സൂര്യ – ഗൗതം മേനോൻ ടീം നെറ്റ്ഫ്ലിക്സ് ആന്തോളജി നവരസയിൽ ഒരുമിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ, സംവിധായകൻ സിനിമയെ കുറിച്ച് അറിയിച്ചത്, സിനിമ പോപുലർ ഇളയരാജ ഗാനത്തെ ആസ്പദമാക്കിയുള്ളതാണെന്നാണ്. ഇളയരാജയിൽ നിന്നും സിനിമയിൽ ഗാനം ഉപയോഗിക്കുന്നതിന് അനുവാദം വാങ്ങിയിട്ടുണ്ടെന്നും സംവിധായകൻ അറിയിച്ചു. സൂര്യ ചിത്രത്തിൽ ഒരു സംഗീതഞ്ജനായെത്തുന്നു. മലയാളി താരം പ്രയാഗ മാർട്ടിന് നായികയാകുന്നു. പ്രശസ്ത ഛായാഗ്രാഹകൻ പി സി ശ്രീരാം ക്യാമറ ഒരുക്കുന്നു.
നവരസ 9 ഭാഗങ്ങളുള്ള ആന്തോളജിയാണ്. ഓരോ ഭാഗവും നവരസങ്ങളിലെ ഓരോ ഭാവങ്ങളിലുള്ളതായിരിക്കും. കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേന്, കെവി ആനന്ദ്, പൊന്റാം, രതീന്ദ്രൻ പ്രസാദ്, അരവിന്ദ് സാമി, ബിജോയ് നമ്പ്യാർ, ഹലിത ഷമീം എന്നിവർ ഓരോ സെഗ്മെന്റും ഒരുക്കുന്നു. അരവിന്ദ് സാമി, വിജയ് സേതുപതി, രേവതി, പ്രകാശ് രാജ്, നിത്യ മേനോൻ, അശോക് സെൽവൻ, ഐശ്വര്യ രാജേഷ്, പൂർണ, ഋത്വിക, ഗൗതം കാർത്തിക്, പ്രസന്ന, ബോബി സിംഹ, വിക്രാന്ത് എന്നിവരാണ് താരങ്ങൾ. മണിരത്നം പ്രൊജക്ട് ഹെഡ് ചെയ്യുന്നു.