അയ്യപ്പനും കോശിയും മറ്റുഭാഷകളിലേക്കെത്തുമ്പോള് ആരായിരിക്കും പ്രധാനതാരങ്ങളെ അവതരിപ്പിക്കുകയെന്ന ചര്‍ച്ചകള്‍ നടക്കുകയാണ്. പല അഭ്യൂഹങ്ങളും പുറത്തെത്തുന്നു. നിര്‍മ്മാതാവ് എസ് കതിരേശന് സിനിമയുടെ അവകാശം സ്വന്തമാക്കിയതുമുതലേ നായകകഥാപാത്രമവതരിപ്പിക്കുന്നവരെ സംബന്ധിച്ചും വാര്‍ത്തകള്‍ വരു്നു. ആര്യ, ശശികുമാര്‍, ശരത്കൂമാര്‍ എന്നീ പേരുകളായിരുന്നു ആദ്യം. പുതിയ വാര്‍ത്തകളില്‍ സൂര്യയും കാര്ത്തിയുമാണുള്ളത്. ഔദ്യോഗികമായി ഇതുവരെയും ഇക്കാര്യം അറിയിച്ചിട്ടില്ല.
അയ്യപ്പനും കോശിയും ആക്ഷന്‍ ഡ്രാമ ചിത്രമാണ്. സച്ചി ഒരുക്കിയ സിനിമയില്‍ പൃഥ്വിരാജ്, ബിജു മേനോന് എന്നിവര്‍ നായകകഥാപാത്രങ്ങളായെത്തി. സിനിമയുടെ ഹിന്ദി, തമിഴ്, തെലുഗ് റൈറ്റ്സ ഇതിനോടകം തന്നെ വിറ്റിരിക്കുന്നു.