Categories
Film News

സുരാരി പൊട്രു ട്രയിലർ അടുത്ത ആഴ്ചയെത്തും

സൂര്യ നായകനായെത്തുന്ന പുതിയ സിനിമ സുരാരി പൊട്രു ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുകയാണ്. സിനിമയുടെ റിലീസിന് മുന്നോടിയായി അണിയറക്കാർ ട്രയിലർ റിലീസ് ചെയ്യുകയാണ്. അടുത്ത ആഴ്ച ട്രയിലർ എത്തുമെന്നാണറിയുന്നത്.

സുരാരി പൊട്രു സംവിധാനം ചെയ്യുന്നത് സുധ കൊംഗാരയാണ്. ബിഗ് സ്കെയിലിലിറങ്ങുന്ന സിനിമ എയർ ഡെക്കാൻ സ്ഥാപകൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. നെടുമാരൻ രാജംഗം മാര, എന്ന മധുരയിൽ നിന്നും സ്വന്തമായി എയർക്രാഫ്റ്റ് ബിസിനസ് എന്ന സ്വപ്നവുമായെത്തുന്ന സാധാരണക്കാരനാണ്. മലയാളി താരം അപർണ ബാലമുരളി സൂര്യയുടെ ഭാര്യയായെത്തുന്നു.

പരേഷ് റാവൽ, ജാക്കി ഷെറാഫ്, ഉര്‍വശി, കരുണാസ്, മോഹന്‍ ബാബു, എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ജിവി പ്രകാശ്, സംഗീതവും നികേത് ബൊമ്മി റെഡ്ഡി സിനിമാറ്റോഗ്രഫിയുമൊരുക്കുന്നു. ഒക്ടോബര്‍ 30നാണ് സിനിമയുടെ പ്രീമിയര്‍.

ഒറിജിനൽ തമിഴ് വെർഷനു പുറമെ തെലുഗിൽ ആകാസം നീ ഹാദു രാ എന്ന പേരിലും സിനിമ എത്തുന്നു. രണ്ട് വെർഷനുകളും ഒരേ സമയം റിലീസ് ചെയ്യുമെന്നാണറിയുന്നത്. തെലുഗ് താരം സത്യദേവ് കാഞ്ചരാന സൂര്യയ്ക്ക് തെലുഗ് വെർഷനിൽ ഡബ്ബ് ചെയ്തിരിക്കുന്നു.