്ടിരാജ് ചിത്രത്തിൽ രാഷ്ട്രീയക്കാരനായെത്തും. കഴിഞ്ഞ വർഷം എൻജികെ , ശെൽവരാഘവൻ ഒരുക്കിയ സിനിമയിൽ ഗ്രേ ഷെയ്ഡഡ് പൊളിറ്റീഷ്യനായി സൂര്യ എത്തിയിരുന്നു.
സൂര്യ പുതിയ സിനിമ സുരാരി പൊട്രു റിലീസ് കാത്തിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെ ഒക്ടോബർ 30ന് ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയർ തീരുമാനിച്ചിരിക്കുകയാണ്.